പ്രധാനതലക്കെട്ടുകൾ

SAIL ഓഫർ ഫോർ സെയിൽ വിൽപ്പനയുടെ റീട്ടെയിൽ ഭാഗം വെള്ളിയാഴ്ച വരെ 5.22 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു. 5.16 കോടി ഷെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ 12.5 കോടി ഷെയറുകളുടെ ബിഡ്ഡുകൾ ലഭിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പ വിതരണ ബാങ്കായ
HDFC Bank  net profit 14.36 ശതമാനം(8,760 കോടി രൂപ) വർധന രേഖപ്പെടുത്തി.

WIPRO
: ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് വിപ്രോയുമായി ചേർന്ന് ഹൈദരാബാദിൽ  ഇന്ത്യയിൽ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ് സ്ഥാപിച്ചു. ഇതിനൊപ്പം  ആയിരത്തിലധികം വിദഗ്ധ കൺസൾട്ടന്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു ടാലന്റ് പൂൾ നിർമ്മിക്കുക

93.5% വോട്ടുകൾ നേടിയ പിരമൽ ഗ്രൂപ്പിന്  DHFLനുള്ള ബിഡ്ഡിംഗ് ലഭിച്ചു. Piramal Enterprises ശ്രദ്ധകേന്ദ്രീകരിക്കുക.

പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ പുതിയ അരക്കൽ യൂണിറ്റിൽ സ്റ്റാർ സിമൻറ് വാണിജ്യ ഉത്പാദനം ആരംഭിക്കുന്നു. യൂണിറ്റിന്റെ വാർഷിക ശേഷി 2 MTPA ആണ്.

ജെറ്റ് ഇന്ധന വില ശനിയാഴ്ച 3 ശതമാനം ഉയർത്തി – അന്താരാഷ്ട്ര വില വർദ്ധിച്ചതോടെ രണ്ട് മാസത്തിനുള്ളിൽ ഇത്  നാലാമത്തെ വർധനവാണ്. SpiceJet, Indigo ശ്രദ്ധകേന്ദ്രീകരിക്കുക.

സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നതിന് Dr Reddy’s Laboratories ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി.

ജനുവരി 1 വരെയുള്ള ആഴ്ചയിലെ കണക്കുകൾ പ്രകാരം
ബാങ്ക് വായ്പാ വളർച്ച 9 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ( 6.7% )
എത്തിയതായി റിസർവ് ബാങ്ക്  അറിയിച്ചു.

ഇന്ന് പ്രഖ്യാപിക്കുന്ന പ്രധാന  Q3 ഫലങ്ങൾ

IRB Infrastructure Developers
IndiaMART InterMESH
Mindtree
Snowman logistics
Trident

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 14597ൽ ഫ്ലാറ്റായി തുറക്കുകയും ഏറെ ദുർബലമായി കാണപ്പെടുകയും ചെയ്ത നിഫ്റ്റി 14500 എന്ന ശക്തമായ റെസിസ്റ്റൻസ് മറികടന്ന് വലിയ ഒരു വീഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.
40 മിനിട്ടിൽ 180 പോയിന്റ് താഴേക്ക് പതിച്ച നിഫ്റ്റി പിന്നീട് നേരിയ തോതിൽ നഷ്ടം നികത്തി 14433 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയിലും ഇടിവ് സംഭവിച്ചെങ്കിലും താഴേക്ക് വീണ സൂചിക പിന്നീട് 32000 എന്ന ശക്തമായ സപ്പോർട്ടിൽ നിന്നും തിരിച്ചു കയറി 32246 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ സൂചികകളും ചുമന്ന നിറത്തിലാണ് കാണപ്പെടുന്നത്.ഇത് വിപണിയിലെ ഒരു തിരുത്തൽ സാധ്യതയ്ക്കുള്ള സൂചന നൽകുന്നു.

യു.എസ് യൂറോപ്യൻ വിപണികൾ കൂപ്പുകുത്തിയ നിലയിലാണ് കാണപ്പെടുന്നത്. ഏഷ്യൻ വിപണി  മിക്സിഡാണ്. SGX NIFTY  14432 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത്  ഇന്ത്യൻ വിപണിയിൽ ഒരു ഗ്രാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

വിപണി ഇന്നും അസ്ഥിരമായി തുടർന്നേക്കാം.എന്നാൽ  താഴേക്കുള്ള ഒരു വീഴ്ചയ്ക്ക് സാധ്യതയേറെയുള്ളതായി കാണുന്നു. 14450 എന്ന നില തകർക്കപ്പെട്ടാൽ 14200ലേക്ക് ഉള്ള ഒരു വലിയ പതനത്തിന് സൂചിക ഇന്ന് സാക്ഷ്യം വഹിച്ചേക്കാം. ബാങ്ക് നിഫ്റ്റിക്ക് 32000 ഇന്നും ശക്തമായ ഒരു സപ്പോർട്ടായേക്കും.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 971 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ 942 കോടി രൂപയുടെ ഓഹരികൾ വിറ്റയിക്കുകയും ചെയ്തു.

15000,14600 എന്നിവിടെയാണ്   ഇന്നതെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്. 13500,14500 എന്നിവിടെ ഏറ്റവും   ഉയന്ന പുട്ട്   ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു.

HDFC Bank റിസൾട്ടുകൾ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതാണ്. എന്നാൽ ട്രെയിഡറെന്ന നിലയിൽ നോക്കുമ്പോൾ എനിക്ക് പ്രോഫിറ്റ് ബുക്കിംഗിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രത്യേകിച്ചും വിപണിയിൽ കരടിയിറങ്ങുമെന്ന ഭീതി നിലനിൽക്കുമ്പോൾ.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement