നെസ്‌ലെ ഇന്ത്യ ക്യു 4 ഫലം: അറ്റാദായം 2 ശതമാനം വർദ്ധിച്ച് 483 കോടി രൂപയായി

ഡിസംബറിലെ നാലാം പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ പ്രതിവർഷ  അറ്റാദായം 2.25 ശതമാനം ഉയർന്ന് 483 കോടി രൂപയായി. ജനുവരി- ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്.
കമ്പനിയുടെ പ്രതിവർഷ വരുമാനം 9 ശതമാനം ഉയർന്ന് 3432.6 കോടി രൂപയായി. നെസ്ലെയുടെ ഉത്പന്നങ്ങളായ  Maggi Noodles, Kitkat, Nescafe എന്നിവ പോയവർഷം ശക്തമായ വളർച്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം കമ്പനി ഓഹരിക്ക് 65 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ദിഗി പോർട്ട് 650 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി പോർട്ട്സ്

ദിഗി പോർട്ട് 650 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി പോർട്ട്സ്.
കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി കമ്പനി അറിയിച്ചു. ഇതോടു കൂടി ഇന്ത്യയിലെ 9 പ്രധാന തീരങ്ങളിൽ 8 ഇടത്തും അദാനി ഗ്രൂപ്പ് സാനിധ്യം ഉറപ്പിച്ചു. 

വരുൺ ബിവറേജസ് ക്യു 4 ഫലം: അറ്റ ​​നഷ്ടം 7.2 കോടി രൂപയായി

ഡിസംബറിലെ നാലം പാദത്തിൽ വരുൺ ബിവറേജസ് 7.2 ശതമാനം നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 54 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ജനുവരി- ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. നാലം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ  വരുമാനം 9 ശതമാനം ഉയർന്ന് 1351.3 കോടി രൂപയായി. വരുൺ ബിവറേജസ് യുഎസിന് പുറത്തുള്ള പെപ്സിക്കോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണ്.

ആക്‌സിസ് ബാങ്ക്- യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കേസ് 41.43 ലക്ഷം രൂപയ്ക്ക് തീർപ്പാക്കിയതായി  സെബി

ആക്‌സിസ് ബാങ്കും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ബാങ്കും തമ്മിലുള്ള കേസ് 41.43 ലക്ഷം രൂപയ്ക്ക് തീർപ്പാക്കിയതായി  സെബി അറിയിച്ചു.

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനുമായി പങ്കാളിയാകാൻ  ഒരുങ്ങി ബയോകോൺ ബയോളജിക്സ്

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനുമായി പങ്കാളിയാകാൻ  ഒരുങ്ങുന്നതായി അറിയിച്ച് ബയോകോൺ ലിമിറ്റഡിന്റെ സഹസ്ഥാപനമായ ബയോകോൺ ബയോളജിക്സ്. ഐ.ഡി.എഫുമായി പങ്കാളിയാകുന്ന ആദ്യത്തെ ബയോസിമിലാർ ഇൻസുലിൻ കമ്പനിയാണ് ബയോകോൺ ബയോളജിക്സ്. ലോകമെമ്പാടുമുള്ള പ്രമേഹ രോഗികൾക്ക്  ഇൻസുലിനുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഈ  പങ്കാളിത്തം സഹായകരമാകും.

നെതർലാൻഡിൽ സഹസ്ഥാപനം  ആരംഭിച്ച് ജൂബിലൻറ് ഫുഡ് വർക്ക്സ് 

യൂറോപ്യൻ രാജ്യങ്ങളിലെ ഭക്ഷ്യ സേവന വ്യവസായം വിപുലീകരിക്കുന്നതിനായി ജൂബിലൻറ് ഫുഡ് വർക്ക്സ് ലിമിറ്റഡ്  നെതർലാൻഡിൽ സഹസ്ഥാപനം ആരംഭിച്ചു. ജൂബിലൻറ് ഫുഡ് വർക്ക്സ് ബി.വി എന്ന കമ്പനി 2021 ഫെബ്രുവരി 15 നാണ് പ്രവർത്തനം ആരംഭിച്ചത്. 

ന്യൂറേക്ക ഐ.പി.ഒ, രണ്ടാം ദിനം 15 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു

നൂറ് കോടി രൂപ സമാഹരിക്കാനായി  ന്യൂറേക്ക നടത്തിയ  ഐ.പി.ഒ രണ്ടാം  ദിനത്തിൽ തന്നെ 14.44 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയിൽ 14.01 ലക്ഷം ഓഹരികൾക്കായി 2.07 കോടി
ബിഡുകളാണ് ലഭിച്ചത്.  

റെയിൽ‌ടെൽ ഐ.പി.ഒ ആദ്യ ദിനം 2.63 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു

820 കോടി രൂപ സമാഹരിക്കാനായി റെയിൽ‌ടെൽ നടത്തിയ ഐ.പി.ഒ  ആദ്യ  2.63 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.  ഐ.പി.ഒയിൽ 6.11 കോടി ഓഹരികൾക്കായി 16.13 കോടി ബിഡുകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള ഭാഗം  4.99 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.   

വൃക്ക  അർബുദത്തിനുള്ള ചികിത്സക്കായി   മരുന്ന് വികസിപ്പിച്ച് ഗ്ലെൻമാർക്ക് ഫാർമ 

വൃക്ക  അർബുദത്തിനുള്ള ചികിത്സക്കായി   മരുന്ന് വികസിപ്പിച്ച് ഗ്ലെൻമാർക്ക് ഫാർമ. ‘Sunitinib Oral Capsules’ ആണ്  ഫാർമ കമ്പനി വികസിപ്പിച്ചെടുത്തത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും മരുന്നിന് അംഗീകാരം നൽകിയിരുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement