ഇന്നത്തെ വിപണി വിശകലനം 

180 പോയിന്റുകളുടെ നഷ്ടത്തിൽ ഗ്യാപ്പ്  ഡൗണിൽ 14655 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വലിയ പതനത്തിന് സാക്ഷ്യം വഹിച്ചു. ആദ്യത്തെ 20 മിനിറ്റിനുള്ളിൽ 270 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് 14380ൽ സപ്പോർട്ട് എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 524 പോയിന്റുകൾ/ 3.53 ശതമാനം താഴെയായി 14310 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

31700ന് താഴെയായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യത്തെ 20 മിനിറ്റിൽ  850 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണ സൂചിക ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 30500 രേഖപ്പെടുത്തി. അവസാന നിമിഷം തിരികെ കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 1656 പോയിന്റ്/ 5.10 ശതമാനം താഴെയായി 30792 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.   

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 9  ശതമാനവും നിഫ്റ്റി മീഡിയ, റിയൽറ്റീ എന്നിവ 7.5-8 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ എന്നീ സൂചികകൾ ഇന്ന് 5 ശതമാനത്തിന് മുകളിൽ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഫാർമ മാത്രമാണ് ഇന്ന് 0.26 ശതമാനം നഷ്ടത്തിൽ ഫ്ലാറ്റായി അടയ്ക്കപ്പെട്ടത്.

ഏഷ്യൻ  വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം നടത്തിയത്. എന്നാൽ മറ്റു വിപണികൾ ഒന്നും തന്നെ ഇത്ര വലിയ ഒരു നഷ്ടം രേഖപ്പെടുത്തിയില്ല. അതേസമയം ഇന്ത്യൻ വിപണി സമയം അവസാനിച്ചപ്പോൾ യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തിയിരുന്നത്.

നിർണായക വാർത്തകൾ 

കൊവിഡ് കേസുകളിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ. ആഗോളതലത്തിൽ രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഈ വാർത്ത പുറത്തുവന്നത് വിപണി  ഇടിയാൻ കൂടുതൽ കാരണമായി. നിഫ്റ്റി 50യിലെ  50 ഓഹരികളിൽ 46  എണ്ണവും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അംബേദ്കർ ജയന്തിക്ക് പിന്നാലെ മഹാരാഷ്ട്ര സർക്കാർ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആവശ്യമെങ്കിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പിലാക്കുമെന്ന് കർണ്ണാടക  മുഖ്യമുഖ്യന്ത്രി അറിയിച്ചു.

Dr Reddy ഓഹരി 5 ശതമാനം ഉയർന്ന്  ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. കൊവിഡ് വാക്സിൻ സ്പുട്നിക് വിയുടെ അടിയന്തര ഉപയോഗത്തിനായി ഫാർമ കമ്പനിക്ക് അനുമതി ലഭിച്ചു.കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ റെമ്ഡിസിവിർ കയറ്റി അയക്കുന്നതിൽ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ  Cipla ഓഹരി ഇന്ന് 2.19 ശതമാനം നേട്ടം കെെവരിച്ചു.

Tata Motors നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. നിഫ്റ്റി ഓട്ടോ 5 ശതമാനം നഷ്ടം രേഖപ്പെടുത്തി. Tata Power 11 ശതമാനം നഷ്ടം രേഖപ്പെടുത്തി.

അദാനി ഓഹരികൾ എല്ലാ തന്നെ ഇന്ന് ശക്തമായ ലാഭമെടുപ്പിന് വിധേയമായി. Adani Enterprises  11 ശതമാനവും Adani Ports  9.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Dr LalPath Lab 6.36 ശതമാനം ഉയർന്ന്  മുകളിലേക്ക് കത്തിക്കയറി എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു.

വാക്സിനേഷൻ വിതരണം വേഗമാക്കുന്നതിനായി Apollo Hospitals പുതിയ ഓക്സിജൻ ബെഡുകളും വെന്റിലേറ്ററുകളും വാങ്ങും.

ചെെനയിൽ നിന്നുള്ള ആലൂമിനിയം  ഉത്പന്നങ്ങൾക്ക്  താരിഫ് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. ഇതോടെ Nalco, Hindalco എന്നീ ഓഹരികൾ കത്തിക്കയറി.

കഴിഞ്ഞ ആഴ്ചത്തെ റാലിക്ക് ശേഷം മെറ്റൽ ഓഹരികളിൽ ഇന്ന് ശക്തമായ ലാഭമെടുപ്പാണ് ഉണ്ടായത്.  ബിസിനസുകളെ ബാധിക്കുന്ന ലോഹവിലയുടെ നിയന്ത്രണം വർദ്ധിപ്പിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ മെറ്റൽ ഓഹരികളുടെ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു.

വിപണി മുന്നിലേക്ക് 

ശക്തമായ പതനം ഉണ്ടായിട്ടും ബാങ്ക് നിഫ്റ്റി സൂചികകളുടെ ഏറ്റവും മേശം നിലയിൽ കാണപ്പെട്ടില്ല. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നീ സൂചികകൾ 6 മുതൽ 8 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

ആഗോള തലത്തിൽ പോസിറ്റീവ് വാർത്തകൾ ഉണ്ടായില്ലെങ്കിൽ സാമ്പത്തിക ഓഹരികൾ താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച ഞങ്ങൾ സൂചിപ്പിച്ചിരുന്നു. അത് തന്നെയാണ് ഇന്ന് സംഭവിച്ചത്.

കൊവിഡ് ലോക്ക്ഡൗൺ സംബന്ധിച്ച ആശങ്കയാണ് ഇന്ന് വിപണിയിൽ കാണാനായത്. ബജാജ് ഓട്ടോ ഉൾപ്പെടെയുള്ള  എല്ലാ കമ്പനികളുടെയും വിതരണ ശൃംഖലയിൽ  ആശയക്കുഴപ്പമുണ്ടെന്ന് രാജീവ് ബജാജ്  ഇന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇത്തരം അനിശ്ചിതത്തമാണ് വിപണിയിൽ ഏവരും വെറുക്കപ്പെടുന്നത്. ഒരു കാര്യം ഓർക്കുക. മാർച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഇന്ന് വരെ വിപണി മുകളിലേക്ക് മാത്രമാണ് നീങ്ങിയിട്ടുള്ളത്.

വിപണി താഴേക്ക് വീഴുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സുവർണ്ണാവസരങ്ങളെ പറ്റിയും ഞങ്ങൾ പറഞ്ഞിരുന്നു.  Dr Reddy 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചത് ഇതിന് ഒരു ഉദാഹരണം മാത്രമാണ്. രാവിലെ വ്യാപാരം ആരംഭിച്ചത് മുതൽ ഓഹരി മുകളിലേക്ക് കുതിച്ചുകയറുകയായിരുന്നു.

ഓഹരി വളരെ ശക്തമായി നിന്ന പ്രതിരോധങ്ങൾ എല്ലാം തന്നെ തകർത്തെറിഞ്ഞ് മുന്നേറി. സ്പുട്നിക് വി വാക്സിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഓഹരി വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. Pfizer, AstraZeneca എന്നീ ഓഹരികളിലും നിങ്ങൾക്ക് ശ്രദ്ധകേന്ദ്രീകരിക്കാം.

30 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement