ഇന്നത്തെ വിപണി വിശകലനം

അവസാന നിമിഷം എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി.

ഫ്ലാറ്റായി 17102 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് നീങ്ങി. ശേഷം ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക മുകളിലേക്ക് കുതിച്ചുകയറി. കൃത്യമായ പാറ്റേണിൽ മുന്നേറിയ സൂചിക പിന്നീട് അസ്ഥിരമായി നിന്നുവെങ്കിലും അവസാന നിമിഷം അപ്രതീക്ഷിത മുന്നേറ്റം നടത്തി എക്കാലത്തെയും  പുതിയ ഉയർന്ന നില സ്വന്തമാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/ 0.92 ശതമാനം മുകളിലായി 17234 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36630 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. ഇന്നലത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. ശേഷം ദിവസത്തെ ട്രെൻ്ഡ് ലെെൻ ബ്രേക്ക് ചെയ്ത് സൂചിക മുകളിലേക്ക് കുതിച്ചുകയറി 36900 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 257 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 36831 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി, നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി റിയൽറ്റി എന്നിവ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റി ഫാർമ  1 ശതമാനത്തിന്റെ നീക്കം കാഴ്ചവച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

പോയമാസത്തെ പതനത്തിൽ നിന്നും കരകയറിയ Shree Cements ഓഹരി ഇന്ന് 6.4 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സിമന്റ് ഓഹരികളായ Ultra Cements(+2.3%), Ambuja Cements(+1.7%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

വെള്ളിയാഴ്ച ധനസമാഹരണത്തിനായി ബോർഡ് യോഗം ചേരാനിരിക്കെ  HDFC Life ഇന്ന് 5.6 ശതമാനം നേട്ടം കെെവരിച്ചു. SBI Life 1.8 ശതമാനം ഉയർന്ന് നിഫ്റ്റിയുടെ  ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ സ്ഥാനംപിടിച്ചു.

നിഫ്റ്റി ഐടി ലാഭത്തിൽ അടച്ചു. TCS 3.2 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തി. മറ്റു ഐടി ഓഹരികളായ Mindtree(+3.9%), LTI(+2%), Mphasis(+1.9%) എന്നിവ ലാഭത്തിൽ അടച്ചു.

കമ്പനിയുടെ പ്രൊമോട്ടർ ടെലികോം മന്ത്രിയുമായി കൂടികാഴ്ച നടത്തിയതിന് പിന്നാലെ Vodafone Idea 17.2 ശതമാനം നേട്ടം കെെവരിച്ചു.

ലിഥിയം-അയൺ ബാറ്ററികൾ നിർമിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ Exide Industries ഓഹരി 4.7 ശതമാനം നേട്ടം കെെവരിച്ചു. 2 ദിവസം കൊണ്ട് ഓഹരി 10 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്.

ഗോവ സർക്കാർ വിനോദ നഗര പദ്ധതികൾക്കുള്ള അംഗീകാരം നൽകിയതിന് പിന്നാലെ Delta Corp 10.5 ശതമാനം ഉയർന്നു. കാസിനോ, വാട്ടർപാർക്ക്, റിസോർട്ട്, മൾട്ടിപ്ലക്സ് എന്നിവ ഇതിൽ ഉൾപ്പെടും.

വ്യാപാരം അവസാനിക്കാൻ നേരം Happiest Minds ഓഹരി 4.9 ശതമാനം ഉയർന്നു.

കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായി റിലയൻസ് ഓഹരി ഇന്ന് 2300 മറികടന്നു. Reliance 1.2 ശതമാനം നേട്ടത്തിൽ അടച്ചു.

എഫ്.എം.സി.ജി ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Hindustan Unilever(+2.4%), Britannia(+1.7%), Nestle(+2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഓട്ടോ ഓഹരികളായ M&M(-2.2%), Bajaj-Auto(-0.99%), Tata Motors(-0.7%), HeroMoto Corp(-0.38%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Escorts 2.7 ശതമാനം നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

വീണ്ടും ശക്തി കെെവരിച്ച നിഫ്റ്റി കുതിച്ചുകയറ്റം തുടർന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടം ഉൾപ്പെടെ നികത്തിയാണ് സൂചിക മുന്നേറ്റം നടത്തിയത്. ടിസിഎസ് വിപണിയുടെ തേരോട്ടത്തിന് പിന്തുണ നൽകിയപ്പോൾ റിലയൻസ് 11 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി. ഇത് സൂചികയ്ക്ക് ശക്തി നൽകി.

ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി 36500ൽ സപ്പോർട്ട് എടുത്ത് നിന്നു. സൂചികയ്ക്ക് ഇന്നലത്തെ ഉയർന്ന നില മറികടക്കാൻ സാധിച്ചില്ല. ഇനിയും മുകളിലേക്ക് കയറാൻ സൂചികയ്ക്ക് ശക്തി ആവശ്യമാണ്.

മൂന്ന് മാസത്തെ ചാനലിന് മുകളിലേക്കാണ് ബാങ്ക് നിഫ്റ്റി ഇപ്പോൾ തിരികെ കയറിയിരിക്കുന്നത്. ഇത് കാണാനായി നമ്മൾ ഇന്നലെ മുതൽ കാത്തിരിക്കുകയാണ്. ഇതിനൊപ്പം HDFC Bank, Kotak Bank എന്നിവയിലും ഒരു ബ്രേക്ക് ഔട്ട് പ്രതീക്ഷിക്കാവുന്നതാണ്.  ICICI Bank-മായി താരതമ്യം ചെയ്യുമ്പോൾ ഈ ഓഹരികൾ വളരെ മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. 

നിങ്ങൾക്ക് ഈ എക്സ്പെയറി ദിനം എങ്ങനെയുണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement