ഇന്നത്തെ വിപണി വിശകലനം
ദുർബലമായി വ്യാപാരം അരംഭിച്ച് വിപണി, ബാങ്കിംഗ് ഓഹരികൾ ലാഭത്തിൽ അടച്ചു.
നേരിയ ഗ്യാപ്പ് ഡൌണിൽ 17209 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 17080ൽ സപ്പോർട്ട് എടുത്ത സൂചിക വളരെ പെട്ടന്ന് തിരികെ കയറി 1 മണിയോടെ 300 പോയിന്റുകളുടെ നേട്ടം കൈവരിച്ചു. ഉച്ചയ്ക്ക് ശേഷം ലാഭമെടുപ്പിന് വിധേയമായ സൂചിക വിപണിയെ താഴേക്ക് വലിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 69 പോയിന്റുകൾ/ 0.40 ശതമാനം താഴെയായി 17206 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37481 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. 37000ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറിയെങ്കിലും 38000 എന്ന പ്രതിബന്ധം മറികടക്കാൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/ 0.23 ശതമാനം മുകളിലായി 37685 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ എന്നിവ ഇന്ന് രണ്ട് ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ, പിഎസ്.യു ബാങ്ക്, റയൽറ്റി എന്നിവ 1 ശതമാനത്തിൽ ഏറെ ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഐടി ഓഹരികൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. Wipro, Infosys എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം TCS താഴേക്ക് വീണു.
ഓഹരി ഒന്നിന് 5 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകിയതിന് പിന്നാലെ Coal India ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മറ്റു നിഫ്റ്റി മെറ്റൽ ഓഹരികളായ Hindalco, Hindustan Copper,National Aluminium, JSW Steel എന്നിവ നഷ്ടത്തിൽ അടച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കമ്പനിയുടെ മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ പരിശോധന നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Indiabulls Housing ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 13 ശതമാനം താഴേക്ക് വീണു.
ആദ്യത്തെ പതനത്തിൽ നിന്നും തിരികെ കയറിയ INDIGO ഓഹരി നേരിയ നഷ്ടത്തിൽ അടച്ചു. കമ്പനിയുടെ സഹസ്ഥാപകൻ രാകേഷ് ഗാങ്വാൾ ബോർഡിൽ നിന്ന് പിന്മാറുകയും കമ്പനിയിലെ തന്റെ ഹോൾഡിംഗ് കുറയ്ക്കുമെന്നും വ്യക്തമാക്കി.
അനുബന്ധ സ്ഥാപനമായ FedFina ഐപിഒ നടത്താൻ സെബിക്ക് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ Federal Bank ഓഹരി ലാഭത്തിൽ അടച്ചു.
എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്യുന്നതിനായി അനുമതി ലഭിച്ചതിന് പിന്നാലെ ION Exchange ഓഹരി നേട്ടത്തിൽ അടച്ചു.
1450 കോടി രൂപയ്ക്ക് Butterfly Gandhimati ഏറ്റെടുക്കാൻ ഒരുങ്ങി
Crompton Greaves.
വിപണി മുന്നിലേക്ക്
പുടിൻ-ബൈഡൻ കൂടിക്കാഴ്ച വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
വെള്ളിയാഴ്ച ഞങ്ങൾ സൂചിപ്പിച്ചത് പോലെ പ്രശ്നം അത്ര രൂക്ഷമല്ല. കാര്യങ്ങൾ ഭേദപ്പെട്ടു വരുന്നതായി കാണാം. എന്നാൽ ഇന്ത്യ വിക്സ് ഇപ്പോഴും 9 മാസത്തെ ഉയർന്ന നിലയിലാണുള്ളത്. ഇത് കുറഞ്ഞാൽ ഓപ്ഷൻ ബൈയേഴ്സിനെ അത് പ്രതികൂലമായി ബാധിച്ചേക്കും.
നിഫ്റ്റിക്ക് 17000ലാണ് സപ്പോർട്ട് ഉള്ളത്. ഇത് വരും ദിവസങ്ങളിൽ നിലനിർത്തിയാൽ മാത്രമെ വിപണി സ്ഥിരത കൈവരിച്ചു എന്ന് പറയാൻ സാധിക്കു. അതിന് താഴേക്ക് 16800 ശ്രദ്ധിക്കാവുന്നതാണ്.
ബാങ്ക് നിഫ്റ്റി 50 ദിവസത്തെ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. അടുത്ത ദിവസത്തെ സൂചികയുടെ നീക്കം നിർണായകമാണ്.
ഉക്രൈൻ- റഷ്യ സംഘർഷം മാറുന്നത് വരെ ഇൻട്രാഡേ ചാഞ്ചാട്ടത്തെ സൂക്ഷിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.