ഇന്നത്തെ വിപണി വിശകലനം

ചുരുങ്ങിയ റേഞ്ചിനുള്ളിൽ വ്യാപാരം നടത്തിയതിന് പിന്നാലെ ഫ്ലാറ്റായി അടച്ച് നിഫ്റ്റി.

17319 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് മൂർച്ചയേറിയ നീക്കങ്ങൾ കാണാനായി. വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിട്ട് പോലും സൂചിക 80 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴ്ചവച്ചത്. ഉച്ചയോടെ 17300 പരീക്ഷിച്ചെങ്കിലും ഇവിടെ നിന്നും തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 16 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 17369 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36736 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലത്തെ ഉയർന്ന നില തകർക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇവിടെ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ സൂചിക 290 പോയിന്റുകളുടെ നീക്കം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/ 0.23 ശതമാനം താഴെയായി 36683 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് 2.97 ശതമാനം നേട്ടം കെെവരിച്ച് കൊണ്ട് 1 ശതമാനത്തിന് മുകളിൽ വ്യാപാരം നടത്തിയത്. നിഫ്റ്റി മെറ്റൽ 0.78 ശതമാനം ഉയർന്നു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് കാണപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Nestle(+3.11%), ITC(+0.66%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. PGHH(+3.02%), Marico(+2.5%), Emami(+2.41%) എന്നിവയും ഉയർന്നു.

Bharti Airtel ഇന്ന് 2.74 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ പുതിയ ഉയർന്ന നിലകെെവരിച്ചു. Idea(+4.35%),  Indus Tower(+2.73%) എന്നിവയും ഉയർന്നു.

7500 കോടി രൂപയുടെ എൻസിഡിക്ക് ഐസിആർഎയുടെ  ‘AAA’ റേറ്റിംഗ് ലഭിച്ചതിന് പിന്നാലെ ONGC 2.69 ശതമാനം നേട്ടം കെെവരിച്ചു.

ലെെഫ് ഇൻഷുറൻസ് ഓഹരികളായ SBI Life(-3.84%), HDFC Life(-0.85%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ICICI Prudential 2.85 ശതമാനം നഷ്ടത്തിൽ അടച്ചു.

മീഡിയ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. ZEEL 3.16 ശതമാനവും PVR 2.12 ശതമാനവും നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി.  DishTV(+20%), SunTV(+1.79%) എന്നിവയും ഉയർന്നു.ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമിക്കുന്നതിനുള്ള എല്ലാ സാധ്യതകളും നോക്കുന്നതായി ചെയർമാൻ ധീരജ് ജി. ഹിന്ദുജ പറഞ്ഞതിന് പിന്നാലെ  Ashok Leyland 2.8 ശതമാനം നേട്ടം കെെവരിച്ചു.

ഓട്ടോ അനുബന്ധ സ്ഥാപനങ്ങളായ Mahindra CIE(6.5%), Sona Comstar(+1%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് വാഹന റീട്ടെയിൽ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Greaves Cotton 2.5 ശതമാനം നേട്ടം കെെവരിച്ചു.

പുതിയ വളം ബ്രാൻഡ് ഗ്രോശക്തി പ്ലസ് അവതരിപ്പിച്ചതിന് പിന്നാലെ
Coromandel International 3.5 ശതമാനം നേട്ടം കെെവരിച്ചു.

CDSL(+5%), BSE(+4.2%), IEX(+1%), MCX(+1.8%) എന്നിവ ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

തിങ്കളാഴ്ച ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആഴ്ചയിൽ ലാഭത്തിൽ തന്നെ അടച്ചു. തുടർച്ചയായ മൂന്നാം ആഴ്ചയിലും സൂചിക ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയും 36500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

ആഗോള വിപണികൾ ഉൾപ്പെടെ താഴേക്ക് വീണപ്പോഴും നിഫ്റ്റി ഈ ആഴ്ചയിൽ ശക്തമായി നിലകൊണ്ടു എന്നത് ശ്രദ്ധേയമാണ്. ക്രിപ്പ്റ്റോ, കമ്മോഡിറ്റി വിപണികൾ ഉൾപ്പെടെ തിരുത്തലിന് വിധേയമാകുന്നു. തിങ്കളാഴ്ച വിപണിയുടെ നീക്കം എങ്ങനെയാകുമെന്നത് ശരിക്കും ആകാംക്ഷയുളവാക്കുന്ന കാര്യമാണ്.

ഈ ആഴ്ചയിൽ 4 ദിവസം മാത്രമാണ് വ്യാപാരമുള്ളത്. നാളെ വിപണി അവധിയാണ്. ഏവരും വിപണിയെ പറ്റി പഠിക്കുന്നതിനായി ഈ സമയം വിനിയോഗിക്കുക.

മറ്റു മേഖലകൾ അസ്ഥിരമായപ്പോൾ നിഫ്റ്റി മീഡിയ 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ ആഴ്ചയിൽ 0.75 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement