ഇന്നത്തെ വിപണി വിശകലനം

കാളകൾക്കൊപ്പം എന്ന സൂചന നൽകി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 17404 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ മുകളിലേക്ക് കയറി. എക്കാലത്തെയും ഉയർന്ന നിലമറികടന്ന സൂചിക കളകൾക്കൊപ്പമെന്ന സൂചന നൽകി മുന്നേറി. ശേഷം 17500 മറികടന്ന സൂചിക ശക്തമായി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾ/ 0.80 ശതമാനം മുകളിലായി 17519 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫ്ലാറ്റായി 36637 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
താഴേക്ക് നീങ്ങാൻ ശ്രമം നടത്തി. 36500ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വളരെ പെട്ടന്ന് തിരികെ കയറി. ഉച്ചയോടെ ഇന്നലത്തെ ഉയർന്ന നിലമറികടന്ന സൂചികയ്ക്ക് 37000 കെെവരിക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 239 പോയിന്റുകൾ/ 0.65 ശതമാനം മുകളിലായി 36852 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് 2.83 ശതമാനവും നിഫ്റ്റി ഐടി 1.82 ശതമാനവും നേട്ടം കെെവരിച്ച് മിന്നുംപ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മീഡിയ ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം ഇന്ന് 1.55 ശതമാനം നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് കാണപ്പെട്ടത്. യൂറോപ്യൻ വിപണി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ   

ഊർജ്ജ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. NTPC(+7.1%), Coal India(+4.1%), ONGC(+3.6%), Powergrid(+2.1%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.  രാജ്യത്തുടനീളമുള്ള വിലക്കയറ്റവും ഇന്ധന ആവശ്യകത വർദ്ധിക്കുന്നതും ഇതിന് കാരണമായേക്കാം. Tata Power 5.3 ശതമാനം ഉയർന്നു.

നികുതി നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാരിന് അപേക്ഷ നൽകിയതിന് പിന്നാലെ Coal India 4.1 ശതമാനം നേട്ടം കെെവരിച്ചു.

എ‌ജി‌ആർ കുടിശ്ശിക അടയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ അധികം സമയം അനുവദിച്ചതിന് പിന്നാലെ Bharti Airtel 4.5 ശതമാനം നേട്ടം കെെവരിച്ചു. ടെലികോം മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകിയതിന് പിന്നാലെ Vodafone Idea 2.8 ശതമാനം നേട്ടം കെെവരിച്ചു.

ഐഡിയക്ക് കടം നൽകിയിരുന്ന ബാങ്കിംഗ് ഓഹരികൾ ഏറെയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. SBI(+2.5%), PNB(+2.5%), Yes Bank(+2%), IDFC First Bank(+1.4%), IndusInd Bank(+1.6%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്ത Ami Organics 20 ശതമാനം നേട്ടം കെെവരിച്ച് ഇന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.ഐടി ഓഹരികളായ TCS, Mindtree(+4.5%), Goenka group’s Zensar Tech(+18.9%), Mphasis(+4.4%), CoForge(+1.3%) എന്നിങ്ങനെ നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നില സ്വന്തമാക്കി.

അരി വില ഉയർന്നേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Chaman Lal(+5.9%), LT Foods(+6.2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ZEEL ഓഹരി ഇന്ന് രാവിലെ 10 ശതമാനം നേട്ടത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തിയെങ്കിലും ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 15 ശതമാനം ഇടിഞ്ഞ് 2.1 ശതമാനം നഷ്ടത്തിൽ അടച്ചു.

38 പുതിയ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ SpiceJet 5.9 ശതമാനം നേട്ടം കെെവരിച്ചു. Indigo 1 ശതമാനം ഉയർന്നു.

Titan ഓഹരി ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. 

യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക്  പേറ്റന്റ് ആപ്ലിക്കേഷന് അനുമതി ലഭിച്ചതിന് പിന്നാലെ Subex 2.7 ശതമാനം നേട്ടം കെെവരിച്ചു.

ബെംഗളൂരു മെട്രോയുടെ 37 കിലോമീറ്റർ എയർപോർട്ട് ലൈനിന്റെ 3 പാക്കേജുകൾ നിർമ്മിക്കുന്നതിനായി ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ NCC 7.3 ശതമാനം നേട്ടം കെെവരിച്ചു. 

ഓട്ടോ മേഖലയ്ക്കായി പിഎൽഐ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്ത്. ഓട്ടോ, ഡ്രോൺ വ്യവസായത്തിനായി 26058 കോടി രൂപയാണ് നീക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന സൂചന.

Tata Motors DVR(+12.8%), Tata Motors(+1.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഓഹരിയിൽ നിക്ഷേപ സ്ഥാപനങ്ങൾ ബെെയിംഗ് നടത്തിയതായി കാണാം. ചുവടെ നൽകിയിട്ടുള്ള ഓറഞ്ച് നിറത്തിലെ രേഖ ഇരു ഓഹരികളെ തമ്മിൽ വേർ തിരിച്ച് കാണിക്കുന്നു.

വിപണി മുന്നിലേക്ക് 

നെഗറ്റീവ് സൂചനകൾ എല്ലാം തന്നെ കാറ്റിൽ പറത്തി കൊണ്ട് നിഫ്റ്റി ഇന്ന് അതിശക്തമായ മുന്നേറ്റം നടത്തി 17500 മറികടന്നു.

Infosys, TCS തുടങ്ങിയ ഐടി ഓഹരികളും വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള പണമൊഴുക്കും വിപണിക്ക് പിന്തുണ നൽകി. ഈ രണ്ട് ഓഹരികൾ തനിച്ച് 35 പോയിന്റുകളുടെ സംഭാവനയാണ് ഇന്ന് നിഫ്റ്റിക്ക് നൽകിയത്. 

ഇതിനൊപ്പം ബാങ്ക് നിഫ്റ്റിയും വിപണിക്ക് ആത്മവിശ്വാസം നൽകി. വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള ഏറ്റവും കടക്കെണിയിലായ കമ്പനികൾക്ക് സർക്കാരിലേക്കുള്ള കുടിശ്ശിക അടയ്ക്കാൻ 4 വർഷം കൂടി സമയം നീട്ടി നൽകിയത് ബാങ്കിംഗ് ഓഹരികളിലെ നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

ഭാരതി എയർടെല്ലും കത്തിക്കയറി എസ്ബിഐക്ക് സമാനമായ മാർക്കറ്റ് ക്യാപ്പായ 4 ലക്ഷം കോടിയിലെത്തി. ടെലികോം, ബാങ്കിംഗ് മേഖലയിലെ ഈ മുന്നേറ്റം തുടരുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റി ഒരിക്കൽ കൂടി 36500 എന്ന സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. വരും കാലങ്ങളിൽ ഈ നില ശക്തമായ സപ്പോർട്ടായി നിലകൊള്ളും.

മിഡ്ക്യാപ്പ്, ലാർജ്ക്യാപ്പ് എന്നിവ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി എക്കാലത്തെയും ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]
ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന്  മുമ്പായി തന്നെ അടിസ്ഥാന പരമായി പലപഠനങ്ങളും നമ്മൾ നടത്താറുണ്ട്. മിക്കപ്പോഴും പല സാമ്പത്തിക അനുപാതങ്ങളും പുതുതായി വരുന്നവരെ ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇന്നത്തെ ഈ ലേഖനത്തിലൂടെ ലിവറേജ് റേഷ്യോ, വാല്യുവേഷൻ റേഷ്യോ എന്നിങ്ങനെ രണ്ട് തരം സാമ്പത്തിക അനുപാതങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. ഇതിനായി ടാറ്റാ സ്റ്റീൽ എന്ന കമ്പനിയെയും അതിന്റെ എതിരാളിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്ന കമ്പനിയെയും നമുക്ക് ഉദാഹരണമായി എടുത്തു കൊണ്ട് വിശകലനം ചെയ്യാം. ഒരു അനുപാതം വച്ചുകൊണ്ട് മാത്രം […]

Advertisement