പ്രധാനതലക്കെട്ടുകൾ

Tata Motors: രാജ്യത്ത് വിവിധയിടങ്ങളിലായി ലോക്ക് ഡൗൺ നടപ്പിലാക്കിയത്  വാഹന ആവശ്യകതയെ ബാധിക്കുമെന്നതിനാൽ ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി  പുതിയ ബിസിനസ് പദ്ധതി ആവിഷ്കരിച്ചു

Bank of Maharashtra: കടപത്രവിതരണത്തിലൂടെ മൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.

Tech Mahindra:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം 34.6 ശതമാനം വർദ്ധിച്ച്  1081 കോടി രൂപയായി.

SBI Cards and Payment Services: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 175 കോടി രൂപയായി.

NTPC: തമിഴ്‌നാട്ടിലെ എൻ‌.ടി‌.ഇ‌.സി‌.എൽ വല്ലൂരിൽ സംയുക്ത സംരംഭത്തിൽ ഉത്പാദിപ്പിക്കുന്ന ഡീസലൈനേറ്റഡ് ജലം വിൽക്കാൻ കമ്പനി താത്പ്പര്യം പ്രകടിപ്പിച്ചു.

HDFC Life Insurance:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2 ശതമാനം വർദ്ധിച്ച് 318 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Axis Bank
  • Bajaj Finance
  • Maruti Suzuki
  • Hindustan Zinc
  • Britannia Industries
  • ABB
  • TVS Motors
  • PNB Housing
  • Hatsun Agro Products
  • VST Industries

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് ശക്തമായ മുന്നേറ്റം നടത്തുകയും ശേഷം അസ്ഥിരമായി 14500ന് താഴെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

നിഫ്റ്റിയെ മറികടന്ന ബാങ്ക് നിഫ്റ്റി ഇന്നലെ 1.7 ശതമാനം നേട്ടം കെെവരിച്ചു. 32300 എന്ന നിർണായക പ്രതിരോധം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചെങ്കിലും പിന്നീട് 32275ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി, മെറ്റൽസ് എന്നീ മേഖലാ സൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ നിഫ്റ്റി ഫാർമ നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ  വിപണി ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. NASDAQ മുകളിലും  DOW JONES താഴെയുമായി  യുഎസ്  വിപണി കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ്  ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് കാണപ്പെടുന്നത്. SGX NIFTY  14,450 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. വ്യാപാരം ആരംഭിച്ചത് മുതൽ എസ്.ജി.എക്സ് നിഫ്റ്റി 14550 എന്ന നിലയിൽ നിന്നും താഴേക്ക് വീഴുകയാണ്.

റിലയൻസ്, ഐസിഐസിഐ, ആക്സിസ് ബാങ്കുകൾ എന്നിവയുടെ സഹായത്തോടെയാണ് വിപണി ഇന്നലെ കുതിച്ചുകയറിയത്. ഫലപ്രഖ്യാപനങ്ങൾ വരുന്നതിനാൽ ഈ ആഴ്ച തിരിഞ്ഞെടുക്കപെട്ട ഓഹരികളിലായി ശക്തമായ മുന്നേറ്റം സംഭവിച്ചേക്കാം. ഇത് വിപണിയെ സ്വാധീനിച്ചേക്കും.

ഫലം വരുന്നതിനാൽ തന്നെ ഇന്ന് Maruti Suzuki, Bajaj Finance എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മുംബൈയിലെ കൊവിഡ്  കേസുകളുടെ വർദ്ധന നിരക്ക്   ഗണ്യമായി കുറഞ്ഞു. ഇത് പോസിറ്റീവ് സൂചന നൽകുന്നു.

കർണാടകയും ലോക്ക്ഡൗണിലേക്ക് നീങ്ങി. കൂടുതൽ സംസ്ഥാനങ്ങൾ ഇങ്ങനെ ചെയ്താൽ അത് വിപണിക്ക് നല്ലതാണ്. കാരണം ലോക്ക്ഡൗണിലൂടെ കൊവിഡ് കേസുകൾ കുറയുന്നതായി കാണാം.

14200 എന്നത് നിഫ്റ്റിക്ക് പ്രധാന സപ്പോർട്ടായി തുടരുകയാണ്. അതേസമയം ഒഐലേക്ക് നോക്കുമ്പോൾ 14000 എന്നത് ശക്തമായ സപ്പോർട്ട് ആയി ഈ ആഴ്ച കാണുന്നു. എന്നാൽ 14500 ൽ അനേകം പുട്ട് ഒഐ ഉള്ളതായി കാണാനാകും. ഇത് 14500ന് താഴെയായി ശക്തമായ സപ്പോർട്ട് ഉണ്ടെന്ന സൂചന നൽകുന്നു.

32,000, 31,350  എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി കാണപ്പെടുന്നു.

14,500, 14,600  14,700 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.  32,750 , 32,900 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.

15000,14800 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 14000, 14300,14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 14800,15000 എന്നിവിടങ്ങളിലെ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐയാണ് 14000ൽ  കാണപ്പെടുന്നത്. 14800ലെ കോളിനേക്കാൾ കൂടുതലാണ് 14,500,14,300 എന്നിവയിലെ പുട്ട് ഒഐയും. എന്നാൽ ഒഐ വിശകലനം മാത്രം വച്ചുകൊണ്ട് നിഫ്റ്റിയുടെ നീക്കത്തെ പ്രവചിക്കാൻ പാടില്ല.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1111  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  1022   കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

അനേകം ശുഭവും അശുഭവുമായ വാർത്തകളാലും സാങ്കേതികപരമായും വിപണി കയറിയിറങ്ങി കിടക്കുകയാണ്.   VIX ഉയർന്ന നിലയിലാണുള്ളത്. ഇത് വിപണിയിലെ ഉയർന്ന ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.

14700 മറികടന്നാൽ മാത്രമെ നിഫ്റ്റി ശക്തി കെെവരിച്ചുവെന്ന് പറയാനാകു. അത് വരെ ഏത് നിമിഷവും സൂചിക താഴേക്ക് വീണേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement