മൈൻഡ് ട്രീ ക്യു 1 ഫലം, അറ്റാദായം 61 ശതമാനം വർദ്ധിച്ച് 343 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ മൈൻഡ് ട്രീയുടെ പ്രതിവർഷ അറ്റാദായം 61 ശതമാനം വർദ്ധിച്ച് 343.3 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 8.2 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20 ശതമാനം വർദ്ധിച്ച് 2291.7 കോടി രൂപയായി.

ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് ലഡാക്കിൽ ആരംഭിക്കാൻ ഒരുങ്ങി എൻടിപിസി

രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് ലഡാക്കിൽ ആരംഭിക്കാൻ ഒരുങ്ങി എൻടിപിസി. ഇതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനം യൂണിയൻ ടെറിട്ടോറി ഓഫ് ലഡാക്കുമായി കരാർ ഒപ്പുവച്ചു. ലഡാക്കിൽ 5 ഹൈഡ്രജൻ ബസുകൾ  അവതരിപ്പിക്കാനും സോളാർ പ്ലാന്റ് സ്ഥാപിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.

ഇലക്ട്രിക് വാഹന നയം പുറത്തിറക്കി മഹാരാഷ്ട്ര

സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ച് മഹാരാഷ്ട്ര. 2025 ഓടെ 25 ശതമാനം പൊതുഗതാഗത വാഹനങ്ങളും വെെദ്യുതിവത്ക്കരിക്കും. ഇതിന് ആവശ്യമായ നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി.

132 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫൊർജിൻസ് ലിമിറ്റഡ്


യൂറോപ്യൻ ഒറിജിനൽ എക്യൂപ്മെന്റ് മാനുഫാക്ചേർസിൽ നിന്നും 132 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫൊർജിൻസ് ലിമിറ്റഡ്. മൂന്ന് വർഷത്തേക്കാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. അലോയ് സ്റ്റീൽ, മൈക്രോ അലോയ് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുടെ നിർമാണവും വിതരണവും നടത്തി വരുന്ന കമ്പനിയാണ് രാമകൃഷ്ണ ഫൊർജിൻസ്.

സ്റ്റീൽ ബിസിനസ് സംയോജിപ്പിക്കാനുള്ള നിർദ്ദേശത്തിന് അനുമതി നൽകി എൻഎംഡിസി

എൻ‌എം‌ഡി‌സി ലിമിറ്റഡും എൻ‌എം‌ഡി‌സി സ്റ്റീൽ ലിമിറ്റഡും സംയോജിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് അനുമതി നൽകി ദേശീയ ധാതു വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും സെബിയുടെയും അംഗീകാരങ്ങൾക്ക് വിധേയമാണ് പദ്ധതി. 

യുഎസ് വിപണിയിൽ  ജനറിക് ആന്റിഫംഗൽ മരുന്ന് അവതരിപ്പിച്ച് ലുപിൻ

യുഎസ് വിപണിയിൽ  ജനറിക് ആന്റിഫംഗൽ മരുന്ന് അവതരിപ്പിച്ച് ലുപിൻ ലിമിറ്റഡ്. കാൽവിരലുകളിൽ ഉണ്ടാകുന്ന ഒനൈകോമൈക്കോസിസിന്റെ ചികിത്സയ്ക്കായാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ പിത്താംപൂരിലുള്ള ലുപിന്റെ ഉത്പാദന കേന്ദ്രത്തിൽ മരുന്ന് നിർമിക്കും. 

സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടാറ്റാ പവറുമായി കെെകോർത്ത് സീറ്റ്

മുംബൈയിലെ ഭണ്ഡപ്പിൽ 10 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടാറ്റാ പവറുമായി കെെകോർത്ത് സീറ്റ്. ടാറ്റാ പവർ സൃഷ്ടിച്ച ടിപി അക്കൽകോട്ട് റിന്യൂവബിൾ ലിമിറ്റഡ് എന്ന എസ്പിവി സോളാർ പ്ലാന്റിന്റെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ ഏറ്റെടുക്കും. എസ്പിവിയുടെ 26 ശതമാനം വിഹിതം സീറ്റും 74 ശതമാനം വിഹിതം ടാറ്റാ പവറും കെെവശം വച്ചിട്ടുണ്ട്. 

ടാറ്റാ മെറ്റാലിക്‌സ് ക്യു 1 ഫലം, അറ്റാദായം 94.72 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റ മെറ്റാലിക്‌സിന്റെ അറ്റാദായം 94.72 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 187 ശതമാനം വർദ്ധിച്ച് 606.45 കോടി രൂപയായി.

ഇ-സ്റ്റോർ സാന്നിധ്യം 14 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ഐടിസി

രാജ്യത്തെ ഇ-സ്റ്റോർ സാന്നിധ്യം 14 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. 7 നഗരങ്ങളിൽ ഇതിനകം തന്നെ കമ്പനി ഇ-സ്റ്റോറുകൾ ആരംഭിച്ചു. നിലവിൽ 46 വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളാണ് കമ്പനി ഇ-സ്റ്റോർ വഴി വിറ്റഴിക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement