ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികളുടെ പിന്തുണ ലഭിക്കാത്തതിന് പിന്നാലെ താഴേക്ക് വീണ് ഇന്ത്യൻ വിപണി.

നിഫ്റ്റി ഇന്ന് ഗ്യാപ്പ് ഡൌണിൽ 17077 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം പിന്നീട് ഇത് മറികടക്കാൻ സാധിച്ചില്ല. 17000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടെടുക്കൽ നടത്താൻ തീരുമാനിച്ചെങ്കിലും വിപണി പൊതുവെ ദുർബലമായതിനാൽ അതിന് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.94 ശതമാനം താഴെയായി 17038 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36077 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിക്ക് ഇന്ന് വീണ്ടെടുക്കൽ നടത്താൻ സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 400 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 376 പോയിന്റുകൾ/ 1.03 ശതമാനം താഴെയായി 36028 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഫിൻസെർവ്(-1.4%), ബാങ്ക് നിഫ്റ്റി(-1%) എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(+0.07%) ഫ്ലാറ്റായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. അതേസമയം യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തിയത്. 

നിർണായക വാർത്തകൾ 

കഴിഞ്ഞ ദിവസം കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചതിന് പിന്നാലെ Hero MotoCorp(+3.85%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Bajaj Finance  (-7.24%) ഇന്ന് താഴേക്ക് കൂപ്പുകുത്തി. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Finserv(-3.94%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

ടയർ ഓഹരികളായ Apollo Tyres(+2.96%),  Balkrishna Industries(+2.90%) എന്നിവ വിപണി താഴേക്ക് വീണപ്പോഴും മുകളിലേക്ക് കയറി.

നാലാം പാദത്തിൽ അറ്റാദായം 60 ശതമാനത്തിലേറെ ഇടിഞ്ഞതിന് പിന്നാലെ UTI AMC (7.51%) ഇന്ന് തകർന്നടിഞ്ഞു.

നാലാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 107 ശതമാനം ഉയർന്നതിന് പിന്നാലെ Mahindra Logistics ഓഹരി 7.34 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു.

വിപണി മുന്നിലേക്ക് 

ആഗോള വിപണികൾ നഷ്ടത്തിലേക്ക് വീണതിനൊപ്പം ഇന്ത്യൻ വിപണിയെ കൂടി താഴേക്ക് വലിച്ചു. യുഎസ് വിപണി  താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചതിനെ തുടർന്ന് ഇന്നലത്തെ നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ഇന്ന് സാധിച്ചില്ല.

റിലയൻസ് ഓഹരി ഇന്ന് 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. ശേഷം ഉയർന്ന നിലയായ 2828ൽ നിന്നും 2 ശതമാനമാണ് ഓഹരി ഇന്ന് താഴേക്ക് വീണത്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് 52 ആഴ്ചയിലെ താഴ്ന്ന നിലയ്ക്ക് അടുത്തായി അസ്ഥിരമായി നിൽക്കുകയാണ്. ഓഹരിയിൽ ഏത് നിമിഷവും വീണ്ടെടുക്കൽ നടന്നേക്കാം. ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ വരും ദിവസങ്ങളിൽ താഴേക്ക് 17,050, 17,000,16,950, 16,900 എന്ന നിലകൾ ശ്രദ്ധിക്കാവുന്നതാണ്.  നിഫ്റ്റി ഐടി വീണ്ടെടുക്കലിനുള്ള സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല. സൂചിക ഇപ്പോഴും എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 25 ശതമാനം താഴെയാണുള്ളത്. സൂചിക വീണ്ടും ട്രെൻഡ് ലൈനിൽ സപ്പോർട്ട് രേഖപ്പെടുത്തിയതായി കാണാം.

യൂറോപ്യൻ വിപണികൾ രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണെങ്കിലും പിന്നീട്  തിരികെ കയറി. ഇത് ഇന്ത്യൻ വിപണി നാളെ വീണ്ടെടുക്കൽ നടത്തുമെന്ന പ്രതീക്ഷ നൽകുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement