ഇന്നത്തെ വിപണി വിശകലനം

രാവിലത്തെ പതനത്തിന് ശേഷം തിരികെ കയറിയ നിഫ്റ്റി ഫ്ലാറ്റായി അടച്ചു.

17348 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മണിക്കൂറിൽ താഴേക്ക് വീണു. പിന്നീട് ഇവിടെ നിന്നും തിരികെ കയറിയ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 17370 പരീക്ഷിക്കുകയും ശേഷം താഴേക്ക് നീങ്ങുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 14 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 17355 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36620 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. എന്നാൽ നിഫ്റ്റിയിൽ കാണപ്പെട്ടത് പോലെ ഒരു വീണ്ടെടുക്കൽ സൂചികയിൽ അനുഭവപ്പെട്ടില്ല. അതിനാൽ തന്നെ 36500 നിലനിർത്താൻ സൂചിക ഏറെ പരിശ്രമിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 211 പോയിന്റുകൾ/ 0.58 ശതമാനം താഴെയായി 36471 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ ഇന്ന് വീണ്ടും 1.3 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ 1.2 ശതമാനവും നിഫ്റ്റി ഐടി 0.94 ശതമാനവും ഉയർന്നു.  മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ജപ്പാൻ നേരിയ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

കൽക്കരിയുടെ വില 10 ശതമാനത്തിന് മുകളിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ Coal India 4 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

13 വർഷത്തിന് ശേഷം ആദ്യമായി അലുമിനിയം വില ടണ്ണിന് 3000 രൂപയായതിന് പിന്നാലെ Hindalco 3.1 ശതമാനം നേട്ടം കെെവരിച്ച്  നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. National Aluminium(+2.8%), Vedanta(+2.2%) എന്നിങ്ങനെ ഉയർന്നു.

BSNL 4G അവതരിപ്പിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്നതിനാൽ TCS 1.4 ശതമാനം നേട്ടം കെെവരിച്ചു. Mindtree(+4.5%),  Wipro(+1.2%) എന്നീ ഐടി ഓഹരികളും ഉയർന്നു. 

സെപ്റ്റംബർ 16ന് 58 രൂപ വീതം ലാഭവിഹിതം നൽകാനിരിക്കെ BPCL 1.4 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു.

ഗുഗിളുമായി ചേർന്നുള്ള സ്മാർട്ട്ഫോൺ ലോഞ്ച് വെെകിയതിന് പിന്നാലെ Reliance ഓഹരി 2.2 ശതമാനം ഇടിഞ്ഞു.

ICICI Bank(-1.7%), HDFC Bank(-0.8%), IndusInd Bank(-0.3%) എന്നിവ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Vodafone Idea 5.3 ശതമാനം നഷ്ടത്തിൽ അടച്ചു. അതേസമയം Airtel 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു.

1:5 അനുപാതത്തിൽ ഓഹരി വിഭജനം പ്രഖ്യാപിച്ചതിന് പിന്നാലെ IRCTC 4.2 ശതമാനം നഷ്ടത്തിൽ അടച്ചു.ആഗസ്റ്റിൽ 4.5 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയതിന് പിന്നാലെ Angel Broking ഓഹരി 5.4 ശതമാനം നേട്ടം കെെവരിച്ചു.  

ക്ലിക്സ് ക്യാപിറ്റൽ കമ്പനിയുമായി ലയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Suryoday Small Finance Bank(+20%-UC) നേട്ടം കെെവരിച്ചു. നിലവിൽ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബാങ്ക് മറുപടി നൽകി.

ഗ്യാസ് വിലയെക്കുറിച്ച് പെട്രോളിയം സെക്രട്ടറി പറഞ്ഞതിന് പിന്നാലെ ഗ്യാസ് കമ്പനികളുടെ ഓഹരി വില കത്തിക്കയറി. IGL(+4.8%), MGL(+1.1%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ഓഹരി ഒന്നിന് 1200 രൂപ നിരക്കിൽ 45.6 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ അനുമതി ലഭിച്ചതിന് പിന്നാലെ Goldiam International 10.7 ശതമാനം നേട്ടം കെെവരിച്ചു.

കൊവിഡ് രോഗ ലക്ഷണങ്ങൾ പരിഹരിക്കുന്നതിന് പോസിറ്റീവ് ക്ലിനിക്കൽ മുന്നേറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ Advanced Enzymes 12.4 ശതമാനം നേട്ടം കെെവരിച്ചു.

ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് മേൽ നികുതി ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ.

ഇലക്ട്രോണിക്ക് പിഎൽഐ പദ്ധതിയുമായി ബന്ധപ്പെട്ട  ITI(+2.1%), HFCL(+3.7%)  D-Link(+1.6%), Amber(+2.8%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു.

മീഡിയ സൂചിക ഇന്നും ലാഭത്തിലാണ് വ്യാപാരം നടത്തിയത്.  Zeel(+2.1%), DishTV(+8.1%), TV18(+1.1%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

മിസൈലുകൾക്കുള്ള വിക്ഷേപണ വാഹനങ്ങൾക്കായി ടാറ്റാ അഡ്വാൻസ് സിസ്റ്റംസിൽ നിന്നും ഡിആർഡിഒയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പ്രതിരോധ ഓർഡർ ലഭിച്ചതിന് പിന്നാലെ Action Construction Equipment 17.3 ശതമാനം ഉയർന്നു. 

വിപണി മുന്നിലേക്ക് 

ആഴ്ചയുടെ തുടക്കം ദുർബലമായി വ്യാപാരം ആരംഭിച്ച നിഫ്റ്റി അവസാന നിമിഷം ശക്തി കെെവരിച്ചു. കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചത് പോലെ തന്നെ കൊട്ടക് ബാങ്ക് വീണ്ടും ഉയർന്ന് കൊണ്ട് നിഫ്റ്റിക്ക് അവസാന നിമിഷം പിന്തുണ നൽകി.

നിഫ്റ്റി അസ്ഥിരമായപ്പോൾ ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വിപണി ഒരു തിരുത്തലിന് സമാനമായ വീഴ്ച കാഴ്ചവച്ചില്ല.  നിഫ്റ്റി മിഡ്ക്യാപ്പ് 0.45 ശതമാനവും നിഫ്റ്റി സ്മോൾക്യാപ്പ് 0.59 ശതമാനവും നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. പൊതുവെ വിപണി അസ്ഥിരമായി തന്നെ തുടർന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും റിലയൻസ് ഓഹരി ശാന്തമായി തുടങ്ങുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം മുതൽ ഓഹരി ശക്തമായ മുന്നേറ്റം നടത്തി വരികയാണ്. നിഫ്റ്റിയുടെ നീക്കം അറിയാൻ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്. 2300 എന്ന നിലയിൽ നിന്നും ഓഹരി തിരികെ കയറിയേക്കാം.

കൊട്ടക് ബാങ്കിൽ ശ്രദ്ധിക്കുക. ഓഹരി തനിച്ച് ബാങ്ക് നിഫ്റ്റിയെ ഫ്ലാറ്റാക്കി നിർത്തിയേക്കാം. മറ്റു ബാങ്കിംഗ് ഓഹരികൾ ബുള്ളിഷായി തുടർന്നില്ലെങ്കിൽ കൊട്ടക് ബാങ്കും ലാഭമെടുപ്പിന് വിധേയമായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement