ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടർച്ചയായ ആറാം ദിവസം വീണ്ടും ചുവന്ന കാൻഡിൽ രൂപപ്പെടുത്തി.

ഗ്യാപ്പ് അപ്പിൽ 18241 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യ 5 മിനിറ്റിൽ 120 പോയിന്റുകൾ താഴേക്ക് വീണു. ആദ്യഘട്ടത്തിൽ 18000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക നിമിഷ നേരം കൊണ്ട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റുകൾ/ 0.06 ശതമാനം മുകളിലായി 18125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 700 പോയിന്റുകൾക്ക് മുകളിലായി 41024 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. ഐസിഐസിഐ ബാങ്കിന്റെ പിന്തുണയോടെ ബാങ്കിംഗ് ഓഹരി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 41800 എന്ന എക്കാലത്തെയും പുതിയ ഉയർന്ന നിലകെെവരിച്ചതിന് പിന്നാലെ സൂചിക ശാന്തമായി 800 പോയിന്റുകൾ താഴേക്ക് വന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 868 പോയിന്റുകൾ/ 2.15 ശതമാനം മുകളിലായി 41192 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി (+2.1%), ഫിൻ നിഫ്റ്റി (+1.3%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.1%) എന്നിവ ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ (-1.1%), നിഫ്റ്റി ഐടി(-1.1%) , നിഫ്റ്റി എഫ്.എം.സി.ജി(-1%) എന്നിവ താഴേക്ക് വീഴുകയും മറ്റുള്ളവ അസ്ഥിരമായി കാണപ്പെടുകയും ചെയ്തു.

ഏഷ്യൻ വിപണികൾ  ഇന്ന് കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ICICI Bank(+10.8%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ശനിയാഴ്ച മികച്ച രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരിയിൽ കാളയോട്ടം അരങ്ങേറിയത്.

മറ്റു ബാങ്കിംഗ് ഓഹരികളായ Axis Bank(+3.4%), SBIN(+0.7%) എന്നിവയും ലാഭത്തിൽ അടച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ആഗോള എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ കോർപ് ONGC(+2.7%)-യുടെ പ്രാദേശിക ആഴക്കടലുകളിൽ ഓഹരി വാങ്ങാൻ പദ്ധതിയിടുന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി ലാഭത്തിൽ അടച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയും വർദ്ധിച്ചു.

അതേസമയം BPCL(-3.4%) ഓഹരി നഷ്ടത്തിൽ അടച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

നിഫ്റ്റി ഓട്ടോ സൂചികയിൽ തിരുത്തൽ തുടർന്നു. Bajaj-Auto(-2.6%), Tata Motors(-2.2%), Hero MotoCorp(-2%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

IRCTC(-12.9%), IEX(-8.5%), MCX(-6.7%) എന്നീ ഓഹരികൾ ഇന്നും നഷ്ടത്തിൽ അടച്ചു.

ദീപാവലിയോട് അനുബന്ധിച്ച് നല്ല സിനിമകൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായും നല്ല ഡിമാൻഡ് വീണ്ടെടുക്കൽ അവർ പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞതിന് പിന്നാലെ PVR(+6.1%) നേട്ടം കെെവരിച്ചു.

ഇന്നലെ കത്തിക്കയറിയ റെയിൽവേ ഓഹരികൾ ഏറെയും ഇന്ന് താഴേക്ക് വീണു. IRCTC(-12.9%), RVNL(-10%-LC), IRFC(-3.2%), RAILTEL(-4.3%) എന്നിവ നഷ്ടത്തിൽ അടച്ചു. റെയിൽവേ ഓഹരികളിലെ നിക്ഷേപ സാധ്യതകളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഏറ്റെടുത്ത യൂണിറ്റ് കാരണം മാർജിൻ മർദ്ദം കാണുന്നുവെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ Ami Organics(-15.6%) നഷ്ടത്തിൽ അടച്ചു. 

മോശം ഫലങ്ങൾ പുറത്തുവന്നിനും ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ചെയ്തതിന് പിന്നാലെ Asian Paints(-2.6%) ഓഹരി നഷ്ടത്തിൽ അടച്ചു. മറ്റു പെയിന്റിംഗ് ഓഹരികളായ Berger Paint(-2.5%), Indigo Paints(-0.74), Akzo Nobel(-2.4%), Kansai Nerolac(-1.2%) എന്നിവയും നഷ്ടത്തിൽ അടച്ചു.

പ്രതീക്ഷിച്ചതിനേക്കാൾ മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ MCX, Colgate, SRF എന്നിവ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റിയുടെ പിന്തുണയോടെയാണ് നിഫ്റ്റി ഇന്ന് നിലനിന്നത്. പ്രത്യേകിച്ച് ഐസിഐസിഐ ബാങ്കിന്റെ പിന്തുണയിൽ. ഓഹരി തനിച്ച് 140 പോയിന്റുകളാണ് നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്. ഓഹരിയുടെ പിന്തുണ ഇല്ലാരുനേൽ നിഫ്റ്റി 18000ന് താഴേക്ക് കൂപ്പുകുത്തിയേനെ.

മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് ഓഹരികളിലെ വിൽപ്പന തുടരുകയാണ്. വെള്ളിയാഴ്ച പറഞ്ഞത് പോലെ രണ്ടാം പാദഫലങ്ങൾ പുറത്ത് വരുന്ന ഈ സീസൺ ഓഹരികൾക്ക്  പിന്തുണ നൽകുന്നില്ല.

നാല് ദിവസത്തെ താഴേക്ക് ഉള്ള പതനം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് ലാഭത്തിൽ അടച്ചു. എന്നാൽ ദിവസത്തെ ചാർട്ടിൽ സൂചിക ഇപ്പോഴും ചുവന്ന കാൻഡിലിൽ തന്നെയാണ് കാണപ്പെടുന്നത്. ഐസിഐസിഐ ബാങ്കിന്റെ  പിന്തുണയോടെ മാത്രമാണ് സൂചിക ഇന്ന് 18000ന് മുകളിൽ നിലനിന്നത്. മുന്നേറ്റം തുടരാൻ ഈ ആഴ്ച മുഴുവനും സൂചിക 18000ന് മുകളിൽ തന്നെ നിലകൊള്ളേണ്ടതുണ്ട്.

നിങ്ങൾക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?  കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement