ഇന്നത്തെ വിപണി വിശകലനം

ഫെഡ് നയപ്രഖ്യാപനത്തിന് പിന്നാലെ നഷ്ടം രേഖപ്പെടുത്തിയ ആഗോള  വിപണികളെ പിന്തുടർന്ന് ഇന്ത്യൻ വിപണി.

ഗ്യാപ്പ് ഡൗണിൽ 15659 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15770 എന്ന നില രേഖപ്പെടുത്തി. എന്നാൽ ഇവിടെ നിന്നും സാവധാനം താഴേക്ക് വീണ സൂചിക 15700ൽ സപ്പോർട്ട് എടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും  താഴേക്ക് വീണ സൂചിക 15600ൽ എത്തി തിരിക കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.48 ശതമാനം താഴെയായി 15,691 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയും സമാനമായ രീതി പിന്തുടർന്നു. 34634 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 34900 മറികടക്കാനായില്ല. രണ്ട് മണി വരെ വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചികയിൽ  പിന്നീട് ശക്തമായ വിൽപ്പന അരങ്ങേറി. 34,450ലേക്ക് വീണ സൂചിക പിന്നീട് ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 398 പോയിന്റുകൾ/ 1.14 ശതമാനം താഴെയായി 34650 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ  ഇന്ന് 2.32 ശതമാനവും നിഫ്റ്റി റിയൽറ്റി 1.65 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, ഫിൻസർവ്, മീഡിയ, ഫാർമ എന്നീ സൂചികകളും ഇന്ന് 1 ശതമാനത്തിന് അടുത്ത് നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

സമ്പദ് വ്യവസ്ഥ ഉണർന്ന് കഴിഞ്ഞാൽ ആവശ്യകത  വർദ്ധിക്കുമെന്ന പ്രതീക്ഷയെ തുടർന്ന് സിമന്റ്  ഓഹരികൾ ഇന്ന് കത്തിക്കയറി. UltraCemCo ഇന്ന് 1.78 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സിമന്റ് ഓഹരികളും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

പണയം വച്ചിരുന്ന 5.52 ലക്ഷം  ഓഹരികൾ പ്രൊമോട്ടർ  തിരികെ എടുത്തതിന് പിന്നാലെ  Asian Paints ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു.

രൂപയ്‌ക്കെതിരെ ഡോളർ ശക്തി പ്രാപിച്ചതോടെ ഐടി ഓഹരികൾ ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. TCS, TechM, Infy  എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ജൂണിൽ ടയർ വില വർദ്ധിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ടയർ ഓഹരികൾ ഇന്ന് കത്തിക്കയറി. എന്നാൽ വിപണി ബെയറിഷായതിനാൽ തന്നെ ഈ നീക്കം ശക്തമായി തുടർന്നില്ല. Balkrishna Industries 2.65 ശതമാനം നേട്ടം കെെവരിച്ചു.മെറ്റൽ ഓഹരികൾ ഇന്ന് ബെയറിഷായി കാണപ്പെട്ടു. SAIL 2.2 ശതമാനവും  Tata Steel 3.3 ശതമാനവും JSW Steel 1.2 ശതമാനവും Jindal Steel 2 ശതമാനവും Hindalco 2.8 ശതമാനവും Nationalum 1.8 ശതമാനവും VEDL 1.1 ശതമാനവും നഷ്ടത്തിൽ അടച്ചു.

Adani Ports 8.4 ശതമാനവും Adani Ent 5.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ATGL, Adani Trans, Adani Green, Adani Power എന്നീ ഓഹരികൾ ഇന്ന് 5 ശതമാനം നഷ്ടത്തിൽ എൽ.സിയായി തന്നെ കാണപ്പെട്ടു. തുടർച്ചയായ നാലം ദിവസമാണ് ഈ ഓഹരികൾ എൽ.സി രേഖപ്പെടുത്തുന്നത്. 

വിപണി ഇടഞ്ഞപ്പോഴും പ്രതിരോധ മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി, എഫ്എം‌സി‌ജി പോലെയുള്ള സ്ഥിര വരുമാനം, ലാഭവിഹിതം നൽകുന്ന ഓഹരികളാണ് ഇവ.

എഫ്എം‌സി‌ജി ഓഹരികളായ  Marico 2.4 ശതമാനവും  UBL 2.3 ശതമാനവും  Tata Consumer 1.2 ശതമാനവും McDowell 1.6 ശതമാനവും  നേട്ടം കെെവരിച്ചു.

പൊതുവെ ബാങ്കിംഗ് ഓഹരികൾ എല്ലാം ദുർബലമായി കാണപ്പെട്ടു. IndusInd Bank 2.9 ശതമാനവും  RBL Bank 2.8 ശതമാനവും PNB 1.5 ശതമാനവും Axis Bank 1.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം  Federal Bank 0.47 ശതമാനവും  Kotak Bank 0.3 ശതമാനവും നേട്ടം കെെവരിച്ചു.സാമ്പത്തിക ഓഹരികളായ IbulHsgFin, M&MFin, HDFC, MuthootFin എന്നീ ഓഹരികളും ഇന്ന് കൂപ്പുകുത്തി.

ആസ്തി ധനസമ്പാദനത്തിനായി ഇന്ന് യോഗം ചേരുമെന്ന് ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചതിന് പിന്നാലെ ITDC ഓഹരി ഇന്ന് 12.5 ശതമാനം ഉയർന്നു.

ഒരു സോവറിൻ ഫണ്ടിലേക്ക് 2 ശതമാനം ഓഹരി വിറ്റുകൊണ്ട് 700 കോടി രൂപ സമാഹരിച്ച് മാക്സ് ഫിനാൻസ് പ്രൊമോട്ടർ. ഓഹരി ഇന്ന് 1.6 ശതമാനം നഷ്ടത്തിൽ അടച്ചു.

തൈറോകെയറിന്റെ ഓഹരി ഏറ്റെടുക്കുന്നതിനായി ചർച്ച നടത്തി  ഫാം ഈസി. Thyrocare ഓഹരി ഇന്ന് 1.25 ശതമാനം നേട്ടം കെെവരിച്ചു.

ടെസ്‌ലയുമായി ചർച്ചകൾ നടക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ HSCL ഓഹരി ഇന്ന് 7.8 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

ഏറെ ആഴ്ചകൾക്ക് ശേഷമാണ് നിഫ്റ്റി ഇത്രയും ചാഞ്ചാട്ടത്തിലൂടെ എക്സ്പെയറി ദിവസത്തെ വരവേൽക്കുന്നത്. ഗ്യാപ്പ്  ഡൗണിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും തകർന്നടിഞ്ഞു.

തിരികെ കയറാൻ ശ്രമിച്ചെങ്കിലും സൂചിക 15700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. അവസാന നിമിഷം വിപണി താഴേക്ക് വീണപ്പോൾ Infy, TCS ഓഹരികൾ സൂചികയെ കെെപിടിച്ച് ഉയർത്താൻ ശ്രമിച്ചു.

നിഫ്റ്റി മിഡ്‌കാപ്പ് സൂചിക 1.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

യുഎസ് ഫെഡ് നയപ്രഖ്യാപനം ആഗോള വിപണികളെ മൊത്തമായി ലാഭമെടുപ്പിന് വിധേയമാക്കി. നിഫ്റ്റിയും ഇത് പിന്തുടർന്ന് താഴേക്ക് വീണു. 15550 എന്ന സപ്പോർട്ട് ഇപ്പോഴും ശക്തമാണ്. റിലയൻസ് ഓഹരി 2200ന് മുകളിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു.ബാങ്ക് നിഫ്റ്റി ബെയറിഷായി കാണപ്പെടുന്നു. സൂചിക ഇന്ന് 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി. HDFC Bank  1480, 1520 എന്നിവ മറികടന്നാൽ മാത്രമെ ശക്തി കെെവരിക്കുകയുള്ളു.

നാളെ സൂചികയിൽ ഒരു ഗ്രീൻ ക്യാൻഡിൽ കാണ്ടേക്കാം. എന്നാൽ വിപണി ബുള്ളിഷാണെന്ന് കരുതരുത്. 

16000 മറികടന്നാൽ മാത്രമെ വിപണി വീണ്ടും ബുള്ളിഷായി എന്ന് പറയാനാകു. റിലയൻസിന്റെ വാർഷിക യോഗം നടക്കുന്നതിനാൽ അടുത്താഴ്ചത്തെ എക്സ്പെയറി രസകരമായേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement