ഇന്നത്തെ വിപണി വിശകലനം

അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായി അനുഭവപ്പെട്ടു. ഉച്ചവരെ സൂചികയിൽ രൂക്ഷമായ വിൽപ്പന സമ്മർദ്ദവും അരങ്ങേറി. താഴേക്ക് വീണ സൂചിക 34500ൽ സപ്പോർട്ട് എടുക്കുകയും യൂറോപ്യൻ വിപണികൾ ലാഭത്തിൽ തുറന്നതിന് പിന്നാലെ കുതിച്ചുകയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/ 0.46 ശതമാനം താഴെയായി 34691 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക് 3.5 ശതമാനവും നിഫ്റ്റി ഐടി 1.39 ശതമാനവും നിഫ്റ്റി റിയൽറ്റി 1.61 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം എഫ്.എം.സി.ജി 1 ശതമാനം നഷ്ടത്തിൽ അടച്ചു. മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

മെറ്റൽ ഓഹരികൾ ഇന്നും ശക്തമായ മുന്നേറ്റം തുടർന്നു. സ്റ്റീൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള താരിഫ് ആഗസ്റ്റ് മുതൽ ചെെന ഉയർത്തും.  Hindalco(+10%), Tata Steel(+6.8%) and JSW Steel(+3.7%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നിഫ്റ്റിയുടെ മുന്നേറ്റത്തിന് Tata Steel, Hindalco എന്നിവ 30 പോയിന്റുകൾ ഇന്ന് സംഭാവനയായി നൽകി.

മറ്റു സ്റ്റീൽ ഓഹരികളായ National Aluminium(+8.7%), VEDL(+6.8%), SAIL(+6%), NMDC(+4.9%), Jindal Steel(+4.2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

Baj Finserv(+4.5%),Baj Finance(+2.2%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBI ഓഹരി ഇന്ന് 3.7 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. ഒന്നാം പാദഫലങ്ങൾ പുറത്ത് വരാനിരിക്കെയാണ് ഓഹരിയുടെ മുന്നേറ്റം. ഓഹരി 175 പോയിന്റുകളുടെ സംഭാവനയാണ് ബാങ്ക് നിഫ്റ്റിക്ക് നൽകിയത്.

1:3 അനുപാതത്തിൽ ബോണസ് വിതരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്യാപ്പ് ഡൗണിൽ തുറന്ന PowerGrid ഓഹരി ഇന്ന് 26 ശതമാനം നഷ്ടത്തിൽ അടച്ചു.

പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Tata Motors ഓഹരി ഇന്ന് 2.9 ശതമാനം നേട്ടം കെെവരിച്ചു. Maruti Suzuki ഓഹരി 2 ശതമാനം നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ CoForge ഓഹരി ഇന്ന് 9 ശതമാനം ഉയർന്നു. MindTree(+3.2%) LTI(+6.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

Tatva Chintan ഓഹരി ഇന്ന് 2396 രൂപയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്തു. 1083 രൂപയ്ക്കാണ് ഓഹരി ഐപിഒ വിതരണം ചെയ്തിരുന്നത്. ഓഹരി 113 ശതമാനം ഉയർന്ന് 2312 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏകീകൃത ആശയവിനിമയ പരിഹാരങ്ങൾ നൽകുന്നതിനായി സൂമുമായി കെെകോർത്തതിന് പിന്നാലെ Tata Teleservices ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ഒന്നാം പാദത്തിൽ അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 233 കോടി രൂപയായതിന് പിന്നാലെ Colgate-Palmolive  ഓഹരി ഇന്ന് 4.6 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഓഹരി തിരികെ വാങ്ങാൻ ഒരുങ്ങുകയും ആഗസ്റ്റ് 9ന് ഒന്നാം പാദഫലങ്ങൾ പുറത്ത് വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ Balrampur Chini ഇന്ന് 7.8 ശതമാനം നേട്ടം കെെവരിച്ചു.

ടാറ്റാ സൺസ് ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനെ തുടർന്ന് Tejas Network ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ഒന്നാം പാദത്തിൽ അറ്റാദായം 60 ശതമാനം വർദ്ധിച്ച് 153 കോടി രൂപയായതിന് പിന്നാലെ LIC Housing Finance ഓഹരി ഇന്ന് 4.2 ശതമാനം ഇടിഞ്ഞു.

ജിയോ 35.4 ലക്ഷം വരിക്കാരെ സ്വന്തമാക്കിയപ്പോൾ ഭാരതി എയർടെല്ലിന് 46.3 ലക്ഷം വരിക്കാരെ നഷ്ടമായി. അതേസമയം 42.9 ലക്ഷം വരിക്കാരെ ഐഡിയക്കും നഷ്ടമായി. റിലയൻസ് ഓഹരി രാവിലെ തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ഒന്നാം പാദത്തിൽ Tech Mahindra-യുടെ അറ്റാദായം 30 ശതമാനം വർദ്ധിച്ച് 1350 കോടി രൂപയായി.

വിപണി മുന്നിലേക്ക് 

ജൂണിലെ അതെ നിലയിൽ തന്നെയാണ് നിഫ്റ്റി ഈ മാസവും വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചത് പോലെ തന്നെ മെറ്റൽ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Jindal Steel ഇന്ന് 4 ശതമാനത്തിന്റെ ഇൻട്രാഡേ നേട്ടമാണ് കാഴ്ചവച്ചത്.

നിഫ്റ്റിക്ക് ഇന്ന് 15800 നിലനിർത്താൻ സാധിച്ചില്ല. വിപണി പൂർണമായും ശക്തി കെെവരിച്ചിട്ടില്ലെന്ന സൂചനയാണിത്. ബാങ്ക് നിഫ്റ്റി 35000ന് താഴെ നിൽക്കുന്നതും ബലഹീനതയുടെ സൂചനയാണ്.

HDFC,SBI എന്നിവയുടെ ഒന്നാം പാദ ഫലങ്ങൾ മികച്ചതാണെങ്കിൽ ഇത് ബാങ്ക് നിഫ്റ്റിയെ മുകളിലേക്ക് ഉയർത്തിയേക്കാം. അല്ലെങ്കിൽ വിപണി അസ്ഥിരമാവുകയോ കരടികളുടെ സാന്നിധ്യം ഉണ്ടാവുകയോ ചെയ്തേക്കാം.

മൈക്രോചിപ്പ് ക്ഷാമത്തെ തുടർന്ന്  ഫോക്‌സ്‌വാഗൺ ആഗോളതല വിൽപ്പന വെട്ടിക്കുറച്ചു. ഇക്കാരണത്താലാണ് മികച്ച ഫലങ്ങൾ വന്നിട്ടും ഓട്ടോ ഓഹരികൾ അസ്ഥിരമായി നിൽക്കുന്നത്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement