ഇന്നത്തെ വിപണി വിശകലനം

ആക്രമണം തുടർന്ന് കരടികൾ, നിഫ്റ്റി നഷ്ടത്തിൽ അടച്ചു.

17433 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് തുടക്കത്തിൽ ശക്തമായ മുന്നേറ്റം നടത്തി. ശേഷം ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണ സൂചിക 300 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 205 പോയിന്റുകൾ/ 1.18 ശതമാനം താഴെയായി 17196 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36516 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് ശേഷം 300 പോയിന്റുകളുടെ നീക്കമാണ് കാഴ്ചവച്ചത്. വിപണിക്കൊപ്പം താഴേക്ക് വീണ സൂചിക 36500ൽ സപ്പോർട്ട് എടുക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതും തകർത്ത് താഴേക്ക് വീണ സൂചിക വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 311 പോയിന്റുകൾ/ 0.85 ശതമാനം താഴെയായി 36197 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ഫിൻസെർവ് എന്നിവ 1 ശതമാനത്തിൽ കൂടുതൽ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

UPL ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. വളം സബ്‌സിഡിയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ചെലവഴിക്കാനാണ് പാർലമെന്റ് ശ്രമിക്കുന്നത്.  മറ്റു കെമിക്കൽ ഓഹരികളും നേട്ടം കെെവരിച്ചു.

BPCL, ONGC, IOC എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു. നവംബറിലെ വീഴ്ചയിൽ ഉണ്ടായ നഷ്ടം നികത്താനാണ് കമ്പനി ശ്രമിക്കുന്നത്.

ഇന്നലെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ PowerGrid ഓഹരി ഇന്ന് താഴേക്ക് വീണ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Reliance, Kotak Bank, TechM, Asian Paints എന്നീ ഓഹരികളും നഷ്ടത്തിൽ മുങ്ങി ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

IEX സ്പ്ലിറ്റിന് ശേഷം ഇന്ന് 5 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.

Idea(+14%) ഓഹരി അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 12,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി സർക്കാർ കമ്പനിക്ക് തിരികെ നൽകിയതിനെ തുടർന്നാണ് ഓഹരി നേട്ടം കെെവരിച്ചത്.

SunTV, Inox എന്നിവ ഒഴികെ മറ്റു മീഡിയ ഓഹരികൾ ലാഭത്തിൽ അടച്ചു. Network18, PVR എന്നിവ  3 ശതമാനം നേട്ടത്തിൽ അടച്ചു. ZEEL 2.16 ശതമാനം ഉയർന്നു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ഇന്ന് നഷ്ടത്തിൽ അടച്ചെങ്കിലും ആഴ്ചയിൽ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചതായി കാണാം. തുടർച്ചയായി രണ്ട് ആഴ്ച നഷ്ടത്തിൽ അടച്ചതിന് പിന്നാലെ സൂചിക ഈ ആഴ്ചയിൽ ലാഭത്തിൽ അടച്ചു.

വിപണിയുടെ ഇന്നതെ പതനത്തിന് റിലയൻസ് ഓഹരി പ്രധാന കാരണമായി. ഓഹരി അനേകം ദിവസങ്ങളായി റേഞ്ച്ബൗണ്ട് ട്രേഡിംഗ് നടത്തിവരികയാണ്. ഓഹരിയിൽ 2500ൽ പ്രതിരോധവും 2400ൽ സപ്പോർട്ടും ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നതിനാൽ വിപണി ഇപ്പോഴും ബെയറിഷായി തന്നെ തുടരുകയാണ്. സാമ്പത്തിക റീ-ഓപ്പണിംഗ് ചെലവുകൾ കാരണം റീട്ടെയിലേഴ്സ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലാഭം ബുക്ക് ചെയ്യുന്നതിനാൽ ഡിഐഐകൾ വിപണിയെ പിടിച്ചു നിർത്തുന്നതിൽ പരാജയപ്പെട്ടു. ഡിഐഐയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

കഴിഞ്ഞ ആഴ്ചത്തെ ഉയർന്ന നില തകർക്കാൻ സാധിച്ചാൽ മാത്രമെ സൂചിക ബുള്ളിഷാണെന്ന് പറയാൻ സാധിക്കുകയുള്ളു. 17600ന് അടുത്താണ് ഈ നില കാണപ്പെടുന്നത്. 50 ദിവസത്തെ മൂവിംഗ് ആവറേജ് എന്നത് 17800ലാണ്. ഇവ രണ്ടും വളരെ പ്രധാനപ്പെട്ട നിലകളാണ്.

താഴേക്ക് നോക്കിയാൽ 16980 എന്നതും 16800 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. നിക്ഷേപ പലയിടങ്ങളിലേക്കായി വ്യാപിപ്പിക്കുക എന്നതാണ് ഈ സാഹചര്യത്തിലെ മികച്ച തന്ത്രം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement