ഇന്നത്തെ വിപണി വിശകലനം 

14600 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഉയർന്ന തോതിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക 14680 നിലനിർത്താതെ ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. രാവിലെ 9:30നും വെെകിട്ട് മുന്ന് മണിക്കും ഇടയിലായി സൂചിക വെറും 80 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴചവച്ചത്. എന്നാൽ അവസാന മണിക്കൂറിൽ 110 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 14617 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന്  400 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ  അസ്ഥിരമായി കാണപ്പെട്ടു.  32170 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച സൂചിക 32300 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ശേഷം അസ്ഥിരമായി നിന്ന  ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 135 പോയിന്റ്/ 0.42 ശതമാനം  താഴെയായി 31977 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ഫാർമ ഇന്ന് 1.90 ശതമാനവും  നിഫ്റ്റി മെറ്റൽ ഇന്ന് 1.87 ശതമാനവും നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ എന്നിവ 1.21 ശതമാനം  നേട്ടം കെെവരിച്ചു.

ഏഷ്യൻ  വിപണികൾ  ഫ്ലാറ്റായി നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് ഉള്ളത്.

നിർണായക വാർത്തകൾ 

മാർച്ചിലെ നാലാം പാദത്തിൽ  കമ്പനിയുടെ അറ്റാദായം 27.7 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Wipro ഓഹരി ഇന്ന് 9 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഗ്രിഡുകളും വാട്ടർ പമ്പുകളും സ്ഥാപിക്കുന്നതിനായി സി‌എസ്‌സിയുമായി പങ്കാളിത്തതിൽ ഏർപ്പെട്ടതിന് പിന്നാലെ Tata Power ഓഹരി ഇന്ന് 3  ശതമാനം ഉയർന്നു.

ട്രെയിൻ സർവീസുകൾ ഒന്നും തന്നെ  നിർത്തലാക്കാൻ സംസ്ഥാനങ്ങൾ ആവശ്യപെട്ടിട്ടില്ലെന്ന് റെൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ പറഞ്ഞു. IRCTC ഓഹരി ഒരു ശതമാനത്തിന് മുകളിൽ
ഉയർന്നു.

നാലാം പാദത്തിൽ  GTPL Hathway വരുമാനം 748 കോടി രൂപയായി. പോയ വർഷം ഇത് 635 കോടി രൂപയായിരുന്നു. അതേസമയം അറ്റാദായം 56.9 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ വ്യോമസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വിതരണം ചെയ്തതായി Ashok Leyland അറിയിച്ചു. ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു.

ഉത്‌കാൽ-ഇ കൽക്കരി ബ്ലോക്കിന്റെ ഖനനത്തിനായി Nalco-ക്ക്  പാട്ടം ലഭിച്ചു. ഓഹരി ഇന്ന് 1.55 ശതമാനം ഉയർന്നു.

ആഗോള അലൂമിനിയം കമ്പനി  ALCOA അവസാന പാദത്തിൽ മികച്ച മുന്നേറ്റം നടത്തിയതിന് പിന്നാലെ  അലൂമിനിയം ഓഹരികൾ എല്ലാം ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.  Hindalco  4.65 ശതമാനവും Vedanta 3 ശതമാനവും നേട്ടം കെെവരിച്ചു.

കുട്ടികൾക്ക് വേണ്ടിയുള്ള കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി Cadilac Health അറിയിച്ചതിന് പിന്നാലെ ഓഹരി 4.44 ശതമാനം ഉയർന്നു.

സിമന്റ് വില ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ മിക്ക  സിമന്റ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. UltraCem  ഇന്ന്  2.7 ശതമാനം നേട്ടം കെെവരിച്ചു.

വിവ്മഡ് ലാബ്സിന് ഹൈദരാബാദ് പ്ലാന്റിൽ നിന്ന് മൂന്ന് ഉത്പ്പന്നങ്ങൾക്ക് അനുമതി ലഭിച്ചു. Vivmed Labs ഓഹരി ഇന്ന് 15.8 ശതമാനം നേട്ടം കെെവരിച്ചു.ആന്റി വെെറൽ ഡ്രാഗിന്റെ ആവശ്യകത വർദ്ധിച്ചതിന് പിന്നാലെ  റെമ്ഡിസിവിർ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റി ഫാർമയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

DCM Shriram 20 ശതമാനം ഉയർന്ന് എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു.

CAMS ഓഹരി ഇന്ന് 11.47 ശതമാനം ഉയർന്ന് എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു.

2021 മാർച്ചിൽ 4 ലക്ഷം ഉപഭോക്താക്കളെ ലഭിച്ചതായി  അറിയിച്ചതിന് പിന്നാലെ  Angel Broking ഓഹരി ഇന്ന് 9 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ജനുവരി- മാർച്ച് പാദത്തിൽ കമ്പനി 10 ലക്ഷം ക്ലയന്റുകളെയാണ്  കൂട്ടിച്ചേർത്തത്.

വിപണി മുന്നിലേക്ക് 

ചണ്ഡീഗഢിൽ  വാരാന്ത്യ കർഫ്യു  ഏർപ്പെടുത്തി. ഉത്തർ പ്രദേശ് സർക്കാർ എല്ലാ വെള്ളിയാഴ്ചകളിലുമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ, രാത്രികാല കർഫ്യു എന്നിവ കൊവിഡിന്  ഒരു ശാശ്വത പരിഹാരമാകുമെന്ന് ഞാൻ കരുതുന്നില്ല. പകരം ഇത് ബിസിനസുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയെ ഉള്ളു. ഏവരും മാസ്ക്, സാനിറ്റെെസർ എന്നിവ ഉപയോഗിച്ച് കൊണ്ട് സാമൂഹിക അകലം പാലിച്ച് നടന്നാൽ തന്നെ കൊവിഡ് വ്യാപനം വലിയ രീതിയിൽ നമുക്ക്  ചെറുക്കാനാകും.

രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിപണിയെ അതൊന്നും ബാധിക്കുന്നതായി കാണുന്നില്ല. ഒപ്പം വീണ്ടും ഒരു സമ്പൂർ ലോക്ക്ഡൗണിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.നിഫ്റ്റി വീണ്ടു ഈ ആഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചത്തെ വീഴ്ചയിൽ നിന്നും കരകയറാൻ സൂചികയ്ക്ക് സാധിച്ചില്ല. ഈ ആഴ്ചയിൽ 1.8 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചത് നിഫ്റ്റി ഫാർമ മാത്രമാണ്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് 7 ശതമാനവും നിഫ്റ്റി മീഡിയ, റിയൽറ്റീ എന്നിവ 5 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏവരും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെന്ന് കരുതുന്നു. വളരെ താഴ്ന്ന നിലയിൽ ചില ഓഹരികളിൽ നിക്ഷേപം നടത്താൻ സാധിച്ചു. നിങ്ങൾക്കും ശക്തമായ അടിത്തറ ഉള്ള ചില ഓഹരികളുടെ പട്ടിക തയ്യാറാക്കി ഇത്തരം ഘട്ടങ്ങളിൽ അതിൽ നിക്ഷേപം നടത്താവുന്നതാണ്.

ഈ ആഴ്ചയിൽ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും 1.5 ശതമാനം നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ HDFC Bank ലാഭത്തിലാണ് അടച്ചത്. 

അതേസമയം  SBI Cards ഇന്ന് 6 ശതമാനം ഉയർന്നു. സിറ്റിഗ്രൂപ്പ് ഇന്ത്യയിലെ റീട്ടെയിൽ ബാങ്കിംഗിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുകയാണ്. ഇവരുടെ ഉപയോക്താക്കളെ നേരിട്ട് പിടിക്കാൻ  എസ്.ബി.ഐ കാർഡിന് സാധിച്ചാൽ അത് വൻ നേട്ടമുണ്ടാക്കും. എന്നാൽ HDFC Bank ഉൾപ്പെടെയുള്ളവർക്കും ഇതിന് താത്പര്യമുണ്ട്.അവധി ദിവസങ്ങളിൽ ചാർട്ടിലേക്ക് നോക്കി കൂടുതൽ കാര്യങ്ങൾ പഠിക്കാനും നല്ല ഓഹരികൾ കണ്ടെത്താനും ശ്രമിക്കുക. SBI Cards ൽ നിങ്ങൾക്ക് ശ്രദ്ധകേന്ദ്രീകരിക്കാവുന്നതാണ്. ദീർഘകാല നിക്ഷേപത്തിന് വളരെ നല്ല ഓഹരിയാണിത്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement