മൈൻഡ് ട്രീ ക്യു 4 ഫലം; അറ്റാദായം 53 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മെെൻഡ് ട്രീയുടെ പ്രതിവർഷ അറ്റാദായം 53.4 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.9 ശതമാനം കുറഞ്ഞു.  ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3 ശതമാനമായി വർദ്ധിച്ച് 2109.3 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 17.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഒഡീഷയിലെ  ഉത്‌കാൽ-ഇ കൽക്കരി ബ്ലോക്ക്  ഖനനത്തിനായി നാൽക്കോയ്ക്ക് പാട്ടതിന് നൽകി

ഒഡീഷയിലെ  ഉത്‌കാൽ-ഇ കൽക്കരി ബ്ലോക്കിന്റെ ഖനനത്തിനായി
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിന്  പാട്ടം ലഭിച്ചു. സ്റ്റീൽ ആന്റ് മെെൻ വകുപ്പാണ് ഇതിനായി അനുമതി നൽകിയത്. ഉത്‌കാൽ-ഇ കൽക്കരി ബ്ലോക്കിന്റെ പ്രാരംഭ ശേഷി പ്രതിവർഷം 2 ദശലക്ഷം ടൺ ആണ്, മൊത്തം  കരുതൽ ശേഖരം 70 ദശലക്ഷം ടണ്ണാണ്.

ഇന്ത്യൻ വ്യോമസേനയ്ക്കായി ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വിതരണം ചെയ്ത് അശോക് ലെയ്‌ലാൻഡ്

ഇന്ത്യൻ വ്യോമസേനയ്ക്കായി ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വിതരണം ചെയ്ത് അശോക് ലെയ്‌ലാൻഡ്. ചെളി, മണൽ, പാറകൾ, ആഴം കുറഞ്ഞ വെള്ളം എന്നിവയിലൂടെ അനായാസം കടന്നുപോകാൻ സാധിക്കുന്ന ഓഫ് ഡോഡ് വാഹനമാണിത്. ആറ് പേരെ വരെ വഹിക്കാൻ വാഹനത്തിന് സാധിക്കും. 

കാറുകളുടെ വില 22,500 രൂപ വരെ വർദ്ധിപ്പിച്ച് മാരുതി സുസുക്കി 

തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില 22500 രൂപ വരെ വർദ്ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. വാഹനങ്ങളുടെ നിർമാണ ചെലവ് ഉയർന്നതിനാലാണ് വില വർദ്ധിപ്പിച്ചത്. സെലെറിയോ  സ്വിഫ്റ്റ് എന്നീ മോഡലുകൾ ഒഴികെ മറ്റെല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചു.

കോനെക്റ്റിലെ 30 ശതമാനം ഓഹരി കൂടി സ്വന്തമാക്കാൻ ഒരുങ്ങി  ക്വെസ് കോർപ്പ്

കോനെക്റ്റിലെ ബാക്കി 30 ശതമാനം ഓഹരി കൂടി ടാറ്റാ സൺസിൽ നിന്നും ഏറ്റെടുക്കാൻ ഒരുങ്ങി ക്വെസ് കോർപ്പ്. 208 കോടി രൂപയ്ക്കാണ് ഓഹരി ഏറ്റെടുക്കുക. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ  കോനെക്റ്റ് ക്വെസ് കോർപ്പിന്റെ അനുബന്ധ സ്ഥാപനമാകും.

ജി.ടി.പി.എൽ ഹാത്തുവേ ക്യൂ 4 ഫലം; അറ്റാദായം 56.89 കോടി രൂപയായി 

നാലാം പാദത്തിൽ ജി.ടി.പി.എൽ ഹാത്തുവേയുടെ അറ്റാദായം 56.9 കോടി രൂപയായി വർദ്ധിച്ചു. പോയവർഷം ഇതേകാലയളവിൽ കമ്പനി 13.62 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17.82 ശതമാനം ഉർന്ന് 748.72 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.


കടപത്രവിതരണത്തിലൂടെ 3996 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എൻ.ടി.പി.സി

കടപത്രവിതരണത്തിലൂടെ 3996 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എൻ.ടി.പി.സി. 6.87 ശതമാനം കൂപ്പൺ റേറ്റിലാണ് ബോണ്ട് വിതരണം ചെയ്യുക. മൂലധനച്ചെലവ്, വായ്പ തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കും.

വിവ്മഡ് ലാബ്സിന് ഹൈദരാബാദ് പ്ലാന്റിൽ നിന്ന് മൂന്ന് ഉത്പ്പന്നങ്ങൾക്കുള്ള അനുമതി ലഭിച്ചു

വിവ്മഡ് ലാബ്സിന് ഹൈദരാബാദ് പ്ലാന്റിൽ നിന്ന് മൂന്ന് ഉത്പ്പന്നങ്ങൾക്കുള്ള അനുമതി ലഭിച്ചു. അലർജിക്കുള്ള  20 എം.ജി ബിലാസ്റ്റിൻ ഗുളികകൾ, ഓർനിഡാസോൾ, ഒറ്റ്‌ലോക്സാസിൻ ഗുളികകൾ, ക്ലോർഫെനിറാമൈൻ മാലിയേറ്റ് സിറപ്പ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement