ഇന്നത്തെ വിപണി വിശകലനം 

14884 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യത്തെ 10 മിനിറ്റിനുള്ളിൽ തന്നെ 14800ലേക്ക് കൂപ്പുകുത്തി. പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 38 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 14834 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

32637 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 300 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി ഏറെ ബെയറിഷ് ആയി കാണപ്പെട്ടു. എസ്.ബി.ഐയുടെ സഹായത്തോടെ പിന്നീട് മുകളിലേക്ക് തിരികെ കയറാൻ ശ്രമിച്ച സൂചികയ്ക്ക് 33000ൽ എത്താൻ പോലും സാധിച്ചില്ല. തുടർന്ന് അസ്ഥിരമായി നിന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 334 പോയിന്റ്/ 1.02 ശതമാനം താഴെയായി 32448 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി ഫാർമ ഇന്ന് 3.04 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക്സ്  2 ശതമാനത്തിന് മുകളിലും നേട്ടം കെെവരിച്ചു. നിഫ്റ്റി ബാങ്ക് 1.02 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ  വിപണികൾ ഏറെയും കയറിയിറങ്ങിയ നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം യൂറോപ്യൻ വിപണികൾ അസ്ഥിരമായാണ് കാണപ്പെടുന്നത്.

നിർണായക വാർത്തകൾ 

10 വർഷത്തെ ഇന്ത്യൻ സർക്കാർ ബോണ്ട് വരുമാനം 6 ശതമാനമായി കുറഞ്ഞു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി എന്നിവ സ്വകാര്യവത്ക്കരിക്കുന്നതിനായി ഏപ്രിൽ 14ന് നിതി ആയോഗും ധനമന്ത്രാലയവും തമ്മിൽ കൂടികാഴ്ച നടത്തും. വാർത്ത പുറത്തുവന്നതിന് പിന്നാലെ  Bank Of Maharashtra 11 ശതമാനവും  IOB 12 ശതമാനവും നേട്ടം കെെവരിച്ചു.

ചെെനീസ് വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം. മാർച്ചിലെ റീട്ടെയിൽ വാഹന വിൽപ്പന പോയവർഷത്തെ അപേക്ഷിച്ച് 66.4 ശതമാനമായി ഉയർന്നു. ഇത്  JLR -ന് ഏറെ പ്രയോചനം ചെയ്തേക്കും. Tata Motors ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ചക്കൻ‌ നിർമാണ കേന്ദ്രത്തിൽ‌ വാണിജ്യ ഉത്പാദനം ആരംഭിച്ച്  Alkem Lab. ഓഹരി 5.2 ശതമാനം ഉയർന്നു.

Larsen & Toubroന്  5000-7000 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

Angel Broking ന്റെ 1.59 ശതമാനം ഓഹരി ഗോൾഡ്മാൻ സാച്ച്സ് ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ ബ്രോക്കിംഗ് കമ്പനിയുടെ ഓഹരി 1.59 ശതമാനം ഉയർന്നു.


ഇൻഷ്യുറൻസ് സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പരിഹാരം നൽകുന്നതിനായി  യുഎസ് ആസ്ഥാനമായ ക്ലെയിമാറ്റിക്കുമായി കെെകോർത്തതിന് പിന്നാലെ Zensar Technologies ഓഹരി ഇന്ന് 2.15 ശതമാനം നേട്ടം കെെവരിച്ചു.

ഈ മാസം അവസാനത്തോടെ റെംഡെസിവിറിന്റെ ഉത്പാദനം മുഴുവൻ ശേഷിയിലേക്ക് ഉയർത്താൻ സർക്കാർ ആവശ്യപെട്ടതിന് പിന്നാലെ ഫാർമ ഓഹരികൾ കത്തിക്കയറി. Cipla 4.88 ശതമാനവും Cadila  9.29 ശതമാനവും Sun Pharma 3.66 ശതമാനവും Dr Reddy 1.52  ശതമാനവും നേട്ടം കെെവരിച്ചു.

Hindustan Unilever 2.74 ശതമാനം നേട്ടം കെെവരിച്ചതിന് പിന്നാലെ  നിഫ്റ്റി എഫ്.എം.സി.ജി ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 11 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നിൽക്കുന്നത്.

ഡോളറിന് മുന്നിൽ രൂപയുടെ വില കുറഞ്ഞ് 75 രൂപയായി. ഇത് ഐടി, ഫാർമ ഓഹരികൾ കുതിച്ചുയരാൻ കാരണമായി.

കെമിക്കൽ ഓഹരികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് കാണപ്പെട്ടത്. UPL ഇന്ന് ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

വിപണി മുന്നിലേക്ക് 

മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ ആഴ്ചയുടെ അവസാനദിവസം നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകൾ ഏറെയും അസ്ഥിരവും ചാഞ്ചാട്ടമുള്ള നിലയിലും ദിവസം മുഴുവൻ കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ ആഴ്ചയിൽ 6.6 ശതമാനവും നിഫ്റ്റി ഐടി 5.3 ശതമാനവും നിഫ്റ്റി ഫാർമ 5 ശതമാനവും നേട്ടം കെെവരിച്ചു.

നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോഴും  നിഫ്റ്റി മിഡ് ക്യാപ്പ് സ്മോൾ ക്യാപ്പ് എന്നിവ 1 മുതൽ 3 ശതമാനം വരെ നേട്ടം കെെവരിച്ചു. വില കുറഞ്ഞ ഓഹരികൾക്ക് വളരെ മികച്ച ഒരു ആഴ്ചയായിരുന്നു ഇതെന്ന് വേണം പറയാൻ.

ബാങ്കിംഗ് ഓഹരികൾ ദുർബലമായി നിൽക്കുന്നതിനാൽ നിഫ്റ്റിയിൽ ഇടിവ് സംഭവിച്ചേക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. സൂചിക വിപണിയെ താഴേക്ക് പിടിച്ച് വലിക്കുകയാണ്.


നിലവിലെ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യയിൽ ലോക്ക്ഡൗൺ വരില്ലെന്ന് പ്രതീക്ഷിക്കാം. അതേസമയം ഇന്ത്യയിൽ നിലവിൽ വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.  Johnson & Johnson തങ്ങളുടെ വാക്സിൻ പരീക്ഷണം ഇന്ത്യയിൽ ഉടൻ ആരംഭിച്ചേക്കും. ഇതിന് ഒരു ഡോസ് മാത്രം മതിയെന്നതാണ് പ്രത്യേകത.

ആഗോള വിപണികൾ പോസിറ്റീവായി കാണുന്നില്ല. നിഫ്റ്റിക്ക് ഒപ്പം സാമ്പത്തിക ഓഹരികളിൽ കൂടുതൽ ഇടിവ് സംഭവിച്ചേക്കാം. എന്നാൽ ഇന്നലെ മെറ്റൽ ഓഹരികളിലും ഇന്ന് ഫാർമാ ഓഹരികളിലും നടന്ന പോലെ ഒരു റാലി ഏത് നിമിഷവും സംഭവിച്ചേക്കാം. ഇത് കണ്ടെത്തുകയെന്നതാണ് നിങ്ങളുടെ ജോലി.

അതേസമയം ഇന്ത്യയിലെയും യുഎസിലെയും ബോണ്ട് വരുമാനം കുറഞ്ഞ് വരികയാണ്. എന്നാൽ  ഇത് വിപണിക്ക്  ഗുണം ചെയ്യുമെന്ന് കരുതാനാകില്ല.

അടുത്ത ആഴ്ചത്തേക്കായി ചാർട്ടുകൾ തുറന്ന് കൊണ്ട് അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. വിപണിയിൽ ഇനിയും അനേകം അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement