ഇന്നത്തെ വിപണി വിശകലനം 

മുംബെെ ലോക്ക്ഡൗണിന് പിന്നാലെ വ്യാഴാഴ്ച തിരികെ കയറി വിപണി. ഉയർന്ന ചാഞ്ചാട്ടത്തിനൊടുവിൽ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു.

14530 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 9:30 ഓടെ വിപണി താഴേക്ക് വീണു. രണ്ട് മണിക്കൂറിൽ 200 പോയിന്റുകളുടെ നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ സൂചികകളും മുകളിലേക്ക് കുതിച്ചുകയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.53 ശതമാനം മുകളിലായി 14581 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഈ ചാഞ്ചാട്ടത്തിനിടെയിൽ  വ്യാപാരം ആരംഭിച്ച നിലയിൽ നിന്നും 50 പോയിന്റുകൾക്ക് അകലെ മാത്രമാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക് നിഫ്റ്റിയും ഇന്ന് ഏറെ ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റിയേക്കാൾ മികച്ച പ്രകടനമാണ് സൂചിക കാഴ്ചവച്ചത്. 31932 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയുടെ ആദ്യ കാൻഡിൽ ഏറെ ചാഞ്ചാടി നിന്നും. തുടർന്ന് 700 പോയിന്റുകൾ താഴേക്ക് വീണ സൂചിക ദിവസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. ശേഷം തിരികെ കയറിയ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 341 പോയിന്റ്/ 1.07 ശതമാനം  മുകളിലായി 32112 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.   

ഏഷ്യൻ  വിപണികൾ  ഏറെയും ഫ്ലാറ്റായി നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഏറെയും നേരിയ നേട്ടം കെെവരിച്ചതായി കാണാം.

നിഫ്റ്റി ഫാർമ,  നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് എന്നിവ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക്സ്, നിഫ്റ്റി ഓട്ടോ എന്നീ സൂചികകൾ 1 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.

നിർണായക വാർത്തകൾ 


സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. മാളുകൾ, ജിമ്മുകൾ, സ്പാകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടും,  സിനിമാ  തീയേറ്ററുകൾക്ക്  30% ശേഷിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും സർക്കാർ അറിയിച്ചു.  PVR ഓഹരി 2.5 ശതമാനവും  Inox 3.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

റെമ്ഡിസിവിയറിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി Cadila HealthCare അറിയിച്ചു. അടുത്ത മാസം  മുതൽ 20 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കും. ഓഹരി ഇന്ന്  3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

മഹാരാഷ്ട്രയിലെ തങ്ങളുടെ പ്ലാന്റുകൾ എല്ലാം തന്നെ സർക്കാർ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് Tata Motors, Bajaj Auto എന്നിവർ പറഞ്ഞു. രണ്ട് ഓഹരികളും ദിവസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപമായി വ്യാപാരം അവസാനിപ്പിച്ചു.

ഇൻഫോസിസിന്റെ നാലാം പാദ ഫലപ്രഖ്യാപനം നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല.തുടർന്ന് ഗ്യാപ്പ് ഡൗണിൽ 4 ശതമാനം താഴെയായി ഓഹരി വ്യാപാരം  ആരംഭിച്ചു. ശേഷം 2.4 ശതമാനം നഷ്ടത്തിൽ   Infy വ്യാപാരം അവസാനിപ്പിച്ചു. TCS കഴിഞ്ഞ ദിവസം കൂപ്പുകുത്തിയിരുന്നു.

കടപത്ര വിതരണത്തിലൂടെ  അടുത്ത 12 മാസത്തിനുള്ളിൽ 50000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി  HDFC Bank അറിയിച്ചു. ബാങ്ക് നിഫ്റ്റി താഴേക്ക് വീണപ്പോഴും എച്ച്.ഡി.എഫ്.സി ബാങ്ക് ശക്തമായി മുന്നേറി. ഓഹരി ഇന്ന് 2.4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

മെട്രോപോളിസ് ഹെൽത്ത്കെയർ തമിഴ്‌നാട് ആസ്ഥാനമായുള്ള ഡോ. ഗണേശ് ഹൈടെക് ഡയഗ്നോസ്റ്റിക് സെന്റിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി. Metropolis Healthcare ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ചു.

Cipla, TCS എന്നീ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. രണ്ട് ഓഹരികളും ചെവ്വാഴ്ച ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടിരുന്നു.

ബ്രോക്കറേജുകൾ സ്റ്റോക്കിന്റെ ലക്ഷ്യം വെട്ടിക്കുറച്ചതിന് പിന്നാലെ Eicher Motors  ഓഹരി ഇന്ന് 3 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി. ഓഹരിയിൽ നിങ്ങൾക്ക് നിങ്ങളുടേതായ പഠനം നടത്തി കൊണ്ട് ഈ സുവർണാവസരത്തിൽ കൂടുതൽ നിക്ഷേപം നടത്താവുന്നതാണ്.

മാർച്ചിലെ ഇന്ത്യയുടെ മൊത്ത വില സൂചിക പണപ്പെരുപ്പം 7.39 ശതമാനമായി. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതായി തോന്നുന്നില്ല. എന്നിരുന്നാലും  നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് ആർ.ബി.ഐ നേരത്തെ പറഞ്ഞിരുന്നു.

കൊവിഡിന് എതിരെ  വിദേശ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രി. ഇത് ഇന്ത്യയുടെ വാക്സിനേഷൻ വേഗമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ്  എന്നിവ ഏറ്റെടുക്കുന്നതിനായി DHFL-ന് കോമ്പറ്റീഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചു.

വിപണി മുന്നിലേക്ക് 

ഇന്ന് അനേകം വ്യാപാരികളാണ് വിപണിയുടെ ചാഞ്ചാട്ട കെണിയിൽ അകപെട്ടത്.

മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങൾ  വിപണിയെ ബാധിച്ചതായി വേണം മനസിലാക്കാൻ. ആദ്യത്തെ രണ്ട് മണിക്കൂറിൽ കാണപ്പെട്ട കൂപ്പുകുത്തലിന് ശേഷം വിപണി തിരികെ കയറുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും വിപണി മുകളിലേക്ക് തന്നെ സാവധാനം നീങ്ങി.

ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പ് മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. പല പ്രാദേശിക സ്ഥലങ്ങളിലും കൊവിഡ് രൂക്ഷമായി വരികയാണ്. അധിക വാക്സിൻ ഉത്പാദനത്തിലൂടെ ഈ അവസ്ഥ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാ പ്രതിസന്ധികളും മറികടന്ന് കൊണ്ട് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും.14,650, 14,800 എന്നിവ നിഫ്റ്റിക്ക് മുകളിലേക്ക് പോകാനുള്ള നല്ല നിലയായി കാണാം. താഴേക്ക് പോയാൽ നമുക്ക് അറിയാം 14500, 14370,14250 എന്നിവ ശക്തമായ സപ്പോർട്ടാണ്.

32000ന് മുകളിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് ഒരു ശുഭസൂചനയായി കാണാം. ഈ നില 31000ന്  താഴെയായി വീണ്ടും ഒരു സപ്പോർട്ടായി പ്രവർത്തിച്ചേക്കും.

മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ പോലത്തെ വാർത്തകളോട് വിപണി ഇനി പ്രതികരിക്കുമെന്ന് തോന്നുന്നില്ല. രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement