ഇന്നത്തെ വിപണി വിശകലനം

ഉച്ചയ്ക്ക് 2 മണി വരെ ബുള്ളിഷായി കാണപ്പെട്ട വിപണി പിന്നീട് താഴേക്ക് കൂപ്പുകുത്തി.

ഫ്ലാറ്റായി 15,800 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. മുകളിലേക്ക് കയറിയ സൂചിക 15820 എന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തി. 1:30 ഓടെ ദിവസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയ സൂചിക 2 മണിക്ക് ശേഷം 120 പോയിന്റുകൾ  താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/ 0.10 ശതമാനം  താഴെയായി 15,763 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34660 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ദുർബലമായി കാണപ്പെട്ടു. നിഫ്റ്റിക്കൊപ്പം മുകളിലേക്ക് കയറിയ സൂചിക പിന്നീട് താഴേക്ക് വീണു. എന്നാൽ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 107 പോയിന്റുകൾ/ 0.31 ശതമാനം താഴെയായി 34584 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ, നിഫ്റ്റി മീഡിയ എന്നിവ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഒന്നാം പാദത്തിൽ അറ്റാദായം 56 ശതമാനം വർദ്ധിച്ച് 1400 കോടി രൂപയായതിന് പിന്നാലെ SunPharma ഓഹരി 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മറ്റു ഫാർമ ഓഹരികളായ Cipla(+4.1%) DivisLab(+1.2%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഓസ്‌ട്രേലിയ ആസ്ഥാനമായ സതേൺ ക്രോസ് ഫാർമ ഏറ്റെടുത്തതിന് പിന്നാലെ  Lupin ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ചു.

ക്യാൻസർ ചികിത്സയ്ക്കുള്ള ഫുൾവെസ്ട്രന്റ് കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎയിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ Zydus Cadila 2.4 ശതമാനം നേട്ടം കെെവരിച്ചു.

ജൂൺ പാദത്തിൽ അറ്റാദായം 42.91 ശതമാനം വർദ്ധിച്ച് 1365.7 കോടി രൂപയായതിന് പിന്നാലെ TechM ഓഹരി ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു. HCLTech 1.7 ഉയർന്ന് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.മെറ്റൽ ഓഹരികൾ ഇന്ന് ലാഭത്തിൽ കണ്ടെങ്കിലും മുകളിൽ വച്ച് ലാഭമെടുപ്പിന് വിധേയമായി. Hindalco(-2.9%), Tata Steel(-1.6%) JSW Steel(-1.5%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

കയറ്റുമതി നിർത്തിവച്ച് ചെെനയിലെ വളം നിർമാതാക്കൾ. RCF(+4.1%), Chambal Fert(+1.7%), NFL(+3.3%), FACT(+5.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഒന്നാം പാദഫലങ്ങൾ പുറത്ത് വരാനിരിക്കെ UPL 1.3 ശതമാനം ഇടിഞ്ഞു.

ഇവി നിർമാണത്തിനായി ഡാനയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് പിന്നാലെ Ashok Leyland ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.

അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 57 ശതമാനം വർദ്ധിച്ച് 131 കോടി രൂപയായതിന് പിന്നാലെ Lal Path Labs 4.4 ശതമാനം ഇടിഞ്ഞു.

ടെലികോം മേഖലയ്ക്കുള്ള പിഎൽഐ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ITI(+2.9%), Tejas Networks(+4.9%), HFCL(+4.4%) Dixon(+1%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. മറ്റു ഇലക്രോണിക്ക് നിർമാണ കമ്പനികളായ Crompton(+3.3%), Voltas(+2.7%), Bajaj Electricals(+1%) WhirlPool(+2.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ജൂൺ പാദത്തിൽ അറ്റാദായം 62 ശതമാനം വർദ്ധിച്ച് 356 കോടി രൂപയായതിന് പിന്നാലെ Marico ഓഹരി ഇന്ന് 3.5 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്

ഉച്ചയോടെ ശക്തി കെെവരിച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നില സ്വന്തമാക്കിയ നിഫ്റ്റി യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുറന്ന് താഴേക്ക് വീണതിന് പിന്നാലെ കൂപ്പുകുത്തി. ഒരു മണികൂർ കൊണ്ടാണ് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക താഴ്ന്ന നിലയിലേക്ക് വീണത്.

മെറ്റൽ ഓഹരികളിൽ വളരെ വലിയ ലാഭമെടുപ്പ് കാണപ്പെട്ടു. ഇന്നത്തെ പതനത്തിന് ശേഷവും മെറ്റൽ സൂചിക ഇന്ന് 7.5 ശതമാനം ലാഭത്തിലാണ് ആഴ്ച അവസാനിപ്പിച്ചത്.നിഫ്റ്റി ഓട്ടോ ആഴ്ചയിൽ 1.5 ശതമാനം നഷ്ടം രേഖപ്പെടുത്തി മോശം പ്രകടനം കാഴ്ചവച്ചു. ഓട്ടോ വിൽപ്പന കണക്കുൾ തിങ്കളാഴ്ച പുറത്തുവരും.

ആഗോള വിപണികൾ തുടർന്നും താഴേക്ക് വീണാൽ തിങ്കളാഴ്ച വിപണി ഗ്യാപ്പ് ഡൗണിലാകും തുറക്കുക. നിഫ്റ്റി 50യിലെ ചില കമ്പനികളുടെ ഫലങ്ങളും പുറത്ത് വരാനിരിക്കുകയാണ്. HDFC, SBIN ഓഹരികളുടെ ഫലവും പുറത്ത് വന്നിട്ടില്ല. മികച്ച ഫലങ്ങൾ പുറത്ത്  വന്നാൽ അതും വിപണിയെ സ്വാധീനിച്ചേക്കും.

ജൂലെെ മാസം നിങ്ങൾക്ക് എങ്ങനെയുണ്ടായിരുന്നു ? കമന്റ് ചെയ്തു അറിയിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement