ഇന്നത്തെ വിപണി വിശകലനം

നിരവധി മേഖലകൾ കുതിച്ചുകയറിയിട്ടും നിഫ്റ്റി വീണ്ടും നഷ്ടത്തിൽ അടച്ചു.

ഗ്യാപ്പ് ഡൗണിൽ 15,694 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് നീങ്ങി 15630 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക ദുർബലമായി അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 38 പോയിന്റുകൾ/ 0.24 ശതമാനം താഴെയായി 15,689 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35,175 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യത്തെ 30 മിനിറ്റിൽ താഴേക്ക് കൂപ്പുകുത്തി. 35000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 34850 വരെയെത്തി. ബാങ്കിംഗ് സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 202 പോയിന്റുകൾ/ 0.57 ശതമാനം താഴെയായി 35071 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോഴും നിഫ്റ്റി മെറ്റൽ ഇന്ന് 1.99 ശതമാനവും നിഫ്റ്റി റിയൽറ്റി 2.38 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖല സൂചികകൾ എല്ലാം തന്നെ ഇന്ന് അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം  യൂറോപ്യൻ വിപണികൾ ഇന്നലത്തെ നഷ്ടം നികത്തി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

രണ്ട് ലക്ഷം കോടി മാർക്കറ്റ് ക്യാപ്പിൽ എത്തിയതിന് പിന്നാലെ Bajaj Finserv ഓഹരി ഇന്ന് 4.2 ശതമാനം നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികൾ ഇന്ന് വീണ്ടും നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴസ് പട്ടികയിൽ ഇടംനേടി. Tata Steel 4.1 ശതമാനവും JSW Steel 1.99 ശതമാനവും Hindalco 1.8 ശതമാനവും നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ JSW Steel -ന്റെ ഉത്പാദനം 65 ശതമാനം വർദ്ധിച്ച് 5.07 മില്യൺ ടണ്ണായി. അതേസമയം കെയർ ടാറ്റാ സ്റ്റീലിന്റെ റേറ്റിംഗ് ഉയർത്തി.

VEDL 2.65  ശതമാനവും National Aluminium 2.5  ശതമാനവും Jindal Steel 2.1  ശതമാനവും SAIL 1.75  ശതമാനവും നേട്ടം കെെവരിച്ചു.  JSL 9.7 ശതമാനവും JSL Hisar 6.4 ശതമാനവും ഉയർന്നു.

ക്യു 1 ഫലം പ്രതീക്ഷിച്ചത് പോലെ ഉയരാഞ്ഞതിന് പിന്നാലെ TCS ഓഹരി ഇന്ന് 1.55 ശതമാനം ഇടിഞ്ഞു.റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 4ാം ദിവസവും താഴേക്ക് വീണു.

482 കോടി രൂപയുടെ IRCON ഇന്റർനാഷണൽ പ്രോജക്റ്റിനായി കത്ത് ലഭിച്ചതിന് പിന്നാലെ  Ashoka Buildcon ഓഹരി ഇന്ന് 3.5 ശതമാനം ഉയർന്നു.

റിൽറ്റി ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. DLF 4.3 ശതമാനവും Godrej Properties 1 ശതമാനവും Prestige Estates 2.5 ശതമാനവും Sobha 1.4 ശതമാനവും IBREALEST 2.5 ശതമാനവും Brigade 3.4 ശതമാനവും Sunteck 6.8 ശതമാനവും നേട്ടം കെെവരിച്ചു. 

ഫാർമ ഓഹരികളും ഇന്ന് കത്തിക്കയറി. Divislab, Cipla ഓഹരികൾ ലാഭത്തിൽ അടച്ചു. Granules 7.2 ശതമാനവും Torrent Pharma 2 ശതമാനവും ഉയർന്നു.

AU Small Fin Bank വീണ്ടും ഉയർന്ന് ഇന്ന് 4.7 ശതമാനം നേട്ടം കെെവരിച്ചു. ചെവ്വാഴ്ച ഓഹരിയെ പറ്റി ഞങ്ങൾ സൂചിപ്പിച്ചിരുന്നു.

മാക്സ് ഫിനാൻഷ്യൽ സർവീസസിന്റെ 1.74 ശതമാനം ഓഹരി ഏറ്റെടുത്ത് സിംഗപ്പൂർ സർക്കാർ. ഓഹരി ഇന്ന് 2.7 ശതമാനം നേട്ടം കെെവരിച്ചു.

അജൈവ കെമിക്കൽസ്, ടെക്സ്റ്റൈൽ ബിസിനസ് എന്നിവ വിഭജിക്കുന്നതിനായി ഓഹരി ഉടമകളിൽ നിന്നും അംഗീകാരം ലഭിച്ചതിന് പിന്നാലെ  GHCL ഓഹരി ഇന്ന് 2.9 ശതമാനം നേട്ടം കെെവരിച്ചു.

ഐ‌ഡി‌ബി‌ഐ ബാങ്കിലെ 45 ശതമാനം ഓഹരി വിൽക്കാൻ പദ്ധതിയിട്ട് സർക്കാർ. ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്

റിയൽറ്റി ഓഹരികൾ ആഴ്ചയിൽ ആറ് ശതമാനത്തിൽ ഏറെ നീക്കമാണ് കാഴ്ചവച്ചത്. നിഫ്റ്റി മെറ്റൽ 2.8 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ഓട്ടോ ടാറ്റാ മോട്ടോർസിന്റെ പതനത്തെ തുടർന്ന് 2.8 ശതമാനം നഷ്ടം രേഖപ്പെടുത്തി.

നിഫ്റ്റി നേരിയ നഷ്ടത്തിൽ അടച്ചപ്പോൾ പോലും മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ നേട്ടത്തിൽ അടച്ചു. ഇതിനാൽ തന്നെ വിപണി ഈ ആഴ്ച അസ്ഥിരമായി നിന്നെന്ന് പറയാം.

കൊവിഡ് ഡെൽറ്റ വേരിയന്റ് ആഗോള വീണ്ടെടുക്കലിന് ഭീഷണിയാണെന്ന് സാൻ ഫ്രാൻസിസ്കോ ഫെഡറൽ റിസർവ് പ്രസിഡന്റ് മേരി ഡാലി പറഞ്ഞു. അതേസമയം കൊവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണുന്നതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ടാറ്റാ സ്റ്റീൽ എക്കാലത്തെയും ഉയർന്ന നില കെെവരിച്ചതിന് പിന്നാലെ മെറ്റൽ സൂചിക ഉയർന്നു. മറ്റു സ്റ്റീൽ കമ്പനികളും വെെകാതെ സമാനമായ നേട്ടം കെെവരിച്ചേക്കും.

ടിസിഎസിന്റെ ഒന്നാം പാദ ഫലം വിപണിയെ സ്വാധീനിച്ചില്ല. എന്നാൽ ICICI Bank-ന്റെ വരാനിരിക്കുന്ന ഫലം വിപണിയെ സ്വാധീനിച്ചേക്കാം. നിഫ്റ്റിയുടെ 15630 എന്ന സപ്പോർട്ട് ശ്രദ്ധിക്കുക. ഇത് തകർക്കപ്പെട്ടാൽ സൂചിക മറ്റൊരു പതനത്തിന് കൂടി സാക്ഷ്യംവഹിച്ചേക്കാം. അല്ലെങ്കിൽ 15915 എന്ന നില ബ്രേക്ക് ഔട്ടിനായി ശ്രദ്ധിക്കാവുന്നതാണ്. 

ആഴ്ചയുടെ അവസാനം ആഗോള വിപണികൾ തിരികെ കയറിയത് ശുഭസൂചന നൽകുന്നു. നിഫ്റ്റിക്ക് വരുന്ന ആഴ്ച 16000 മറികടക്കാൻ ആകുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement