ഇന്നത്തെ വിപണി വിശകലനം
ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി.
18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. എന്നിരുന്നാലും 38500ന് മുകളിൽ നിലനിൽക്കാൻ സാധിക്കാതെ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾ/ 0.4 ശതമാനം താഴെയായി 38216 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ(+2%) നിഫ്റ്റി റിയൽറ്റി (+1.2%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു. ഫാർമയിൽ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
HeroMotoCorp (+5.1%) ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അനുബന്ധ സ്ഥാപനമായ ഈതർ എനർജിയിലേക്ക് കമ്പനി കൂടുതൽ ഫണ്ട് നിക്ഷേപിക്കുകയും മാർച്ചിൽ ഒരു ഇവി അവതരിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തതിന് പിന്നാലെ ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
മറ്റു ഓട്ടോ ഓഹരികളായ Tata Motors (+2.9%), Maruti (+2.2%), M&M (+2.2%) എന്നിവയിലും ശക്തമായ ബെെയിംഗ് അരങ്ങേറി.
നിർമാണ ഓഹരികളായ Grasim (+3.3%), UltraCemCo (+2.7%), JSW Steel (+2.4%), Shree Cements (+1.7%) എന്നിവ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മൂന്നാം പാദത്തിൽ അൾട്രാടെക് സിമന്റിന്റെ പ്രതിവർഷ അറ്റാദായം 14 ശതമാനം വർദ്ധിച്ച് 1710 കോടി രൂപയായി.
Sobha (+6.1%), Brigade (+4.6%), Lodha (+3.2%), DLF (+1.5%) എന്നീ റിയൽറ്റി ഓഹരികളും ശക്തമായ നീക്കം കാഴ്ചവച്ചു.
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ HCL Tech (5.8%) ഓഹരി കുത്തനെ ഇടിഞ്ഞു. സമാനമായി HDFC Bank (+1.5%) ഓഹരിയിലും വിൽപ്പന നടന്നു.
ബജറ്റിൽ വളം സബ്സിഡിയായി 1.4 ലക്ഷം കോടി രൂപ നൽകുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് വളം ഓഹരികൾ നേട്ടത്തിൽ അടച്ചു. DeepalFert (+4.1%), Madras Fertlizers (+10.8%), FACT (+3.7%), NFL (+3.1%) എന്നിവ ലാഭത്തിൽ അടച്ചു.
മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 75.7 കോടി ആയതിന് പിന്നാലെ Bhansali Engineering Polymers (-9%) ഓഹരി ഇടിഞ്ഞു.
ഫാർമ ഓഹരികൾ ഇന്ന് വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. Cipla (-1.2%), Granules (-7.4%), LAURUS LABS (-2.5%), STAR (-2.4%) എന്നിവ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
വിപണി മുന്നിലേക്ക്
മികച്ച ഫലങ്ങൾ വന്നിട്ടും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലങ്ങൾ വിപണിയെ ഫ്ലാറ്റായി പിടിച്ചു നിർത്തി. 20 പോയിന്റുകളോളം സൂചികയെ താഴേക്ക് വലിക്കാൻ ഓഹരിക്ക് സാധിച്ചു.
38000, 38500 എന്നീ ഉയർന്ന ഒഐ ലെവലുകൾക്ക് ഉള്ളിലായി തന്നെ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. സൂചിക ശക്തമായ കൺസോളിഡേഷനിലാണ് കാണപ്പെടുന്നത്. ഈ ലെവലിൽ നിന്നും മുകളിലേക്കൊ താഴേക്കൊ 200ൽ അധികം പോയിന്റുകളുടെ നീക്കം നടന്നാൽ കൂടുതൽ നിക്കം പ്രതീക്ഷിക്കാവുന്നതാണ്.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയിലെ ഒപ്ഷൻ ഡാറ്റയിലേക്ക് ശ്രദ്ധിക്കുക. നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഈ ആഴ്ചയിൽ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ കുതിച്ചുയരുകയും വിപണി അസ്ഥിരമായി നിൽക്കുകയും ചെയ്തേക്കാം.
ടിസിഎസ് ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. 4,500 രൂപ നിരക്കിൽ ഷെയർ ബൈബാക്ക് പ്രഖ്യാപിച്ചതിന് ശേഷം സാവധാനം ഓഹരി വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ഓഹരി 3 വർഷത്തെ ഉയർന്ന നിലയിലാണുള്ളത്. ബ്രേക്ക് ഔട്ട് നടന്നാൽ മികച്ച നീക്കം കാഴ്ചവച്ചേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.