ഇന്നത്തെ വിപണി വിശകലനം
എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി.
ഗ്യാപ്പ് അപ്പിൽ 15911 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും താഴേക്ക് വീണു. പലപ്പോഴായി തിരികെ കയറാൻ ശ്രമിച്ച സുചിക പിന്നീട് താഴേക്ക് കുപ്പുകുത്തി വീണു. 15800 എന്ന നിർണായക സപ്പോർട്ട് ഉൾപ്പെടെ തകർത്ത് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 45 പോയിന്റുകൾ/ 0.29 ശതമാനം താഴെയായി 15,814 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35439 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ നേരവും അസ്ഥിരമായി കാണപ്പെട്ടു. 35240 എന്ന സപ്പോർട്ടിനും 35440 എന്ന പ്രതിരോധത്തിനും ഇടയിലായി 200 പോയിന്റുകളുടെ നീക്കമാണ് സൂചിക കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 35359 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.നിഫ്റ്റി മെറ്റൽ, ഫാർമ എന്നീ സൂചികകൾ ഇന്ന് 1.3 ശതമാനം ഉയർന്നു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായാണ് കാണപ്പെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2- ഡിയോക്സി-ഡി -ഗ്ലൂക്കോസ് മുരന്ന് അവതരിപ്പിച്ചതിന് പിന്നാലെ Dr Reddy ഓഹരി ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
സൈക്കോവ് വാക്സിൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെ CadilaHC ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.
മെറ്റൽ ഓഹരികൾ ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
Hindalco 1.70 ശതമാനവും Tata Steel 1.6 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഇന്ന് ഫലം പ്രഖ്യാപിക്കാനിരിക്കെ National Aluminium ഓഹരി ഇന്ന് 9 ശതമാനം നേട്ടം കെെവരിച്ചു.
മറ്റു മെറ്റൽ ഓഹരികളായ JindalStel 3.2 ശതമാനവും, NMDC 2.5 ശതമാനവും VEDL 2.12 ശതമാനവും നേട്ടം കെെവരിച്ചു.
നാലാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ IGL ഓഹരി ഇന്ന് 4 ശതമാനം ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ നാച്ചുറൽ ഗ്യാസിന്റെ വില വർദ്ധിക്കുന്നതായി നേരത്തെ വാർത്ത വന്നിരുന്നു. GujGas 5.4 ശതമാനവും MGL 2.3 ശതമാനവും നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം നാല് മടങ്ങ് വർദ്ധിച്ച് 63.42 കോടി രൂപയായതിന് പിന്നാലെ ISGEC Heavy ഓഹരി ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ചു.
ജൂലെെ 1 മുതൽ ട്രാക്ടറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ Escorts ഓഹരി ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു.
സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ IOB, Central Bank ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.
കുറഞ്ഞ വിലയ്ക്ക് കമ്പനിയുടെ 66.1 ശതമാനം ഓഹരി ഫാർമഈസി ഏറ്റെടുത്തതിന് പിന്നാലെ Thyrocare ഓഹരി ഇന്ന് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കോൾ ഇന്ത്യയിൽ നിന്നും 9300 കോടി രൂപയുടെ പദ്ധതി ലഭിച്ചതിന് പിന്നാലെ സ്മോൾക്യാപ്പ് കമ്പനിയായ Power Mech Projects ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.
ക്രൂഡ് ഓയിൽ വില ബാരലിന് 74 ഡോളറായി നിന്നതിന് പിന്നാലെ OIL ഓഹരി ഇന്ന് 3.5 ശതമാനം നേട്ടം കെെവരിച്ചു. ONGC 1.2 ശതമാനം നേട്ടം കെെവരിച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും 15800ന് മുകളിലായി സ്ഥാനം നിലനിർത്തി. HDFC Bank, Reliance,TCS ഓഹരികൾ ഇന്ന് ദുർബലമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
15980-15910 എന്ന നില നിലനിർത്താനായാൽ മാത്രമെ സൂചികയ്ക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനാകു.
വിവിധ മേഖലയിലേക്കായി ധനമന്ത്രി നിർമലാ സീതാരാമൻ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വിപണി മൊത്തത്തിൽ പോസിറ്റീവായി കാണപ്പെട്ടു. ടൂറിസം, കൃഷി, ആരോഗ്യം എന്നിവയ്ക്കാണ് സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്.
ഇന്നത്തെ അസ്ഥിരതയ്ക്ക് ശേഷം ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ നാളെ മുതൽ ശക്തമായ മുന്നേറ്റം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം. സൂചിക ഇന്നത്തെ ഉയർന്ന നില തകർത്ത് മുന്നേറുമോ അതോ 35000 എന്ന സപ്പോർട്ടിലേക്ക് ചുവട് മാറുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.