ആഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം 11.39 ശതമാനമായി ഉയർന്നു

ആഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നു. മൊത്ത വില സൂചിക 11.39 ശതമാനമായി രേഖപ്പെടുത്തി. ജൂലെെയിൽ ഇത് 11.16 ശതമാനവും ജൂണിൽ 12.07 ശതമാനവുമായിരുന്നു.  ഭക്ഷ്യവസ്തുക്കളിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിൽ  1.29 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്ധന – ഊർജ മേഖലയിലെ വിലക്കയറ്റം ജൂലൈയിൽ 26.02 ശതമാനമായിരുന്നു. ഇത് ആഗസ്റ്റിൽ 26.09 ശതമാനമായി രേഖപ്പെടുത്തി. അതേസമയം  നിർമിത ഉത്പന്നങ്ങളിൽ 11.39 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

സീലിന്റെ ഡയറക്ടർമാരെ നീക്കം ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ച് ഇൻവെസ്കോ

സീലിന്റെ സി.ഇ.ഒ പുനിത് ഗോയങ്കയെ പുറത്താക്കുന്നതിനായി
പ്രത്യേകം യോഗം വിളിച്ച് ഇൻവെസ്കോ. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിൽ 17.88 ശതമാനം ഓഹരി നിക്ഷേപമുള്ളവരാണ് ഇൻവെസ്കോയും ഒഎഫ്ഐ ചൈനയും.
വാർഷിക പൊതുയോഗത്തിൽ  ബോർഡിലേക്ക് ഡയറക്ടർമാരെ വീണ്ടും നിയമിക്കുന്നതിനുള്ള പ്രമേയം നിക്ഷേപകർ നിരസിക്കണമെന്ന് ഐഐഎസ് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

വാഹന പ്ലാന്റിൽ സോളാർ മേൽക്കൂര സ്ഥാപിക്കാൻ ടാറ്റാ പവറുമായി കരാർ ഒപ്പിട്ട് ടാറ്റാ മോട്ടോഴ്സ്

പൂനെയിലെ വാഹന പ്ലാന്റിൽ 3 മെഗാവാട്ട് സോളാർ മേൽക്കൂര സ്ഥാപിക്കാൻ ടാറ്റാ പവറുമായി കരാർ ഒപ്പിട്ട് ടാറ്റാ മോട്ടോഴ്സ്. ഇതിലൂടെ പ്രതിവർഷം ഏകദേശം 45 ലക്ഷം കിലോവാട്ട് മണിക്കൂറിൽ ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ കാർബൺ പുറത്തു വിടുന്നതിന്റെ അളവ് പ്രതിവർഷം 3,538 ടൺ ആയി കുറയ്ക്കുകയും ചെയ്യും. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി  ഇത്തരം നടപടികൾ തുടരുമെന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

ഹാന്‍കോം ഐഎന്‍സിയുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ എച്ച് സി എല്‍ ടെക്ക്

സൗത്ത് കൊറിയ ആസ്ഥാനമായുള്ള ഹാന്‍കോം ഐഎന്‍സിയുമായി പാട്ട്‌നര്‍ഷിപ്പില്‍ ഒപ്പുവച്ച് എച്ച് സി എല്‍ ടെക്നോളജി. ഇതോടെ കമ്പനികള്‍ തങ്ങളുടെ അഡ്വാന്‍സ്ഡ് സോഫ്റ്റ് വെയര്‍ ടെക്‌നോളജി പരസ്പരം പങ്കുവയ്ക്കും. ഇത് കമ്പനികളുടെ വിദേശ വ്യാപനത്തിന് സഹായകമാകും.  

മൊസാമ്പിക്കിൽ അലുമിനിയം റീസൈക്ലിംഗ് യൂണിറ്റ് ആരംഭിച്ച് ഗ്രാവിറ്റ

മൊസാമ്പിക്കിലെ ഇന്ത്യയുടെ സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയായ ഗ്രാവിറ്റ അതിന്റെ പുതിയ റീസൈക്ലിംഗ് പ്ലാന്റിൽ നിന്ന് അലുമിനിയത്തിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.  പ്രതിവർഷം 4,000 ദശലക്ഷം ടൺ അലുമിനിയം റീസൈക്ലിൾ ചെയ്യാനുള്ള ശേഷിയുണ്ട് പ്ലാന്റിന്. 4,500 എംടിപിഎ ശേഷിയുള്ള ലെഡ് റീസൈക്ലിംഗ് സൗകര്യവുമുണ്ടിവിടെ. ​ മൊസാമ്പിക്കിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമവും ഗ്രാവിറ്റ ആരംഭിച്ചിട്ടുണ്ട്. പുതിയ റീസൈക്ലിംഗ് പ്ലാന്റിൽ നിന്ന് പ്രതിവർഷം 50 കോടി രൂപയുടെ അധിക വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നു.

കർഷകർക്ക് താങ്ങാനാവുന്ന നിരക്കിൽ വായ്പ നൽകാൻ ഇൻഡസ്ഇൻഡ് ബാങ്കും എസ്കോർട്ട്സും

കാർഷികർക്ക് താങ്ങാനാകുന്ന പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് ഇൻഡസ്ഇൻഡ് ബാങ്കുമായി ധാരണാപത്രം ഒപ്പിട്ട്  എസ്കോർട്ട്സ് ലിമിറ്റഡ്. ഉപഭോക്താക്കൾക്ക് കാർഷിക യന്ത്രങ്ങളിൽ നിക്ഷേപിക്കാൻ സഹായിക്കുന്നതിനായി വിവിധ സാമ്പത്തിക പരിപാടികളും സംഘടിപ്പിക്കും. കർഷകരുടെ  ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്നതിനാണിത്.

ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം ആയുഷ്മാൻ ഭാരത് കാർഡുകൾ പുറത്തിറക്കാൻ ബിഎൽഎസ് ഇന്റർനാഷണൽ ലിമിറ്റഡിനെ തിരഞ്ഞെടുത്ത് നാഷണൽ ഹെൽത്ത് അതോറിറ്റി. മെഡിക്കൽ ചികിത്സാ ചെലവുകൾ, മരുന്നുകൾ, രോഗനിർണ്ണയം, പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവയ്‌ക്കുള്ള സാമ്പത്തിക സഹായമാണ് പദ്ധതി നൽകുന്നത്. ലോകമെമ്പാടുമുള്ള സർക്കാർ, നയതന്ത്ര ദൗത്യങ്ങളുടെ സർവ്വീസ് പ്രൊവൈഡറാണ് ബിഎൽഎസ് ഇന്റർനാഷണൽ.

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ക്യാപ്ചർ യൂണിറ്റിന് ആരംഭിച്ച് ടാറ്റാ സ്റ്റീൽ

ജംഷഡ്പൂർ പ്ലാന്റിൽ കാർബൺ ക്യാപ്ചർ യൂണിറ്റ് ആരംഭിച്ച്  ടാറ്റാ സ്റ്റീൽ ലിമിറ്റഡ്. ഇതുവഴി പ്രതിദിനം അഞ്ച് ടൺ കാർബൺ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതോടെ  ബ്ലാസ്റ്റ് ഫർണസ് ഗ്യാസിൽ നിന്നും നേരിട്ട് കാർബൺ ഡൈ ഓക്സൈഡ് വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ കമ്പനിയാകുകയാണ് ടാറ്റാ സ്റ്റീൽ.  വേർതിരിച്ചെടുക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെ പുനരുപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. കാർബൺ ക്ലീനിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

രാജസ്ഥാനിലെ റോഡ് നിർമ്മാണ പദ്ധതി ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ച് എച്ച്ജി ഇൻഫ്ര

രാജസ്ഥാനിലെ റോഡ് നിർമ്മാണ പദ്ധതി എച്ച്ജി ഇൻഫ്ര ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ചതായി പിഡബ്ല്യുഡി . റോഡിന്റെ വികസനവും പരിപാലനവും ഉൾപ്പെടുന്നതാണ് പദ്ധതി.  160.63 കിലോമീറ്ററാണ് ആകെ നിർമിക്കേണ്ട റോഡിന്റെ നീളം.  448.11 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 550 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement