ഇന്നത്തെ വിപണി വിശകലനം

വെള്ളിയാഴ്ചത്തെ ബ്രേക്ക് ഔട്ടിന് പിന്നാലെ ശക്തമായ മുന്നേറ്റം തുടർന്ന് നിഫ്റ്റി.

നേരിയ ഗ്യാപ്പ് അപ്പിൽ 17681 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 10 മണിവരെ ചാഞ്ചാട്ടത്തിന് വിധേയമായി. 120 പോയിന്റുകളുടെ പതനം നിമിഷ നേരം കൊണ്ടാണ് സൂചിക വീണ്ടെടുത്തത്. ശേഷം അസ്ഥിരമായി നിന്ന സൂചികയിൽ അവസാന നിമിഷം ബെെയിംഗ് അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/ 1.02 ശതമാനം മുകളിലായി 17805 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35502 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റുകൾ മുകളിലേക്കും താഴേക്കുമായി നീക്കം കാഴ്ചവച്ചു. 36900ൽ പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും അവസാന നിമിഷം നടന്ന ഓഹരി വാങ്ങലിനെ തുടർന്ന് ദിവസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് സാധിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 418 പോയിന്റുകൾ/ 1.15 ശതമാനം മുകളിലായി 36840 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ബാങ്ക് (+1.1%), ഫിൻ നിഫ്റ്റി (+1.1%), പിഎസ്.യു ബാങ്ക് (+1.2%)  എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഊർജ മേഖലയിൽ നിന്ന് NTPC(+5.4%), ONGC(+3.3%), Powergrid(+2.7%), Reliance(+2.2%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Torrent Power(+2.7%), Tata Power(+1.3%), IEX(+1.3%) എന്നീ പവർ ഓഹരികൾ നേട്ടത്തിൽ അടച്ചു.

SBI(+2.7%), Axis Bank(+1.8%), Bajaj Finance(+1.7%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HDFC(+1.4%), Kotak Bank(+1.5%), ICICI Bank(+1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

CLSA
കമ്പനിയുടെ റേറ്റിംഗ് ‘സെൽ’ എന്ന് നൽകിയതിന് പിന്നാലെ Tata Motors(-1.6%) ഓഹരി ഇന്ന് താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Pidilite Industries(+5%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.മൂന്നാം പാദത്തിൽ 205 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയതിന് പിന്നാലെ Kitex Garments(+5.2%) ഓഹരി നേട്ടത്തിൽ അടച്ചു. രണ്ടാം പാദത്തിൽ വരുമാനം 121 കോടി രൂപയായിരുന്നു.

ഡോക്സിസൈക്ലിൻ ആൻറി ബാക്ടീരിയൽ മരുന്നിന് യുഎസ്എഫ്ഡിഎയിൽ നിന്നും അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെ Alembic Pharma(+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഷുഗർ ഓഹരികൾ ഏറെയും നേട്ടത്തിൽ അടച്ചു. Balrampur Chini(+14.1%), Eid Parry(+9.8%), DCM Shriram(+9.1%) എന്നിവ നേട്ടത്തിൽ അടച്ചു. Triveni(+11.3%), Dhwarikesh എന്നിവ ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഡിസംബറിലെ പതനത്തിന് ശേഷം ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. നിഫ്റ്റി വെെകാതെ തന്നെ 18000 മറികടക്കുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

എന്നാൽ ഡൽഹിയിൽ വാരാന്ത്യ സമ്പൂർണ ലോക്ക്ഡൗണും കർഫ്യൂവും വരുന്നതായി കാണാം. മറ്റ് പല സംസ്ഥാനങ്ങൾക്കൊപ്പം പഞ്ചാബും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ദേശീയ തലത്തിൽ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

വിപണി തിരികെ കയറുമ്പോൾ സാമ്പത്തിക ഓഹരികൾ എല്ലാം തന്നെ ശക്തമായ പിന്തുണയാണ് കാഴ്ചവയ്ക്കുന്നത്. HDFC, HDFC Bank, SBI എന്നീ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 11 മുതൽ 12 ശതമാനം വരെ അടുത്താണുള്ളത്. Kotak Bank 20 ശതമാനത്തിലേറെ ദൂരെയായി കാണപ്പെടുന്നു.വിപണി മുകളിലേക്ക് കയറുന്നതിനാൽ തന്നെ ഷോർട്ട് പോസിഷനുകൾ കവറാകുന്നത് കാണാം. വിപണി ബുള്ളിഷായി കാണുമ്പോഴും നേരിയ തിരുത്തലിനുള്ള സാധ്യത നിലനിൽക്കുന്നു. റിലയൻസ് ഓഹരി ബ്രേക്ക് ഔട്ട് സോണിലാണുള്ളത്. 2500 എന്ന നിർണായക നില മറികടന്നാൽ ഇത് നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement