ഇന്നത്തെ വിപണി വിശകലനം
ആഗോള തലത്തിൽ വിപണികൾ ദുർബലമായതിന് പിന്നാലെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി.
നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 17253 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുറച്ച് നേരം വശങ്ങളിലേക്ക് വ്യാപാരം നടത്തി. മുകളിലേക്ക് കയറാൻ ശ്രമം നടത്തിയ സൂചികയ്ക്ക് 17305ന് മുകളിൽ നേട്ടം നിലനിർത്താൻ സാധിച്ചില്ല. 2 മണിയോടെ ദുർബലമായ സൂചിക താഴേക്ക് കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 220 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 17171 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36578 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. അവസാന നിമിഷം 36000 മറികടന്ന സൂചിക വീണ്ടും താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 771 പോയിന്റുകൾ/ 2.10 ശതമാനം താഴെയായി 36044 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ബാങ്ക്(-2.1%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-2.1%), നിഫ്റ്റി മെറ്റൽ (-1.9%) എന്നിവ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
കമ്പനിയുടെ അനുബന്ധ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര സേവന കമ്പനിയായ ഓഷ്യൻ സ്പാർക്കിളിന്റെ 100 ശതമാനം ഓഹരികൾ 1530 കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ Adani Ports (+2.7%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
M&M (+1%) ഓഹരി മുന്നേറ്റം നടത്തി 5 മാസത്തെ ഉയർന്ന നില കൈവരിച്ചു.
അലൂമിനിയം വില ഇടിഞ്ഞതോടെ Hindalco (-4.8%) ഓഹരി താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. National Aluminium (-3.4%) ഓഹരിയും താഴേക്ക് വീണു.
SBI(-3%), IndusInd Bank (-2.9%), Axis Bank (-2.6%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികിയിലേക്ക് തള്ളപ്പെട്ടു.
ഇന്നലെ നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ICICI Lombard (-5.9) ഓഹരി താഴേക്ക് വീണു. LTTS (-3.3%) ഓഹരിയും ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ താഴേക്ക് വീണു.
മുൻകൂർ അനുമതിയില്ലാതെ ക്രെഡിറ്റ് കാർഡ് ബിസിനസിൽ പ്രവേശിക്കുന്നതിൽ നിന്ന് എൻബിഎഫ്സികളെ ആർബിഐ നിയന്ത്രിച്ചതിന് പിന്നാലെ SBI Cards (-2.4%) ഓഹരി നഷ്ടത്തിൽ അടച്ചു.
Schneider (+13.3%), STL Tech (+13.8%), Cyient (+10.3%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റി 500ൽ നിന്നും 10 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. Cyient ഇന്നലെ ഫലങ്ങൾ പുറത്തുവിട്ടിരുന്നു.
വിപണി മുന്നിലേക്ക്
നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും തുടർച്ചയായി രണ്ടാം ആഴ്ചയിലും നഷ്ടത്തിൽ അടച്ചു. മാർച്ച് ആദ്യത്തെ വീണ്ടെടുക്കലിന് ശേഷമാണ് ഇതെന്നത് ശ്രദ്ധേയമാണ്.
ഇതിൽ ഏറ്റവും കൂടുതൽ താഴേക്ക് വീണത് നിഫ്റ്റി ഐടിയാണ്. ഇൻഫോസിസ് വീണതോടെ മൂന്ന് ആഴ്ച കൊണ്ട് 11 ശതമാനത്തിന്റെ പതനമാണ് സൂചിക കാഴ്ചവച്ചത്.
റിലയൻസ് ഓഹരി തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. ഊർജ ഉൽപന്നങ്ങൾക്കായി ലോകമെമ്പാടുമുള്ള ഡിമാൻഡ് സപ്ലൈ പൊരുത്തക്കേട് അത്തരം ഓഹരികളിൽ ഉള്ള ബുള്ളിഷ് നീക്കത്തിന് കാരണമായി.
അടുത്ത ആഴ്ച ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായാൽ ഒരുപക്ഷേ വിപണിയെ അത് കൂടുതൽ ദുർബലപ്പെടുത്തിയേക്കാം. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ഇടപെടൽ ഉള്ളതിനാൽ തന്നെ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയും തള്ളികളയാൻ സാധിക്കില്ല.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.