നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി ആർബിഐ, നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-closes-with-strength-rbi-remains-confident-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 16661 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16700ൽ അനുഭവപ്പെട്ട  സമ്മർദ്ദത്തിന് പിന്നാലെ 90 പോയിന്റുകൾ താഴേക്ക് വീണു. ശേഷം മുകളിലേക്ക് കയറിയ സൂചിക 16752 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 114 പോയിന്റുകൾ/0.69 ശതമാനം മുകളിലായി 16719 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36322 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 36500ന് അടുത്തായി രണ്ട് മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം 300 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചികയ്ക്ക് 36800 എന്ന പ്രതിബന്ധത്തെ മറികടക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 537 പോയിന്റുകൾ/ 1.49 ശതമാനം മുകളിലായി 36738 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ബാങ്ക്(+1.4%), നിഫ്റ്റി ഫിൻസെർവ് (+1.5%) എന്നിവ 1 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ(-0.27%), ഐടി(-0.62%) എന്നിവ വീണ്ടും നഷ്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദത്തിൽ അറ്റാദായം 1580 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാല Ultratech Cement (+5.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

2023 ഓടെ ഇന്ത്യൻ സിമന്റ് വിപണിയിൽ ആവശ്യകത ഉയരുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ Ramco Cements (+3.4%), Sagar Cements (+3.2%), Shree Cements (+1.6%), India Cements (+3.8%), JK Cements (+2.2%), Grasim (+3.8%), Orient Cements (+5.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ആർബിഐ ഗവർണർ പോസിറ്റീവ് കമന്റ് പറഞ്ഞതിന് പിന്നാലെ  Axis bank (+2.1%), HDFC Bank (+2.3%), ICICI Bank (+1.7%), Kotak Bank (+1.4%) എന്നീ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി.

ഒന്നാം പാദത്തിൽ അറ്റാദായം 21 ശതമാനം ഉയർന്ന് 149.7 കോടി രൂപയായതിന് പിന്നാലെ Coforge (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.

നിഫ്റ്റി ഓട്ടോ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. Bharat Forge (+2.6%), Bosch (+2.7%), Ramkrishna Forgings (+3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ഒന്നാം പാദ ഫലം ഇന്ന് വരാനിരിക്കെ Reliance (+0.68%) ഓഹരി 2500ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 8 ശതമാനം ഉയർന്ന് 314 കോടി രൂപയായതിന് പിന്നാലെ HDFC AMC (-1.2%) ഓഹരി നേട്ടത്തിൽ അടച്ചു.

ചൈന ഫെറോലോയ് ഇൻഡസ്ട്രി അസോസിയേഷൻ ജൂലൈ 22 മുതൽ ഉൽപ്പാദനം 60 ശതമാനം കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചു. MOIL (+8.4%) ഓഹരി കത്തിക്കയറി.

300 ഇലക്ട്രിക് ബസുകൾക്കായി 500 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Olectra Greentech (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

നിഫ്റ്റി 16700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. 36800ന് അടുത്തായി ബാങ്ക് നിഫ്റ്റിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദം ശ്രദ്ധിക്കുക.

2022ന് ശേഷമുള്ള ഏറ്റവും മികച്ച ആഴ്ചയായിരുന്നു ബാങ്ക് നിഫ്റ്റിക്ക് ഇത്. ആഴ്ചയിൽ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.

ആർബിഐ ഗവർണറുടെ വാക്കുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകി. പണപ്പെരുപ്പത്തെ 4 ശതമാനത്തിൽ താഴെ എത്തിക്കാനാകുമെന്ന് ആർബിഐ ഉറപ്പിച്ച് പറയുന്നു.

നേരത്തെ ഞങ്ങൾ സൂചിപ്പിച്ചത് പോലെ തന്നെ നിഫ്റ്റി ഐടി 28500ന്
അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ ഓഹരികളും തന്നെ നേട്ടത്തിൽ അടച്ചു.

ഐസിഐസിഐ ബാങ്ക് ഇന്ന് പ്രധാന സമ്മർദ്ദമായ 800 പരീക്ഷിച്ചു. വരും ദിവസങ്ങളിൽ ഇത് ശ്രദ്ധിക്കുക. സെപ്റ്റംബറിലെ നിരക്ക് വർദ്ധന 25 ബിപിഎസ് അല്ലെങ്കിൽ 50 ബിപിഎസ് ആയിരിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് ഗവേണിംഗ് കൗൺസിൽ അംഗം കാസിമിർ പറഞ്ഞു.

ജർമൻ മാനുഫാക്ചറിംഗ് പിഎംഐ ജൂലൈയിൽ  49.2 ആയി രേഖപ്പെടുത്തി. മുമ്പ് ഇത് 52.4 ആയിരുന്നു.

യൂറോസോൺ നിർമാണ പിഎംഐ ജൂലൈയിൽ 49.6 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 52.1 ആയിരുന്നു.

യൂറോസോൺ സർവീസ് പിഎംഐ ജൂലൈയിൽ 50.6 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 53 ആയിരുന്നു.

ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023