ഇന്നത്തെ വിപണി വിശകലനം

രാവിലത്തെ നേട്ടം നിലനിർത്താൻ സാധിക്കാതെ നിഫ്റ്റി, ഐടി ഓഹരികൾ വീണ്ടും ലാഭമെടുപ്പിന് വിധേയമായി.

18235 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് നിമിഷ നേരം കൊണ്ട് 80 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഇവിടെ നിന്നും 280 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2.30ന് ശേഷം സൂചിക നേരിയ തോതിൽ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 18114 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40213 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായി കാണപ്പെട്ടു. 40,150, 40,200 എന്ന റേഞ്ച് ശക്തമായ സപ്പോർട്ടായി നിലകൊള്ളുകയും സൂചിക 40500 മറികടക്കുകയും ചെയ്തു. വിപണി പൊതുവെ ദുർബലമായി കാണപ്പെട്ടപ്പോൾ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 293 പോയിന്റുകൾ/ 0.73 ശതമാനം മുകളിലായി 40323 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

മറ്റു മേഖലാ സൂചികകൾ അസ്ഥിരമായപ്പോൾ നിഫ്റ്റി റിയൽറ്റി(+2.56%) ലാഭത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ(-3%), നിഫ്റ്റി മീഡിയ(-2.2%) , നിഫ്റ്റി ഫാർമ(-1.5%), നിഫ്റ്റി ഐടി(-1.4%), നിഫ്റ്റി ഓട്ടോ(-1%), നിഫ്റ്റി എഫ്.എം.സി.ജി(-1.2%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഇന്നലെ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയതിന് പിന്നാലെ HDFC(+2.1%) ഓഹരി ശക്തമായ നേട്ടം കെെവരിച്ചു. Kotak(+1.2%), Axis Bank(+1.1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു. IndusInd Bank(+1%), ICICI Bank(+0.5%) എന്നിവയും നേരിയ ലാഭത്തിൽ അടച്ചു.

റിസർട്ട് വന്നതിന് പിന്നാലെ TVS Motors(+7.4%) നേട്ടം കെെവരിച്ചു. Bajaj Auto(+1.6%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം Eicher Motors(-1.9%) നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി മെറ്റൽ ഓഹരിയായ Hindalco(-4.7%), Coal India(-3.5%) എന്നിവ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

എഫ്.എം.സി.ജി സൂചികയിൽ നിന്നും ITC(-3.3%), Tata Consumer(-2.4%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു. Nestle India(-1.1%), Godrej CP(-1.7%), Colgate(-1.8%) എന്നിവയും നഷ്ടത്തിൽ അടച്ചു. പുകയിലയുടെ ഇന്ത്യയിലെ വിദഗ്ധ സംഘം ഹ്രസ്വകാലത്തേക്ക് പുകയിലയുടെ നികുതി ചില്ലറ വിലയുടെ 75 ശതമാനമായി ഉയർത്തിയേക്കും. 

ബാങ്കിംഗ് ഇതര സാമ്പത്തിക മേഖല ഇപ്പോൾ ഒരു പ്രധാന വഴിത്തിരിവിലാണെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ റാവു പറഞ്ഞു. Indiabulls Housing(-7.8%), LIC Housing(-7.1%), Canfin Homes(-5.9%) എന്നിവ നഷ്ടത്തിൽ അടച്ചു. LIC Housing, Canfin എന്നിവയുടെ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

രണ്ടാം പാദത്തിൽ അറ്റാദായം 50 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Federal Bank(+7.6%) ഓഹരി ലാഭത്തിൽ അടച്ചു. NII ഏഴ് ശതമാനം ഉയർന്നു.

AU Bank(+2.9%), Bandhan Bank(+2.1%), RBL Bank(+1.9%) എന്നീ മിഡ് ക്യാപ്പ് ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Muthoot Finance(+2.2%) നേട്ടത്തിൽ അടച്ചു.

റെയിൽവേ അനുബന്ധ കമ്പനികൾ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.  RVNL(+20%-UC), Ircon(+8.7%), IRFC(+6.6%), IRCTC(+1%) എന്നിവ ലാഭത്തിൽ അടച്ചു.

10 ശതമാനം ഉയരത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തിയ IEX(+0.88%) ഓഹരി ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ താഴേക്ക് വീണ് ഫ്ലാറ്റായി അടച്ചു.

രണ്ടാം പാദഫലങ്ങൾ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Inox(-0.45%), PVR(-2.1%) എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 2000 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Hindustan Zinc(-5.7%) നഷ്ടത്തിൽ അടച്ചു. 2200 കോടി അറ്റാദായം രേഖപ്പെടുത്തുമെന്നായിരുന്നു നിഗമനം.

വിപണി മുന്നിലേക്ക് 

ഐടി, ഐടിസി ഓഹരികൾ ചേർന്ന് ഒരിക്കൽ കൂടി വിപണിയെ താഴേക്ക് വലിച്ചു. നിഫ്റ്റി ആഴ്ചയിൽ എക്കാലത്തെയും ഉയർന്ന നിലയിൽ തിങ്കളാഴ്ചത്തെ ഓപ്പണിംഗിൽ നിന്നും 400 പോയിന്റുകൾ താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് സൂചിക സപ്പോർട്ട് രേഖപ്പെടുത്തിയെങ്കിലും 18050 മറികടന്നത് ദുർബലമാണെന്ന സൂചന നൽകുന്നു. പുകയിലയുടെ മേലുള്ള നികുതി വർദ്ധിപ്പിച്ചേക്കുമെന്നതിനാൽ ഐടിസി ഓഹരി താഴേക്ക് വീണു. 

അതേസമയം ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊണ്ടു. നിരവധി തവണ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക അതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. Kotak Bank, HDFC, HDFC Bank എന്നിവ ഇന്ന് വിപണിക്ക് പിന്തുണ നൽകിയതായി കാണാം.

മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് ഓഹരികളിൽ വിൽപ്പന തുടരുന്നത് കാണാം. കഴിഞ്ഞ മാസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തിയ ഓഹരികളിൽ  ഈ റിസൾട്ട് സീസൺ പോസിറ്റീവായി സ്വാധീനം ചെലുത്തുമെന്ന് തോന്നുന്നില്ല. ഇതിനാൽ നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement