പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. ഒരു മ്യൂച്വൽ ഫണ്ട് ഒരു പൊതു നിക്ഷേപ ലക്ഷ്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ നിന്നും പണം വാങ്ങുന്നു. നിക്ഷേപകർക്ക് വരുമാനം സൃഷ്ടിക്കുന്നതിനായി വിവിധ സെക്യൂരിറ്റികളിലോ അസറ്റ് ക്ലാസുകളിലോ നിക്ഷേപിക്കുന്ന ഒരു ഫണ്ട് മാനേജരാണ് ഈ സമാഹരിച്ച തുക കൈകാര്യം ചെയ്യുന്നത്. ഇത് പ്രൊഫഷണൽ മണി മാനേജ്മെന്റ്, സുതാര്യത, ലിക്യുഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പദങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ച ചെയ്യുന്നത്.

മ്യൂച്വൽ ഫണ്ടുകളുടെ അടിസ്ഥാന വിഭാഗങ്ങൾ

ഇക്യുറ്റി മ്യൂച്വൽ ഫണ്ട്സ്

ഈ ഫണ്ടുകൾ വിപണി മൂലധനത്തിലുടനീളമുള്ള പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നു.  ഇക്വിറ്റി ഫണ്ടുകൾ ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാളും ഡെറ്റ് അധിഷ്ഠിത ഫണ്ടുകളേക്കാളും മികച്ച വരുമാനം നൽകുന്നതായി അറിയപ്പെടുന്നു. വളർന്നുവരുന്ന വിപണികൾ, ലാഭവിഹിതം, ഊർജ്ജ ഫണ്ടുകൾ, നികുതി ലാഭിക്കൽ മുതലായവ പോലുള്ള ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കിയുള്ളതാകാം ഇത്തരം ഇക്യുറ്റി മ്യൂച്ചൽ ഫണ്ടുകൾ. സാമ്പത്തിക സേവനങ്ങൾ, ഓട്ടോമൊബൈൽ, എഫ്.എം.സി.ജി എന്നിങ്ങനെയുള്ള വിവിധ മേഖലകളെ അടിസ്ഥാനമാക്കിയും ഇത് നിർമ്മിക്കാവുന്നതാണ്. 

ഡെറ്റ് മ്യൂച്വൽ ഫണ്ട്സ്

കോർപ്പറേറ്റ് ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, വാണിജ്യ പേപ്പറുകൾ, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങിയ സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനെയാണ് ഡെറ്റ് മ്യൂച്ചൽ ഫണ്ട്സ് എന്ന് പറയുന്നത്. ഇത്തരം ഡെറ്റ് ഇൻസ്ട്രുമെന്റുകൾ വാങ്ങുന്നയാൾക്ക്  മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പലിശ നിരക്ക് മെച്യൂരിറ്റി സമയത്ത് ലഭിക്കും. കുറഞ്ഞ അപകടസാധ്യത ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. 

ലിക്യുഡ് ഫണ്ട്സ്

ലിക്വിഡ് ഫണ്ടുകൾ അല്ലെങ്കിൽ മണി മാർക്കറ്റ് ഫണ്ടുകൾ 91 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഈ ഫണ്ടുകൾ ഡെറ്റ് ഫണ്ടുകളുടെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് റിസ്ക് വഹിക്കുന്നു. മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനാൽ നിങ്ങളുടെ പണം ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ബദലായി ലിക്വിഡ് ഫണ്ടുകളെ പരിഗണിക്കാവുന്നതാണ്. 

ഇൻഡെക്സ് ഫണ്ട്സ്

NSE നിഫ്റ്റി, BSE സെൻസെക്സ് തുടങ്ങിയ സ്റ്റോക്ക് മാർക്കറ്റ് സൂചികകളെ ട്രാക്ക് ചെയ്യുന്ന സ്റ്റോക്കുകളുടെ ഒരു പോർട്ട്ഫോളിയോയിൽ ഒരു ഇൻഡെക്സ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നു. അവ നിഷ്ക്രിയമായി നിയന്ത്രിക്കപ്പെടുന്ന ഫണ്ടുകളാണ്, അതേ അനുപാതത്തിൽ അടിസ്ഥാന സൂചികയിൽ നിലവിലുള്ള സെക്യൂരിറ്റികളോട് എക്സ്പോഷർ നിലനിർത്തുന്നു. അടിസ്ഥാന സൂചിക വാഗ്ദാനം ചെയ്യുന്ന റിട്ടേണുകളുമായി പൊരുത്തപ്പെടാൻ ഈ ഫണ്ട് ലക്ഷ്യമിടുന്നു. വളരെയധികം റിസ്‌ക്കുകൾ എടുക്കാതെ പ്രവചനാതീതമായ വരുമാനം ഇഷ്ടപ്പെടുന്നവർക്ക് ഇൻഡെക്‌സ് ഫണ്ടുകൾ തിരഞ്ഞെടുക്കവുന്നതാണ്. 

ബാലൻസ്ഡ് ഫണ്ട്സ്

പ്രത്യേക അനുപാതത്തിൽ ഇക്വിറ്റി, ഡെറ്റ് സെഗ്‌മെന്റുകൾ എന്നിവയുടെ മിശ്രിതത്തിൽ നിക്ഷേപിക്കുന്ന സാമ്പത്തിക ഉപകരണങ്ങളാണ് ഹൈബ്രിഡ് അല്ലെങ്കിൽ ബാലൻസ്ഡ് ഫണ്ടുകൾ എന്ന് പറയുന്നത്. ഇതിൽ മാർക്കറ്റ് റിസ്കുകൾ അടിസ്ഥാനമാക്കി ഫണ്ട് മാനേജർമാർ അലോക്കേഷൻ/അനുപാതം മാറ്റിക്കൊണ്ടിരിക്കുന്നു. ഈ ഫണ്ടുകൾ പലപ്പോഴും മികച്ച റിസ്‌ക്-റിവാർഡ് ബാലൻസ് നൽകുകയും നിക്ഷേപത്തിന്റെ വരുമാനം പരമാവധിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഫണ്ട്സ് ഓഫ് ഫണ്ട്സ്

ഫണ്ട് ഓഫ് ഫണ്ടുകൾ (FoFs) അതിന്റെ ക്ലയന്റുകളിൽ നിന്ന് ശേഖരിക്കുന്ന പണം വിപണിയിൽ ലഭ്യമായ മറ്റ് വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടാണ്. അതിനാൽ, ഒരു എഫ്ഒഎഫിന്റെ വരുമാനം ടാർഗെറ്റ് ഫണ്ടിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

ടാക്സ് സേവിംഗ്സ് ഫണ്ട്സ്

നികുതി ലാഭിക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ ഒരു വിഭാഗമാണ് ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സമ്പത്ത് സൃഷ്ടിക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമുള്ള ഇരട്ട നേട്ടം ഇത് നൽകുന്നു. ഇ.എൽ.എസ്.എസ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ വാർഷിക നികുതി വരുമാനത്തിൽ നിന്ന് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ്  ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. 

അടിസ്ഥാന പദങ്ങൾ

അസറ്റ് മാനേജ്മെന്റ് കമ്പനി

മ്യൂച്വൽ ഫണ്ടുകൾക്കായുള്ള അസറ്റ് മാനേജ്മെന്റും നിക്ഷേപ തീരുമാനങ്ങളും കൈകാര്യം ചെയ്യുന്ന സെബി രജിസ്ട്രേഷനുള്ള  ഒരു കമ്പനിയാണ് എഎംസി. എസ്ബിഐ മ്യൂച്വൽ ഫണ്ട് (എംഎഫ്), ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫ്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് എംഎഫ്, നിപ്പോൺ ഇന്ത്യ എംഎഫ്, ആക്സിസ് എംഎഫ് എന്നിവ ഇന്ത്യയിലെ മുൻനിര എഎംസികളിൽ ഉൾപ്പെടുന്നു.

ന്യൂ ഫണ്ട് ഓഫർ

അസറ്റ് മാനേജ്മെന്റ് കമ്പനികൾ അവരുടെ പുതിയ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ യൂണിറ്റുകൾ ഇഷ്യൂ ചെയ്യുന്നതിനായി പുതിയ ഫണ്ട് ഓഫറുകൾ (എൻഎഫ്ഒകൾ) ആരംഭിക്കുന്നു. ഐപിഒ സമയത്ത് കമ്പനികൾ നൽകുന്ന ഓഹരികൾക്ക് സമാനമാണ് ഈ യൂണിറ്റുകൾ. എൻ.എഫ്.ഒ വഴി, നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്‌ഷൻ വിലയിൽ ഒരു മ്യൂച്വൽ ഫണ്ടിന്റെ യൂണിറ്റുകൾ വാങ്ങാം. സാധാരണയായി ഒരു യൂണിറ്റിന് 10 രൂപയാണ് ഓഫർ വില നിശ്ചയിക്കുന്നത്. ഫണ്ടുകൾ പരിമിത കാലത്തേക്ക്  എൻഎഫ്കഒകൾ വഴി ലോഞ്ച് ചെയ്യപ്പെടുന്നു, അതിനുശേഷം അവ അവയുടെ അനുബന്ധ ആസ്തി മൂല്യത്തെ അടിസ്ഥാനമാക്കി വിപണിയിൽ ട്രേഡ് ചെയ്യപ്പെടുന്നു.

ഒരു എൻഎഫ്ഒയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പായി എഎംസിയുടെയും ഫണ്ട് മാനേജരുടെയും മുൻകാല പ്രകടനം പരിശോധിച്ച് വിലയിരുത്തുക. കൂടാതെ, നിക്ഷേപ തന്ത്രവും അപകട സാധ്യതയും പരിശോധിച്ച് ഉറപ്പാക്കുക.

നെറ്റ് അസറ്റ് വാല്യ

ഒരു മ്യൂച്വൽ ഫണ്ടിന്റെ ഓരോ യൂണിറ്റിന്റെയും വിലയാണ് നെറ്റ് അസറ്റ് വാല്യൂ. ഇത് സ്കീം/പോർട്ട്ഫോളിയോയിലെ സ്റ്റോക്കുകളുടെയും മറ്റ് അസറ്റുകളുടെയും ശരാശരി മൂല്യമാണ്. മൊത്തം അസറ്റ് മൂല്യത്തിൽ നിന്ന് ബാധ്യതകൾ കുറയ്ക്കുകയും ഷെയറുകളുടെ എണ്ണം കൊണ്ട് ഹരിക്കുകയും ചെയ്താണ് നെറ്റ് അസറ്റ് വാല്യൂവായി കണക്കാക്കുന്നത്. ഓരോ വ്യാപാര ദിനത്തിന്റെയും അവസാനമാണ് ഇത് കണക്കാക്കുന്നത്. 

എൻഎവി എന്നത് ഒരു സ്കീമിന്റെ ഭാവി സാധ്യതകളുടെ സൂചകമല്ല.  മാത്രമല്ല, താഴ്ന്ന എൻഎവി ഉള്ള ഒരു മ്യൂച്വൽ ഫണ്ട് ഉയർന്ന എൻഎവി ഉള്ള ഒരു ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ അത് മികച്ച പ്രകടനം നടത്തുന്നില്ല എന്നും അർത്ഥമില്ല. 

ഓപ്പൺ- എൻഡഡ്, ക്ലോസ്ഡ് എൻഡഡ് ഫണ്ട്സ്

ഓപ്പൺ-എൻഡഡ് ഫണ്ട്സ് എന്നത് മ്യൂച്വൽ ഫണ്ടുകളാണ്, അവയുടെ യൂണിറ്റുകൾ എപ്പോൾ വേണമെങ്കിലും വാങ്ങാനും വീണ്ടെടുക്കാനും ലഭ്യമാിയിരിക്കും. ഒരു വ്യക്തിക്ക് നിക്ഷേപിക്കാവുന്ന കാലയളവിനും തുകയ്ക്കും ഇതിൽ പരിധികളില്ല. അത്തരം ഫണ്ട് യൂണിറ്റുകളുടെ എല്ലാ ഇടപാടുകളും നിലവിലുള്ള എൻഎവികളിൽ നടക്കുന്നു. നിക്ഷേപങ്ങളിൽ പണലഭ്യത ആഗ്രഹിക്കുന്നവർക്ക് ഓപ്പൺ-എൻഡ് ഫണ്ടുകൾ അനുയോജ്യമാണ്, കാരണം അവ ഒരു മെച്യൂരിറ്റി കാലയളവിൽ ബന്ധിതമല്ല.

പ്രാരംഭ ഓഫർ കാലയളവിൽ മാത്രം യൂണിറ്റുകൾ വാങ്ങാൻ കഴിയുന്ന ഫണ്ടുകളാണ് ക്ലോസ്ഡ്-എൻഡഡ് ഫണ്ടുകൾ. നിശ്ചിത മെച്യൂരിറ്റി തീയതിയിൽ യൂണിറ്റുകൾ റിഡീം ചെയ്യാം.

എക്സ്പെൻസ് റേഷ്യോ

പേര് സൂചിപ്പിക്കുന്നത് പോലെ, മ്യൂച്വൽ ഫണ്ടുകൾ അതിന്റെ ചെലവുകൾക്കായി ഈടാക്കുന്ന വാർഷിക മെയിന്റനൻസ് ചാർജാണ് എക്സ്പെൻസ് റേഷ്യോ. ഫണ്ടിന്റെ മാനേജ്‌മെന്റ് ഫീസ്, അലോക്കേഷൻ ചാർജുകൾ, പരസ്യ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള വാർഷിക പ്രവർത്തന ചെലവുകൾ ഇതിൽ ഉൾപ്പെടും.

എൻട്രി ലോഡ്, എക്സിറ്റ് ലോഡ്

ഒരു മ്യൂച്വൽ ഫണ്ടിൽ ചേരുമ്പോൾ നിക്ഷേപകൻ അടയ്‌ക്കേണ്ട തുകയാണ് എൻട്രി ലോഡ്. സമീപകാല സെബിയുടെ നിയന്ത്രണങ്ങൾ അനുസരിച്ച്, ഒരു മ്യൂച്വൽ ഫണ്ടിന്റെ മൊത്തം ചെലവ് അനുപാതത്തിന്റെ കണക്കുകൂട്ടലുകളിൽ നിന്ന് എൻട്രി ലോഡ് നീക്കം ചെയ്യപ്പെടുന്നു.

ഒരു നിക്ഷേപകൻ ഒരു മ്യൂച്വൽ ഫണ്ടിൽ നിന്ന് പിൻവലിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നൽകേണ്ട തുകയാണ് എക്സിറ്റ് ലോഡ്.  ഒരു വ്യക്തിയുടെ മൊത്തം നിക്ഷേപത്തിന് ഈ ചാർജ് നൽകണം, സാധാരണയായി 2 മുതൽ 3 ശതമാനം വരെ വരും.  ഒരു മ്യൂച്വൽ ഫണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിൽ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഇത് ഉപയോഗിക്കുന്നു.

ലക്ഷ്യം എന്താണെന്നും, തീം, ചെലവുകൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിച്ച് മനസിലാക്കിയതിന് ശേഷം മാത്രം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ആരംഭിക്കുക. ഫണ്ട് മാനേജർ വിന്യസിച്ചിരിക്കുന്ന തന്ത്രം നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. 

HAPPY INVESTING!

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement