ഇന്നത്തെ വിപണി വിശകലനം 

അവിശ്വസനീയമായ നേട്ടം കൊയ്ത് നിഫ്റ്റി. എല്ലാം മേഖലാ സൂചികകളും ഓഹരികളും ഗ്യാപ്പ് അപ്പിൽ തുറന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ഗ്യാപ്പ് അപ്പിൽ 150 പോയിന്റുകൾക്ക് മുകളിലായി 15,075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച് നിഫ്റ്റി. മാർച്ച് 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 15050ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസം മുഴുവൻ ഈ നിലയ്ക്ക് മുകളിലായി കാണപ്പെട്ടു. സൂചിക ഏറെ നേരവും 50 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 185 പോയിന്റുകൾ/ 1.24 ശതമാനം മുകളിലായി 15108  എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 500 പോയിന്റുകൾക്ക് മുകളിലായി 33928 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി ഏപ്രിൽ 29ന് ശേഷം ആദ്യമായി 34000 മറികടന്നു. ശേഷം 34000ന് അടുത്തായി സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 463  പോയിന്റ്/ 1.38 ശതമാനം  മുകളിലായി 33922 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 1.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഓട്ടോ 3.22 ശതമാനം നേട്ടം കെെവരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മെറ്റൽ ഇന്ന് 1.66 ശതമാനം നേട്ടം കെെവരിച്ചപ്പോൾ
നിഫ്റ്റി ഫാർമ  0.2 ശതമാനവും നിഫ്റ്റി എഫ്.എം.സി.ജി  0.2 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിൽ തന്നെയാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

സബ്കോമുമായി ചേർന്ന് ഇന്ത്യയിൽ  ഏറ്റവും വലിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ സംവിധാനം നിർമിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Reliance  ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു.

അറ്റാദായം  മുൻ പാദത്തേക്കാൾ 11 ശതമാനം ഇടിഞ്ഞ്  759.2 കോടി രൂപയായതിന് പിന്നാലെ Bharti Airtel ഇന്ന് 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ എ.ആർ.പി.യു സംഖ്യ 145 രൂപയിലേക്ക് താന്നു. ഇതോടെ സൂചിക നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

ഓട്ടോ ഓഹരികൾ ഏറെയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റിയിലെ എല്ലാ ഓട്ടോ ഓഹരികളും ഇന്ന് ലാഭത്തിലാണ് അടച്ചത്. Ashok Leyland 6.5 ശതമാനവും M&M  5.8 ശതമാനവും  Bajaj Auto  5.25 ശതമാനവും നേട്ടം കെെവരിച്ചു. നാലാം പാദ ഫലം ഇന്ന് പുറത്തുവരാനിരിക്കെ Tata Motors ഓഹരി 3.5 ശതമാനം നേട്ടം കെെവരിച്ചു. ഫലം വിപണി അടച്ചതിന് ശേഷം ഏത് നിമിഷവും പുറത്തുവന്നേക്കാം.Canara Bank ഇന്ന് 4 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പി.എസ്.യു ബാങ്ക് 1011 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയെങ്കിലും എൻ.പി.എ നിരക്ക് 8.93 ശതമാനമായി ഉയർന്നു. മുൻ പാദത്തിൽ ഇത് 7.46 ശതമാനമായിരുന്നു.

മൂന്ന് ഉത്പാദന പ്ലാന്റുകളുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചതിന് പിന്നാലെ Hero Motocorp ഓഹരി ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ചു.

കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ  Bharat Forge ഓഹരി ഇന്ന് 3.5 ശതമാനം ഉയർന്നു.

Jubilant Foodworks
ഇന്ന്  5 ശതമാനവും Burger King 9 ശതമാനവും Westlife Development 4.5 ശതമാനവും നേട്ടം കെെവരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

മാർച്ചിൽ ആദ്യമായി ആഗോള ക്യൂഡ് ഓയിൽ വില ബാരലിന് 70 ഡോളറായി ഉയർന്നു. ഇത് ആവശ്യകത വർദ്ധിക്കാൻ കാരണമായി. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ IOC 3.5 ശതമാനവും  HindPetro 5 ശതമാനവും , ONGC, OIL, BPCL എന്നിവ 1 മുതൽ 2 ശതമാനം വരെയും നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 34 ശതമാനം വർദ്ധിച്ച് 260.4 കോടി രൂപയായതിന് പിന്നാലെ Gland Pharma ഓഹരി ഇന്ന് 9 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 3 ശതമാനവം വർദ്ധിച്ച് 324 കോടി രൂപയായതിന് പിന്നാലെ  Torrent Pharma ഇന്ന് 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Titan 
ഓഹരി ഇന്ന് 5 ശതമാനം വർദ്ധിച്ച് 1540 രൂപയായി. മെയ്യിൽ  1400 എന്ന ഓഹരിയുടെ സപ്പോർട്ടിനെ പറ്റി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. 

വിപണി മുന്നിലേക്ക് 

15050 എന്ന പ്രതിരോധം മറികടന്ന് കൊണ്ട് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ പ്രകടനം കാഴ്ചവച്ചു. പിന്നീട് 15050 എന്ന നിലയിൽ തന്നെ സൂചിക ദിവസം മുഴുവൻ സപ്പോർട്ട് എടുത്ത് നിന്നു. 

SBI ഓഹരി ദുർബലമായി നിന്നപ്പോഴും Reliance, HDFC ഓഹരികൾ വിപണിക്ക് പിന്തുണ നൽകി. നിഫ്റ്റിക്ക് ലഭിച്ച 180 പോയിന്റുകളിൽ  60 പോയിന്റുകളും  സംഭാവന ചെയ്തത് ഈ ഓഹരികളാണ്. ഒപ്പം മറ്റു ഹെവിവെയിറ്റ് ഓഹരികളും ഇന്ന്  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

15000 ഇനി തകർക്കപെട്ടാൽ 14900 മറ്റൊരു സപ്പോർട്ടായി പരിഗണിക്കാം. 15100നെ വിപണി ഇന്ന് പരിഗണിച്ചിരുന്നു. വിപണി ഇതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ സൂചിക 15200 മറികടന്ന് കൊണ്ട് മുന്നേറുമെന്ന് ഞാൻ കരുതുന്നു.നിഫ്റ്റിയുടെ എക്കാലത്തേയും ഉയർന്ന നില ഏറെ നല്ലതായി കാണപ്പെടുന്നു. എന്നാൽ ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദൂരെയാണ്.

നിഫ്റ്റി ഫ്ലാറ്റായി നിന്നിട്ടും അവസാന നിമിഷം കോൾ പ്രീമിയത്തിൽ ഉണ്ടായ വർദ്ധനവ് വിപണി ഏറെ ബുള്ളിഷാണെന്ന സൂചന നൽകുന്നു.

ഫലം വരുന്നതിന് മുമ്പായി തന്നെ  എസ്.ബി.ഐ ബാങ്ക് നിഫ്റ്റിയെ പിന്തുണച്ചാൽ സൂചികയിൽ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം. അതേസമയം റിലയൻസിന് ഇന്ന് 2000 മറികടക്കാനായില്ല. ഈ നിലയിൽ നിന്നും ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യത കാണുന്നു.  റിലയൻസും എസ്.ബി.ഐയും പിന്തുണച്ചില്ലെങ്കിൽ വിപണി അസ്ഥിരമായി തുടർന്നേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement