ഇന്നത്തെ വിപണി വിശകലനം 

നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തി. പിന്നീട് ഇവിടെ നിന്നും കുതിച്ചുകയറിയ സൂചിക 35000 മറികടന്ന് മുന്നേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 330 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 35131 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ മാത്രമാണ് ഇന്ന് 0.11 ശതമാനം നഷ്ടത്തിൽ അടച്ചത്. നിഫ്റ്റി മീഡിയ  4.65 ശതമാനവും നിഫ്റ്റി റിയൽറ്റി 3.34 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക് 2.4 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

തിങ്കളാഴ്ചത്തെ പതനത്തിന് ശേഷം ഇന്ന് Bajaj Finance 7.26 ശതമാനവും Bajaj Finserv 3.76 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBI-ക്ക് കീഴിലുള്ള 14 പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ  അറ്റാദായം 4 മടങ്ങ് വർദ്ധിച്ച് 1,004.28 കോടി രൂപയായി. ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.

Indiabulls Housing Finance 8.87 ശതമാനം നേട്ടം കെെവരിച്ചു. കോ-ലെൻഡിംഗ് പങ്കാളിത്തത്തിനായി കമ്പനി സെൻട്രൽ ബാങ്കുമായി കെെകോർത്തിരുന്നു. 5 വ്യാപാര ദിവസങ്ങളിലായി കമ്പനി 20 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്.

പദ്ധതികൾ വെെകിയേക്കുമെന്ന ആശങ്കകൾ നിലനിന്നിട്ടും റിയൽറ്റി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. DLF 5.3 ശതമാനം നേട്ടം കെെവരിച്ചു.വാഹനമേഖലയിലെ എല്ലാ വിഭാഗങ്ങളിലും രജിസ്ട്രേഷനിൽ ഇടിവ് സംഭവിച്ചതായി  ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് ഫെഡറേഷൻ പറഞ്ഞതിന് പിന്നാലെ  നിഫ്റ്റി ഓട്ടോ ഇന്ന് നഷ്ടത്തിൽ അടച്ചു.

കൊവിഡ് ചികിത്സയ്ക്കുള്ള  മരുന്നിനായി  മെർക്ക് യുഎസ് സർക്കാരുമായി സപ്ലൈ കരാർ ഒപ്പുവച്ചതിന് പിന്നലെ Divi’s Lab ഓഹരി ഇന്ന് 2.5 ശതമാനം നേട്ടത്തിൽ അടച്ചു. മൊൽനുപിരാവിർ മരുന്നിന്റെ അംഗീകൃത നിർമാതാവായി മെർക്കിനെ തിരഞ്ഞെടുത്തതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

മീഡിയ ഓഹരികൾ ഏറെയും ഇന്ന് കത്തിക്കയറി. Network18 20 ശതമാനവും TV18Broadcast 14.5 ശതമാനവും നേട്ടം കെെവരിച്ച് മുന്നേറ്റത്തിന് നേതൃത്വം നൽകി. റിലയൻസിന്റെ കീഴിലുള്ള DEN 14.5 ശതമാനവും Hathway 11.1 ശതമാനവും നേട്ടം കെെവരിച്ചു. റിലയൻസിന്റെ മീഡിയ സ്വാധീനത്തെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

മെയ് മാസത്തിലെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 1.37  മില്യൺ ടണ്ണായതിന് പിന്നാലെ JSW Steel ഇന്ന് 1 ശതമാനം നേട്ടം  കെെവരിച്ചു.മറ്റു സ്റ്റീൽ ഓഹരികളായ SAIL 3.29 ശതമാനവും JindalStel 2 ശതമാനവും  നേട്ടം കെെവരിച്ചു.

ടാറ്റാ നെറ്റിൽ നിന്ന്  ലൈസൻസുകൾ കൈമാറുന്നതിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ Tata’s Nelco ഓഹരി ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ചു. 

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 250 ശതമാനം വർദ്ധിച്ച് 275 കോടി രൂപയായതിന് പിന്നാലെ  Mazagon Dock ഓഹരി ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.

ധനസമാഹരണത്തിനായി ബോർഡ് ഇന്ന് യോഗം ചേർന്നതിന് പിന്നാലെ YES Bank ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് അസ്ഥിരമായി തന്നെ നിന്നുവെന്ന് വേണം പറയാൻ. ഹെവിവെയിറ്റുകളായ ബജാജ് ഓഹരികളും ബാങ്കിംഗ് ഓഹരികളും അവസാന നിമിഷം മുകളിലേക്ക് കയറിയപ്പോൾ റിലയൻസ് ഓഹരി താഴേക്ക് വീണു. ഓപ്ഷൻ സെല്ലേഴ്സിന് അനുകൂലമായിരുന്നു ഇന്നത്തെ ദിവസം.

മിഡ്, സ്മോൾ ക്യാപ്പ് സൂചികകൾ ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. ഇന്നലത്തെ  പതനം ഒരു ക്രമരഹിതമായ വിൽപ്പന മാത്രമാണെന്ന് ഇതിലൂടെ മനസിലാക്കാം. എന്നാൽ നിഫ്റ്റി 15800ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാതെ സൂചിക ബുള്ളിഷാണെന്ന് പറയാനാകില്ല.റിലയൻസിന്റെ കീഴിലുള്ള മീഡിയ ഓഹരികളെ പറ്റി പഠിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു.  വരും മാസങ്ങളിൽ ഇവ ശക്തമായ നേട്ടം കെെവരിച്ചേക്കാം. ഡി.എഫ്.എൽ ഉയർന്നതോടെ റിയൽറ്റി ഓഹരികളും ശക്തി പ്രപിക്കുന്നതായി കാണാം.

വരും ദിവസങ്ങളിൽ വിപണി അസ്ഥിരമാവുകയും നേരിയ തോതിൽ തിരുത്തലിന് വിധേയമാകുമെന്നും പ്രതീക്ഷിക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പ്രധാനതലക്കെട്ടുകൾ യുഎസിലെ  ഉപഭോക്തൃ വിലക്കയറ്റം മുൻ വർഷത്തേ അപേക്ഷിച്ച് മേയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിക്കാതെ ലാഭത്തിൽ അടച്ചു.OIL India: ഓഡിറ്റുചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഈ വർഷത്തെ അവസാന ലാഭവിഹിതം ശുപാർശ ചെയ്യുന്നതിനും ജൂൺ 21 ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.  Yes Bank: കടപത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് 10,000 കോടി രൂപ സമാഹരിക്കുന്നതിന്  […]
ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു.  വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ  കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 […]
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]

Advertisement