ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി.

ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38304 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. സാവധാനം താഴേക്ക് വീണ സൂചിക 38000ൽ സപ്പോർട്ട് രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളുടെ പിന്തുണയോടെ 400 പോയിന്റുകളുടെ വീണ്ടെടുക്കലാണ് ഇവിടെ നിന്നും ഉണ്ടായത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 99 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 38370 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി (+1.1%) നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Tata Consumer (+4.4%), TCS(+1.8%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

ഡിസംബറിലെ പതനത്തിന് ശേഷം RBL Bank (+5.4%) ഓഹരി ഇന്നും ശക്തമായ വീണ്ടെടുക്കൽ കാഴ്ചവച്ചു. AU Bank (-3.5%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

BEL (+5%), HAL (+3.4%), BDL (+6.2%), Concor (+3.3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു. IRCTC (+4%) ഓഹരിയും മുന്നേറ്റം നടത്തി.
മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Mindtree (-4.1%) ഓഹരി താഴേക്ക് വീണു.

എണ്ണ വിപണന കമ്പനികളിൽ ശക്തമായ ബെെയിംഗ് അനുഭവപ്പെട്ടു. BPCL (+1%), IOC (+1.7%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ONGC (-1.7%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

കമ്പനിയുടെ  ഹൈദരാബാദ് യൂണിറ്റിന് യുഎസ്എഫ്ഡിഎയുടെ മുന്നറിയിപ്പ് കത്ത് ലഭിച്ചതിന് പിന്നാലെ ഗ്യാപ്പ് ഡൌണിൽ തുറന്ന Aurobindo (-3.1%) ഓഹരി നഷ്ടത്തിൽ അടച്ചു. Granules (+4.4% ) 5 മാസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

ഇന്ത്യയുടെ ഡിസംബറിലെ മൊത്തവ്യാപാര വില 13.56 ശതമാനമായി രേഖപ്പെടുത്തി. നവംബറിൽ ഇത് 14.23 ശതമാനം മാത്രമായിരുന്നു. മൊത്ത ഇന്ധന, ഊർജ്ജ പണപ്പെരുപ്പം 32.3 ശതമാനം എന്ന വലിയ നിരക്കിൽ എത്തി.

നിഫ്റ്റി ഇന്ന് 18200ന് മുകളിൽ ദിവസത്തെ ചാർട്ടിലെ സപ്പോർട്ട് നിലയിലാണുള്ളത്. നിഫ്റ്റി 8 ദിവസമായി ലാഭത്തിലുള്ള കാൻഡിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായി രണ്ട് ദിവസങ്ങൾ ഫ്ലാറ്റായി കാണപ്പെട്ടതിനാൽ തന്നെ മുന്നേറ്റത്തിന്റെ ശക്തി കുറഞ്ഞതായി കാണാം.

ഫെബ്രുവരി 1ന്  അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് 2022ന് മുമ്പായി നിക്ഷേപകരും ഊഹക്കച്ചവടക്കാരും സമ്മർദ്ദം അനുഭവിക്കുന്നതായി കാണാം. വിപണിയെ കുത്തനെ താഴേക്ക് വലിക്കാൻ കരടികൾ ശ്രമിക്കുമ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കാളകൾ.

റീട്ടെയിൽ നിക്ഷേപകർ വരുന്ന രണ്ട് ആഴ്ച ക്ഷമയോടെ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക. 39000ന് മുകളിലായി ബാങ്ക് നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടേക്കും. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement