ഇന്നത്തെ വിപണി വിശകലനം 

അസ്ഥിരവും ചാഞ്ചാട്ടവും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് വിപണി.

നേരിയ ഗ്യാപ്പ് അപ്പിൽ 15221 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അപ്രതീക്ഷിതമായി സൂചിക 100 പോയിന്റുകൾ താഴേക്ക് വീണു. ചാഞ്ചാട്ടം വർദ്ധിച്ചതിനെ തുടർന്ന് വിപണി കയറ്റിറക്കങ്ങൾക്ക് വിധേയമായി. 3 മണിയോടെ ദിവസത്തെ ഏറ്റവും ഉയർന്ന നില മറികടക്കാൻ സൂചിക ശ്രമനടത്തിയെങ്കിലും ഇതിന് സാധിച്ചില്ല.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.15 ശതമാനം മുകളിലായി 15197 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

34,935 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35000ന് മുകളിൽ നിൽക്കാൻ ശ്രമം നടത്തി. എന്നാൽ 500 പോയിന്റുകൾ താഴേക്ക് വീണ സൂചിക വെള്ളിയാഴ്ചത്തെ നിലയിലേക്കെത്തി. പിന്നീട് തിരികെ കയറിയ സൂചികയ്ക്ക് മുന്നിൽ 35200 ശക്തമായ പ്രതിരോധം തീർത്തു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 336 പോയിന്റ്/ 0.97 ശതമാനം  മുകളിലായി 34943 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മെറ്റൽ ഇന്ന് 0.60 ശതമാനവും  നിഫ്റ്റി എഫ്.എം.സി.ജി 0.34 ശതമാനവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക്സ്  2.1 ശതമാനവും   നിഫ്റ്റി റിയൽറ്റി 1.36 ശതമാനവും നിഫ്റ്റി മീഡിയ 1.2 ശതമാനവും  നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ ലാഭത്തിലാണ്  വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

സ്തനാർബുദ ചികിത്സയ്ക്കായി  ഉജ്‌വിറ മരുന്ന് അവതരിപ്പിച്ചതിന് പിന്നാലെ Cadila Healthcare  ഓഹരി ഇന്ന് 4 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ചെങ്കിലും പിന്നീട് 1 ശതമാനം നേട്ടത്തിൽ അടയ്ക്കപെട്ടു.

കൊവിഡ് കേസുകൾ കുറയുന്നതിനെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇതേതുടർന്ന് നിയന്ത്രങ്ങൾ പിൻവലിക്കുകയും ഇന്ധന ഉപഭോഗം വർദ്ധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ എണ്ണ ഓഹരികളായ  IOC ഇന്ന് 5 ശതമാനവും BPCL 2.56 ശതമാനവും Hind Petro 2.99 ശതമാനവും നേട്ടം കെെവരിച്ചു.

ലാൻഡ് ലൈസൻസ് ഫീസ് പ്രശ്നം സർക്കാരുമായി പരിഹരിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്ന്  വ്യക്തമാക്കിയതിന് പിന്നാലെ Container Corporation of India ഓഹരി ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു.ഇക്വിറ്റി റൂട്ട് വഴി ധനസമാഹരണം നടത്താൻ ഒരുങ്ങുന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാല രാവിലെ 5 ശതമാനം മുകളിൽ നിന്നിരുന്ന Canara Bank  ഓഹരി താഴേക്ക് വീണു. ഓഹരി 1 ശതമാനം മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 46 ശതമാനം വർദ്ധിച്ച് 214 കോടി രൂപയായതിന് പിന്നാലെ Ramco Cements ഇന്ന് 1.82 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

പ്രതീക്ഷിച്ചതിലും മികച്ച ഫലം വന്നിട്ടും India Cements ഓഹരി ഇന്ന് 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നാലാം പാദത്തിൽ കമ്പനി 71.6 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മെയ് മാസം മാത്രം ഓഹരി 17 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്.

ShreeCements, UltraCemCo എന്നീ ഓഹരികളും ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.ഓസ്ട്രേലിയയിൽ താർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ M&M  ഇന്ന് 1 ശതമാനം നഷ്ടത്തിൽ അടച്ചു.  ജീപ്പ് റാങ്‌ലറിനോട് വളരെ സാമ്യമുള്ളതാണ് താർ  എന്ന് ചൂണ്ടികാണിച്ച്  ജീപ്പ് നൽകിയ പരാതിയെ തുടർന്ന് കേസ് നിലനിൽക്കുന്നതിനാലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ആർ.ഡി.ഐ.എഫുമായി ചേർന്ന് കൊണ്ട് ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കാൻ ആരംഭിച്ചതിന് പിന്നാലെ Panacea Biotec ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ജനറിക് ലെനാലിഡോമിഡ് കാപ്സ്യൂളുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Natco Pharma ഓഹരി ഇന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. എന്നാൽ പിന്നീട് ഉണ്ടായ സെൽ ഓഫിനെ തുടർന്ന് ഓഹരി 9 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന്  താത്ക്കാലികമായി അടച്ചിട്ടിരുന്ന കമ്പനിയുടെ നിർമാണ പ്ലാന്റുകൾ  ഇന്ന്  മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Hero Motocorp ഓഹരി ഇന്ന് 2.5 ശതമാനം ഉയർന്നെങ്കിലും പിന്നീട് 0.5 ശതമാനം നേട്ടത്തിൽ അടച്ചു.

നാലാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ SBI ഓഹരി ഇന്ന് ഗ്യാപ്പ് അപ്പിൽ 4 ശതമാനം മുകളിലായാണ് വ്യാപാരം ആരംഭിച്ചത്.  തുടർന്ന് 2 ശതമാനം ലാഭത്തിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു. Punjab National Bank ഇന്ന് 4.6 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദ ഫലം പുറത്ത് വന്നതിന് പിന്നാലെ JSW Steel  ഓഹരി ഇന്ന് 2.4 ശതമാനം നഷ്ടത്തിൽ അടച്ചു. Tata Steel ഓഹരി ഇന്ന് 1.9 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

വിവിധ പവർ ട്രാൻസ്മിഷൻ പദ്ധതികളിലേക്കായി 2202 കോടി രൂപ നിക്ഷേപിക്കാൻ അനുമതി  നൽകിയതിന് പിന്നാലെ Power Grid Corporation ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.വിപണി മൂലധനം 1 ലക്ഷം കോടി ആയതിന് പിന്നാലെ  Pidilite Industries ഓഹരി വീണ്ടും 4 ശതമാനം ഉയർന്നു.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ DLF ഓഹരി  3 ശതമാനവും GodrejProp 3 ശതമാനവും Sobha 5 ശതമാനവും നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായതിനെ തുടർന്ന് നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറിൽ ബാങ്ക് നിഫ്റ്റിയിൽ കണ്ട ചാഞ്ചാട്ടം ഏറെ ശ്രദ്ധേയമാണ്. 400 പോയിന്റുകൾ കത്തിക്കയറിയ സൂചിക അത് പോലെ തന്നെ നിമിഷ നേരം കൊണ്ട് താഴേക്ക് വീണു. IndusInd Bank ഒരു ശതമാനവും Axis Bank 1.4 ശതമാനവും നേട്ടം കെെവരിച്ചു.

ചില ഓഹരികളിലെ ശക്തമായ മുന്നേറ്റം ഒഴിച്ചാൽ വിപണി ഇന്ന് മൊത്തത്തിൽ മടിപ്പിക്കുന്നതായിരുന്നു. എല്ലാ സൂചികകളും അസ്ഥിരമായി തന്നെ കാണപ്പെട്ടു. ഈ ആഴ്ച വിപണിയിൽ വിൽപ്പന ആരംഭിച്ചതായി കാണാം. യുഎസിൽ ഗെയിം‌സ്റ്റോപ്പ് ഷോർ‌ട്ട്- സ്ക്വീസിന്റെ രണ്ടാം ഘട്ടം ഉടൻ തന്നെ  ആരംഭിക്കുമെന്നും ഇത് വിപണിയുടെ പതനത്തിന് കാരണമാകുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.കൊവിഡ് നിയന്ത്രണങ്ങൾ  പിൻവലിച്ചാൽ നേട്ടമുണ്ടാകാൻ സാധ്യതയുള്ള DeltaCorp ഓഹരി ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു. മറ്റു റിയൽറ്റി ഹോട്ടൽ ഓഹരികളും മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 

ITC അവസാന നിമിഷ ശക്തി കെെവരിച്ച് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. കമ്പനിയുടെ ഫലം വരാനിരിക്കുന്നതിനാൽ ഓഹരിയിൽ ഇനിയും ശക്തമായ മുന്നേറ്റം തുടർന്നേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement