ഇന്നത്തെ വിപണി വിശകലനം

അസ്ഥിരമായ നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില വീണ്ടും സ്വന്തമാക്കി.

ഗ്യാപ്പ് അപ്പിൽ എക്കാലത്തെയും ഉയർന്ന നിലയിൽ 17399ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 17400 മറികടന്ന് അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/ 0.31 ശതമാനം മുകളിലായി 17377 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36817 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. രാവിലെ നേരിയ നിലയിൽ താഴേക്ക് വീണ സൂചിക വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി  അവസാനം വരെ  വശങ്ങളിലേക്ക് മാത്രമായി വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 169 പോയിന്റുകൾ/ 0.76 ശതമാനം താഴെയായി 36592 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി ഇന്ന് വീണ്ടും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ എന്നിവയും നേട്ടം കെെവരിച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഐടി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Wipro(+4.7%), HCL Tech(+2.1%), Infy(+1.7%), TechM(+1.3%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Mphasis(+2.4%), OFSS(+1.4%), Mindtree(+1.2%) എന്നീ ഓഹരികളും നേട്ടം കെെവരിച്ചു.

റിലയൻസ് ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ച് 2480 രേഖപ്പെടുത്തി. ജൂലെെയ് അവസാനം മുതൽ ഓഹരി 20 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.

റിയൽറ്റി ഓഹരികൾ ഇന്ന് വീണ്ടും നേട്ടം കെെവരിച്ചു. Brigade(+6.3%), Prestige(+13.4%), Sobha(+6.3%), Oberoi Realty(+7.2%), Sunteck(+2.2%), Godrej Properties(+1.5%) എന്നിങ്ങനെ ഉയർന്നു.

1:5 അനുപാതത്തിൽ ഓഹരി വിഭജനം നടക്കാനിരിക്കെ IRCTC 4.8 ശതമാനം ഉയർന്നു.

IndiaMART(+9.6%), IRCTC(+4.8%), Escorts(+4.9%), IEX(+4%), Polycab(+4.2%), MCX(+3.1%)
എന്നീ മിഡ് ക്യാപ്പ് ഓഹരികൾ നേട്ടം കെെവരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ബോക്സൈറ്റ് കരുതൽ ഉള്ള രാജ്യമായ ഗിനിയ സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അലൂമിനിയം ഓഹരികളായ National Aluminium(+5.6%), Hindalco(+1.7%) എന്നിവ നേട്ടം കെെവരിച്ചു. സംഭവം അലൂമിനിയത്തിന്റെ വില വർദ്ധിപ്പിച്ചേക്കും.

തമിഴ്നാട്ടിൽ നിപ്പ വെെറസ് ബാധ സ്ഥിരീകരിച്ചു.

3 പ്ലൈ സർജിക്കൽ മാസ്കുകൾക്ക് യുഎസ്എഫ്ഡിഎ അംഗീകാരം ലഭിച്ച ആദ്യ ഇന്ത്യൻ കമ്പനിയായി Welspun India. ഓഹരി ഇന്ന് 8.8 ശതമാനം നേട്ടം കെെവരിച്ചു.

കൺസ്യൂമർ ഡ്യൂറബിൾ ഓഹരികളായ  Bajaj Electricals(+8.3%), Voltas(3.1%), Blue Star(+2.8%), Crompton Greaves(+2.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മുൻ വർഷത്തെ അപേക്ഷിച്ച്  ആഗസ്റ്റിൽ 92 ശതമാനം വർദ്ധിച്ച് 121 ടണ്ണായി. Manappuram(+2.8%), MuthootFin(+1.1%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്

HDFC Bank, ICICI Bank, Kotak Bank എന്നീ വമ്പന്മാർ നിഫ്റ്റിയെ താഴേക്ക് വലിച്ചപ്പോൾ Reliance, Infy എന്നിവ സൂചികയ്ക്ക് കെെത്താങ്ങായി.

ഇന്ത്യ വിക്സ് ഉയർന്ന് കൊണ്ട് സൂചികയിൽ ആഴ്ച മുഴുവൻ ചാഞ്ചാട്ടം രൂക്ഷമായേക്കുമെന്ന സൂചന നൽകുന്നു. സൂചിക ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

നിഫ്റ്റി റിയൽറ്റിയും ഐടിയും ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തി ആഴ്ചയിൽ മികച്ച തുടക്കംകുറിച്ചു. നിഫ്റ്റി ശക്തമായി തന്നെ നിലകൊള്ളുമെന്ന് കരുതാം. സൂചികയ്ക്ക് 17200, 17000 എന്നിവ ശക്തമായ സപ്പോർട്ട് നൽകിയേക്കും.മിഡ്ക്യാപ്പ് സ്മോൾ ക്യാപ്പ് ഓഹരികൾ ഇന്നും ശക്തി കെെവരിച്ച് മുന്നേറി. ഇത് സൂചിപ്പിക്കുന്നത് നിഫ്റ്റി അസ്ഥിരമാകാൻ സമയമായെന്നാണ്. എന്നാൽ 17500ൽ ശക്തമായ കോൾ ഒഐ ബിൾഡ് അപ്പ് ഉള്ളതായി കാണാം. സൂചികയുടെ മുന്നിലേക്കുള്ള നീക്കം ഇവിടെ പരിമിതമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ 18000ൽ 1.2 ലക്ഷം കോൺട്രാക്ടുകൾ ഉള്ളതായി കാണാം.

തൊഴിലാളി ദിനമായതിനാൽ തന്നെ യുഎസ് വിപണി ഇന്ന് അവധിയാണ്. അതിനാൽ തന്നെ അവിടെ നിന്നും വ്യക്തമായ സൂചന നമുക്ക് ലഭിക്കുകയില്ല. എസ്.ജി.എക്സ് നിഫ്റ്റി ഇപ്പോൾ 17400-ലാണ് വ്യാപാരം നടത്തുന്നത്. ഇത് തുടർന്നാൽ നാളെ ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് സംഭവിച്ചേക്കാം. യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണുള്ളത്.

നിഫ്റ്റി 18000 സ്വന്തമാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക. 

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement