എംആർഎഫ് ക്യു 1 ഫലം, അറ്റാദായം 12 ഇരട്ടി വർദ്ധിച്ച് 166 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എംആർഎഫിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 1130 ശതമാനം വർദ്ധിച്ച് 165.58 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 50.15 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 70 ശതമാനം ഇടിഞ്ഞ് 4184 കോടി രൂപയായി.

ലോഗ് 9ന്റെ 11.36 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്ത് അമരാരാജ ബാറ്ററീസ്

37 കോടി രൂപയ്ക്ക് ലോഗ് 9ന്റെ 11.36 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്ത് അമരാരാജ ബാറ്ററീസ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്ററി-ടെക്, ഡീപ്-ടെക് സ്റ്റാർട്ടപ്പ് കമ്പനിയാണ് ലോഗ് 9. ഹരിത സാങ്കേതികവിദ്യകളിലേക്കും പരിഹാരങ്ങളിലേക്കും പ്രവേശിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയുടെ ‘എനർജി & മൊബിലിറ്റി’യുടെ ഭാഗമായാണ് ഈ നിക്ഷേപം. 

ആസ്ട്രാസെനെക്ക ക്യു 1 ഫലം, അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 10.42 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ആസ്ട്രാസെനെക്കയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 10.42 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 62.45 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.3 ശതമാനം ഇടിഞ്ഞ് 175.4 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 2 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി തീരുവ 40 ശതമാനമായി വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 40 മുതൽ 60 ശതമാനം വരെ തീരുവ കൂറയ്ക്കാനാണ് സർക്കാർ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. 40000 ഡോളറിന് മുകളിൽ വിലയുള്ള ഇവിക്ക് 100 ശതമാനം മുതൽ 60 ശതമാനം വരെ തീരുവ കുറയ്ക്കും.

സുബെക്സ് ക്യു 1 ഫലം, അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 13.48 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സുബെക്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 11.08 ശതമാനം ഇടിഞ്ഞ് 13.48 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.6 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 2.62 ശതമാനം ഇടിഞ്ഞ് 87.31 കോടി രൂപയായി. 

ജൂലെെയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഇൻഫ്ലോ മൂന്ന് ഇരട്ടി വർദ്ധിച്ചു

കൊവിഡ് പ്രതിന്ധികൾക്കിടയിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഇൻഫ്ലോ ജൂലെെയിൽ മൂന്നിരട്ടി വർദ്ധനവ് രേഖപ്പെടുത്തി. ഇക്യുറ്റി-ലിങ്ക്ഡ് സ്കീമുകളിലേക്കുള്ള ഇൻഫ്ലോ 277 ശതമാനം വർദ്ധിച്ച് 22583.5 കോടി രൂപയായി. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ  പുറത്തുവിട്ടത്. 

ബൽറാംപൂർ ചിനി മിൽസ് ക്യു 1 ഫലം, അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 77 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബൽറാംപൂർ ചിനി മിൽസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 44.7 ശതമാനം ഇടിഞ്ഞ് 77.92 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 67.34 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20.2 ശതമാനം ഇടിഞ്ഞ് 1140.44 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് പരമാവധി 410 രൂപ നിരക്കിൽ 52.5 ലക്ഷം ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി.

ശ്രീ സിമന്റ്സ് ക്യു 1 ഫലം, അറ്റാദായം 91 ശതമാനം വർദ്ധിച്ച് 630 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ശ്രീ സിമന്റ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 91 ശതമാനം വർദ്ധിച്ച് 630 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 21.1 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 44.5 ശതമാനം വർദ്ധിച്ച് 3775.9 കോടി രൂപയായി.

ക്ലീൻ സയൻസ് ആൻഡ് ടെക് ക്യു 1 ഫലം, അറ്റാദായം 30 ശതമാനം വർദ്ധിച്ച് 54 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ക്ലീൻ സയൻസ് ആൻഡ് ടെക്കിന്റെ പ്രതിവർഷ  ഏകീകൃത അറ്റാദായം 30 ശതമാനം വർദ്ധിച്ച് 54 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.7 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 29.62 ശതമാനം വർദ്ധിച്ച് 146.4 കോടി രൂപയായി.

കാർട്രേഡ് ഐപിഒ, ആദ്യ ദിനം 41 ശതമാനം സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

2998.5 കോടി രൂപയുടെ കാർട്രേഡിന്റെ ഐപിഒ ആദ്യ ദിനം 41 ശതമാനം സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 0.8 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്ത്യൻ ഹോട്ടൽസ് ക്യു 1 ഫലം, അറ്റനഷ്ടം 277 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യൻ ഹോട്ടൽസിന്റെ ഏകീകൃത അറ്റനഷ്ടം 277 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 279.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ  പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 139 ശതമാനം വർദ്ധിച്ച് 344.55 കോടി രൂപയായി.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement