എക്കലത്തെയും ഉയർന്ന നിലയിൽ അസ്ഥിരമായി വിപണി.

നേരിയ ഗ്യാപ്പ് അപ്പിൽ 15869 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് നീങ്ങി 15900 രേഖപ്പെടുത്തിയെങ്കിലും ഇത് തകർക്കാനായില്ല. ദിവസം മുഴുവൻ അസ്ഥിരമായി സൂചിക ഇവിടെ തന്നെ നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 57 പോയിന്റുകൾ/ 0.36 ശതമാനം  മുകളിലായി 15,869 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ 35050ന് മുകളിലായാണ് വ്യാപാരം ആരംഭിച്ചത്. 35300 വരെ കയറിയ സൂചിക അത് മറികടക്കാനാകാതെ വശങ്ങളിലേക്ക് വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 297 പോയിന്റുകൾ/ 0.85 ശതമാനം മുകളിലായി 35247 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ ഇന്ന് 2 ശതമാനവും നിഫ്റ്റി റിയൽറ്റി 1.32 ശതമാനവും നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ 0.88 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Asian Paints: 3.13 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.  

Axis Bank (+1.99%), ICICI Bank (+1.6%), IndusInd Bank (+0.99%) എന്നീ സ്വകാര്യ ബാങ്കുകളും ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

നോമുറ കമ്പനി വൻ നേട്ടം കെെവരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Gujarat Gas ഓഹരി ഇന്ന് 7.8 ശതമാനം നേട്ടം കെെവരിച്ചു.

GMRInfra ഇന്ന് 14 ശതമാനം നേട്ടം കെെവരിച്ചു.

നിഫ്റ്റി മീഡിയ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു.  ZEEL ഓഹരി 5.6 ശതമാനം ഉയർന്നു. ഓഹരിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. 

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 797 ശതമാനം വർദ്ധിച്ച് 30.5 കോടി രൂപയായതിന് പിന്നാലെ Easy Trip Planners ഓഹരി ഇന്ന് ഫ്ലാറ്റായി അടയ്ക്കപ്പെട്ടു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 606 ശതമാനം വർദ്ധിച്ച് 4900 കോടി രൂപയായതിന് പിന്നാലെ PFC ഓഹരി ഇന്ന് കത്തിക്കയറുകയും പിന്നീട് 1.3 ശതമാനം നഷ്ടത്തിൽ അടയ്ക്കുകയും ചെയ്തു.ഓഫർ ഫോർ സെയിലിലൂടെ NMDC ഓഹരികൾ സർക്കാർ വിൽക്കാൻ ഒരുങ്ങിയേക്കുമെന്ന വർത്ത വന്നതിന് പിന്നാലെ ഓഹരി ഇന്ന് 2.6 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിലവിലെ വിലയേക്കാൾ 10 ശതമാനം കിഴിവിലാകും സർക്കാർ ഓഹരികൾ വിറ്റഴിക്കുക.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 40 ശതമാനം വർദ്ധിച്ച് 130 കോടി രൂപയായതിന് പിന്നാലെ Whirlpool ഓഹരി ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും മോശം ഫലങ്ങൾ വന്നതിന് പിന്നാലെ  Coal India ഓഹരി ഇന്ന് 1.38 ശതമാനം നഷ്ടം രേഖപ്പെടുത്തി. ചെലവ് കുറയ്ക്കുന്നതിനായി വരുന്ന 5-10 വർഷത്തിനുള്ളിൽ 5 ശതമാനം വീതം മാൻപവർ ഓരോ വർഷവും കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 104 കോടി രൂപയായതിന് പിന്നാലെ Jubilant FoodWorks  ഓഹരികൾ ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

വിപണി മുന്നിലേക്ക്

എക്കാലത്തെയും ഉയർന്ന നിലയിലാണ് വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് പോലെ തന്നെ നിഫ്റ്റി ഐടി അസ്ഥിരമായി നിന്നപ്പോൾ  ബാങ്ക് നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടു.

ബാങ്ക് നിഫ്റ്റി ശക്തമായ നിലയിൽ അടച്ചപ്പോൾ, ഡേയിലി ചാർട്ടിൽ നിഫ്റ്റി ചുവന്ന ക്യാൻഡിലിൽ അടയ്ക്കപ്പെട്ടു. റിലയൻസ് ഓഹരിയിൽ ഒരു ഇൻട്രാഡേ വീഴ്ച ഉണ്ടാവുകയും HDFC Bank-ന് 1500 മറികടക്കാൻ സാധിക്കാഞ്ഞതും ഇതിന് കാരണമായി.

നിഫ്റ്റി ഉയർന്ന നിലയിൽ ദുർബലമായാണ് നിലകൊള്ളുന്നത്. ഒരുപക്ഷേ Reliance, HDFC Bank എന്നിവ നാളെ മുകളിലേക്ക് കയറിയില്ലെങ്കിൽ ഈ വ്യാഴാഴ്ച നിഫ്റ്റി 16000ന് താഴെ വ്യാപാരം അവസാനിപ്പിച്ചേക്കും. അടുത്ത വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഈ നിലരേഖപ്പെടുത്തിയേക്കാം.

നാളെ വിപണിയിൽ പ്രധാനമായ സംഭവങ്ങൾ ഒന്നും തന്നെ നടക്കാനില്ല. യുഎസ് ഫെഡറൽ യോഗത്തിന്റെ ഫലങ്ങൾ വ്യാഴാഴ്ച രാവിലെയോടെ അറിയാം. പലിശ നിരക്ക് തൽസ്ഥിതിയിൽ തന്നെ നിലനിർത്താനാണ് സാധ്യത.

സാധാരണ ഗതിയിൽ നിഫ്റ്റി അസ്ഥിരമാകുമ്പോൾ Nifty 100, Nifty 200, Nifty 500 ശക്തമായ മുന്നേറ്റം നടത്തുന്നതാണ്. എന്നാൽ ഇന്ന് അത് ഉണ്ടായില്ല. നേരിയ തിരുത്തലിന് വിപണി നാളെ വിധേയമാകുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ചിലപ്പോൾ വിപണിയുടെ നീക്കങ്ങൾ നമ്മളെ അതിശയപ്പെടുത്തിയേക്കാം. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനത്തിനായി 6322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കേന്ദ്രാനുമതി രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തിനായുള്ള 6322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 1 ഫലം, അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 […]
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണികൾ നേട്ടം കെെവരിച്ചതിന് പിന്നാലെ തിരികെ കയറി നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15,746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 80 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക 15810-825 എന്നിവിടെ സമ്മർദ്ദം നേരിട്ടു. ഉച്ചയോടെ താഴേക്ക് വീണ സൂചിക വിപണി അടയ്ക്കുന്നതിന് മുമ്പായി ശക്തമായ തേരോട്ടം കാഴ്ചവച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 1.23 ശതമാനം […]
ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാർസൻ […]

Advertisement