ഇന്നത്തെ വിപണി വിശകലനം

15258 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീയാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ മുകളിലേക്ക് കയറി. ബാങ്കുകൾ ദുർബലമായി നിന്നപ്പോഴും ഇൻഫോസിസിന്റെ പിന്തുണയോടെ  നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 93 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 15301 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

34,765 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. സൂചിക തിരികെ കയറിയെങ്കിലും ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. ഇന്നലത്തെ താഴ്ന്ന/ഉയർന്ന നിലയ്ക്കുള്ളിൽ തന്നെയാണ് സൂചിക ഇന്ന് വ്യാപാരം നടത്തിയത്.

കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റ്/ 0.06 ശതമാനം മുകളിലായി 34684 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് വീണ്ടും 1.86 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി റിയൽറ്റി 2.84 ശതമാനവും  നിഫ്റ്റി മീഡിയ 1.87 ശതമാനവും നിഫ്റ്റി ഐടി 1.76 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ ഒരു ശതമാനത്തിനുള്ളിൽ തന്നെ  അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ എല്ലാ തന്നെ ഇന്ന്  ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ എല്ലാം ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Bajaj Finance, Bajaj Finserv എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. മറ്റു സാമ്പത്തിക ഓഹരികളും ഇന്ന് നേട്ടം കെെവരിച്ചു.

മുന്നിലേക്ക് മികച്ച മൺസൂൺ കാലം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിൽ വളം, കെമിക്കൽ ഓഹരികളിൽ ഇന്ന് ശക്തമായ മുന്നേറ്റം കാണാനായി. UPL 2 ശതമാനവും NFL 3.2 ശതമാനവും നേട്ടം കെെവരിച്ചു. RCF, ChambalFert, FACT എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഐടി ഓഹരികൾ ദിവസം മുഴുവൻ ബൂള്ളിഷായി കാണപ്പെട്ടു. INFY 2.6 ശതമാനവും Wipro 1.87 ശതമാനവും TechM 1.53 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. 


റെംഡെസിവിർ ടാബ്‌ലെറ്റുകൾ അടിയന്തര ഉപയോഗത്തിനായി സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി നിർദേശിച്ചതിന് പിന്നാലെ Jubilant Life Sciences ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.

വാക്സിൻ നിർമാണ കമ്പനികളുമായി ഒത്തുപ്രവർത്തിക്കാൻ സർക്കാരിന്റെ സഹായം ആവശ്യപ്പെട്ട് Wockhardt. ഓഹരി ഇന്ന് 8.5 ശതമാനം നേട്ടം കെെവരിച്ചു.

ഐടി കമ്പനി Yotta Infra-യുമായി പങ്കാളിത്തം ഒപ്പുവച്ചതിന് പിന്നാലെ  Happiest Minds ഇന്ന്  4.3 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 67.8 കോടി രൂപയായതിന് പിന്നാലെ V-Guard ഓഹരി ഇന്ന് 4.8 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം മുൻ പാദത്തേക്കാൾ 23 ശതമാനം ഇടിഞ്ഞ് 211 കോടി രൂപയായതിന് പിന്നാലെ Berger Paints  ഓഹരി ഇന്ന് 1.6 ശതമാനം ലാഭത്തിൽ  വ്യാപാരം അവസാനിപ്പിച്ചു.

Shalimar Paints  10.8 ശതമാനവും Asian Paints 0.88 ശതമാനവും ഉയർന്നു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 18 ശതമാനം വർദ്ധിച്ച് 468 കോടി രൂപയായതിന് പിന്നാലെ  Manappuram Finance ഓഹരി ഇന്ന് 0.5 ശതമാനം നേട്ടത്തിൽ അടച്ചു.

കടപത്രവിതരണത്തിലൂടെ 7000 കോടി രൂപ സമാഹരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ HDFC ഓഹരി  ഇന്ന് 1.46 ശതമാനം ഉയർന്നു.

ഗ്രീൻ ചാനൽ റൂട്ടിനു കീഴിലുള്ള കമ്പനിയുടെ  ഇൻട്രാ ഗ്രൂപ്പ് പുനസംഘടനയുമായി ബന്ധപ്പെട്ട  നിർദ്ദേശത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതിന് പിന്നാലെ Motherson ഓഹരി ഇന്ന് 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.റിയൽറ്റി ഓഹരികൾ ഏറെയും ഇന്ന് നേട്ടം കെെവരിച്ചു. DLF 4.5 ശതമാനവും Indiabulls Real Estate 8 ശതമാനവും IndiaBulls Housing Finance 4.5 ശതമാനവും ഉയർന്നു.

മെറ്റൽ ഓഹരികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് കാണപ്പെട്ടത്. Jindal Steel 4.3 ശതമാനവും Sail 4.2 ശതമാനവും JSW Steel 2.6 ശതമാനവും Hindalco 2.6 ശതമാനവും  NMDC 2.5 ശതമാനവും Tata Steel 2 ശതമാനവും  Coal India 1.1 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ഇന്ന് ഏറ്റവും രസകരമായ നീക്കം കാണാനായത് ബജാജ് ഓഹരികളിലാണ്. മെയ് വരെ അസ്ഥിരമായി നിന്നിരുന്ന ഓഹരികൾ ഇന്ന് കത്തിക്കയറുകയായിരുന്നു. മറ്റു സാമ്പത്തിക ഓഹരികളും ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഭാവി കാലങ്ങളിലെ നീക്കം പിടിക്കാൻ ഇരു ഓഹരികളിലും ശ്രദ്ധിക്കാവുന്നതാണ്.

UPL ഉൾപ്പെടെയുള്ള വളം ഓഹരികളിൽ ശക്തമായ ഒരു നീക്കത്തിനുള്ള സാധ്യതയെ പറ്റി ഞങ്ങൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിൽ കയറിയവർക്ക് തീർച്ചയായും ഇന്ന് ലാഭം നേടാനായിട്ടുണ്ടാകും. ഇതേ മേഖലയിൽ നിന്നും ദീർഘകാല നിക്ഷേപത്തിനായും നല്ല ചില ഓഹരികൾ തിരഞ്ഞെടുക്കുക.  

ഒരിക്കലും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ലാത്ത  Infosys ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. TCSന് ഒപ്പം ഓഹരി 40 പോയിന്റുകളുടെ നേട്ടമാണ് നിഫ്റ്റിക്ക് സംഭാവന ചെയ്തത്.ഡേ ചാർട്ട് നോക്കിയാൽ നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നില  ചുവന്ന കാൻഡിലിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സൂചികയുടെ പ്രതിരോധ നില ഇതിന് സമീപത്തായി തന്നെ കാണാനാകും. മെയ് 15ന് ശേഷമുള്ള നിഫ്റ്റിയുടെ ഏറ്റവും മികച്ച ക്ലോസിംഗാണിത്.

HDFC Bank, Reliance എന്നീ ഹെവിവെയിറ്റ് ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും വളരെ അകലെയാണ്. ഈ ഓഹരികളിൽ സംഭവിച്ചേക്കാവുന്ന മുന്നേറ്റം നിഫ്റ്റിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേക്കും.

ഇന്നലെ നമ്മൾ പറഞ്ഞത് പോലെ 15300 സൂചികയ്ക്ക് ശക്തമായ പ്രതിരോധമായിരുന്നു. എന്നാൽ നിഫ്റ്റി ഇന്ന് ഇതിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികൾ ശുഭമായി കണ്ടാൽ നിഫ്റ്റി വെെകാതെ തന്നെ പുതിയ ഉയരങ്ങൾ കീഴടക്കിയേക്കും. 15200-15100 എന്നത് ഈ ആഴ്ചയിൽ ശക്തമായ സപ്പോർട്ട് ആയി കാണാം. വരും മാസങ്ങളിൽ 15000 സൂചികയ്ക്ക് ശക്തമായ കെെത്താങ്ങായി മാറും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement