ബി‌എം‌ഡബ്ല്യു, കെ‌ടി‌എം, ഹോണ്ട, ഫോർഡ്, റോയൽ‌ എൻ‌ഫീൽ‌ഡ്, ടൊയോട്ട തുടങ്ങിയ നിരവധി ക്ലന്റുകൾ ഉള്ള ഒരു ഓട്ടോ മൊബെെൽ ഘടക നിർമാണ കമ്പനിയാണ് മിൻഡാ ഇൻഡസ്ട്രീസ്.  കമ്പനിയുടെ ക്ലയൻറ് പട്ടികയിൽ മിക്ക പ്രമുഖ വാഹന നിർമാതാക്കളുമുണ്ട്. ഫോർ വീലർ ലൈറ്റിംഗ്, അലോയ് വീൽസ് ബിസിനസ് എന്നിവ വിപുലീകരിക്കുന്നതിനായി 500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ കമ്പനി പറഞ്ഞിരുന്നു.

മിൻഡാ ഇൻഡസ്ട്രീസ്, സ്പാർക്ക് മിൻഡ എന്നീ കമ്പനികൾ  പേര് നോക്കി ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. അംബാനിയുടെ റിലയൻസിന് സംഭവിച്ചത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. മിൻഡാ ഗ്രൂപ്പിന്റെ ബിസിനസ് വിഭജിച്ചു കൊണ്ട് സഹോദരങ്ങളായ നിർമ്മൽ കെ മിൻഡ മിൻഡാ ഇൻഡസ്ട്രീസും അശോക് മിൻഡ മിൻഡാ കോർപും ഏറ്റെടുത്തു. രണ്ട് കമ്പനികളും മികച്ച മുന്നേറ്റമാണ് കാഴ്ചവക്കുന്നത്.

കഴിഞ്ഞ രണ്ട് പാദത്തിലും മിൻഡാ ഇൻഡസ്ട്രീസിന്റെ അറ്റാദായം 168 ശതമാനവും 34 ശതമാനവും വർദ്ധിച്ചിരുന്നു. 2013 മുതൽ 2019 വരെ ഒരു വർഷം ഒഴികെ മറ്റെല്ലാ വർഷവും കമ്പനിയുടെ ലാഭം വർദ്ധിച്ചതായി കാണാം. എന്താണ് മിൻഡാ ഇൻഡസ്ട്രീസിനെ മികച്ച നിക്ഷേപ സാധ്യതയുള്ളതാക്കി മാറ്റുന്നത്? മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നു.

ബിസിനസ് 

 • നോയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സ്വിച്ചുകൾ, വീൽ ടേണിംഗ്, അലോയ്കൾ, സൗണ്ട് സിസ്റ്റങ്ങൾ, സെൻസറുകൾ, കൺട്രോളറുകൾ തുടങ്ങി നിരവധി ട്യൂണിംഗുകളാണ് ഒരു മോട്ടർ വാഹനത്തിൽ ഉണ്ടാവുക. മിൻഡാ ഇൻഡസ്ട്രീസ് ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുകയും പ്രമുഖ  വാഹന നിർമാതാക്കൾക്ക് വിൽക്കുകയു ചെയ്യുന്നു.

 • 2020 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് നേരിട്ടുള്ള 16 അനുബന്ധ സ്ഥാപനങ്ങളും 12 സ്റ്റെപ്പ് ഡൗൺ സ്ഥാപനങ്ങളും 8 പങ്കാളിത്ത സ്ഥാപനങ്ങളും 2 സഹകരണ സ്ഥാപനങ്ങളുമുണ്ട്.

 • ആഭ്യന്തര ബിസിനസിൽ  അന്താരാഷ്ട്ര ബിസിനസിനേക്കാൾ  വളരെ വലിയ സ്വാധീനമാണ് കമ്പനിക്കുള്ളത്. 2019-20 സമ്പത്തിക വർഷം കമ്പനിയുടെ 19 ശതമാനം വരുമാനം അന്താരാഷ്ട്ര തലത്തിൽ നിന്നും 81 ശതമാനം ആഭ്യന്തര തലത്തിൽ നിന്നുമാണ് ലഭിച്ചത്. 

സെഗ്മെന്റ് തിരിച്ചുള്ള ബിസിനസ് വോളിയം

 • പാസഞ്ചർ വാഹനങ്ങൾ: 13%
 • വാണിജ്യ വാഹനങ്ങൾ: 3%
 • മൂചക്ര വാഹനങ്ങൾ: 3%
 • ഇരുചക്ര വാഹനങ്ങൾ: 81%
 • Switch, Lighting, Acoustics, Light Metal തുടങ്ങി 5 പ്രധാന ഡിവിഷനുകളിലായാണ് കമ്പനി പ്രവർത്തിക്കുന്നത്.
  ഇതിൽ സ്വിച്ച് ഡിവിഷനാണ് കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത്. ഇന്ത്യയിൽ അഞ്ച് പ്ലാന്റുകളും ഇന്തോനേഷ്യയിലും വിയറ്റ്നാമിലും രണ്ട് വിദേശ പ്ലാന്റുകളും ഇതിനായി പ്രവർത്തിക്കുന്നു. മനേസർ, പൂനെ, ഹൊസൂർ,  പന്ത്നഗർ തുടങ്ങി ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്.

 • കമ്പനി സ്ഥിരമായി പുതുമയേറിയ സാങ്കേതികവിദ്യകൾ ഏറ്റെടുത്ത് കൊണ്ട് വിപണിയിൽ സാനിധ്യം ഉറപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനി 13 അനുബന്ധ സ്ഥാപനങ്ങളെയും 5 പങ്കാളിത്ത സ്ഥാപനങ്ങളെയും 4 സ്റ്റെപ്പ് ഡൗൺ സ്ഥാപനങ്ങളെയും ഏറ്റെടുത്തിരുന്നു. 880 കോടി രൂപയാണ് കമ്പനി ഇതിനായി ചെലവാക്കിയത്. പാസഞ്ചർ വാഹനങ്ങളുടെ അലോയി വീലുകൾക്കായി  Minda Kosei, ബ്രേക്കിംഗ് സംവിധാനത്തിനായി  Minda TG Rubber, എയർ ഇൻടേക്ക് സംവിധാനത്തിനായി Roki Minda എന്നീ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടും.

 • ഇന്ത്യ, സ്പെയിൻ, മൊറോക്കോ, മെക്സിക്കോ കൊളംബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലായി
  22000 ജീവനക്കാരുമായി 62 നിർമാണ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്. തായ്‌വാനിൽ ഡിസൈൻ സെന്ററുകളും അമേരിക്കയിലും യൂറോപിലുമായി സെയിൽസ് ഓഫീസുകളും കമ്പനിക്ക് ഉണ്ട്.

 • ഉത്സവകാലങ്ങളിൽ വാഹന വിൽപ്പന വർദ്ധിച്ചേക്കാം. ഓട്ടോ മൊബെെൽ മേഖലയെ പോലെ തന്നെ മിൻഡ ബിസിനസും ശക്തമായി മുന്നോട്ട് പോയേക്കും.

സാമ്പത്തികം

 • അടുത്തിടെ ഒന്നും തന്നെ കമ്പനി നഷ്ടം രേഖപ്പെടുത്തിയിട്ടില്ല. സ്ഥിരമായി കമ്പനി വളർച്ച കെെവരിച്ചു വരുന്നു.

 • 2019-20 സാമ്പത്തിക വർഷം കമ്പനിയുടെ RoE 16.82 ശതമാനമായിരുന്നു. എന്നാൽ 2020-21 സാമ്പത്തിക വർഷം ഇത് 8.5 ശതമാനമായി കുറഞ്ഞു. കമ്പനിയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ഓഹരി ഉടമകൾക്ക് ലഭിക്കുന്ന ലാഭത്തെയാണ്  RoE അഥവ ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം സൂചിപ്പിക്കുന്നത്.

 • 2019-20 സാമ്പത്തിക വർഷം കമ്പനിയുടെ RoCE 18.8 ശതമാനമായിരുന്നു. ഇത് 11.2 ശതമാനമായി കുറഞ്ഞു. കമ്പനിയിൽ നിക്ഷേപിച്ച മൂലധനത്തിന്റെ ഓരൊ 100 രൂപയുടെ പുറത്ത് കമ്പനിക്ക് 11.2 രൂപ ലഭിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

 • കമ്പനിയിലെ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2018 ന് ശേഷം  4.23 ശതമാനത്തിൽ നിന്ന് 9.74 ശതമാനമായി വർദ്ധിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ 3 വർഷത്തിനിടെ ഓഹരി പങ്കാളിത്തം 6 ശതമാനമായി  വർദ്ധിപ്പിച്ചു.

 • മിൻഡാ ഇൻഡസ്ട്രീസ് ഓഹരി ഇത് വരെ  2438.9 ശതമാനം വളർച്ചയാണ് കെെവരിച്ചത്. 10 വർഷം മുമ്പ് നിങ്ങൾ മിൻഡയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അത് 24 ലക്ഷം രൂപയാകുമായിരുന്നു. കഴിഞ്ഞ വർഷം മാത്രം കമ്പനിയുടെ ഓഹരി 113 ശതമാനം ഉയർന്നു.

 • കമ്പനിയുടെ കടവും വായ്പ്പയും വർദ്ധിച്ചു വരികയാണ്. എന്നാൽ ഇതിനൊപ്പം കമ്പനിയുടെ വരുമാനവും പണമൊഴുക്കും വർദ്ധിക്കുന്നുണ്ട്. കമ്പനിയുടെ ലിക്യൂഡ് നില വളരെ ശക്തമാണ്. ഇടക്കാല കടങ്ങൾ വീട്ടാനുള്ള പണം കമ്പനിയുടെ കെെവശമുണ്ട്.

 • കമ്പനിയുടെ ഇൻ‌വെൻററി വിറ്റുവരവ് അനുപാതം കുറഞ്ഞുവരുന്നതായി കാണാം. ഒരു നിശ്ചിത കാലയളവിൽ എത്ര തവണ സാധനങ്ങൾ വിൽക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണിത്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാണെന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.

മുന്നിലേക്ക് എങ്ങനെ?

ഫോർ വീലർ ലൈറ്റിംഗ്, അലോയ് വീൽസ് ബിസിനസ് എന്നിവ വിപുലീകരിക്കുന്നതിനായി 500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ കമ്പനി പറഞ്ഞിരുന്നു. ഓഹരി ഉടമകൾക്ക് കൃത്യമായ ഇടക്കാല ലാഭവിഹിതവും കമ്പനി നൽകി വരുന്നു.  ഇതിനൊപ്പം കമ്പനിക്ക് നല്ല പ്രോജക്റ്റ് എക്സിക്യൂഷൻ റേറ്റും ഉള്ളതായി കാണാം. കമ്പനിയുടെ കടങ്ങൾ വർദ്ധിച്ചുവരുന്ന വരുമാനത്തിൽ ലയിച്ചുചേരുന്നു. കൂടുതൽ അറിയാൻ നിങ്ങൾക്ക് 2020ലെ കമ്പനിയുടെ വാർഷിക റിപ്പോർട്ട് വായിച്ചു നോക്കാവുന്നതാണ്.

ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് പിന്നാലെ ഓട്ടോ മേഖല ഇതിനെ തരണം ചെയ്തു വരികയാണ്. പല സംസ്ഥാനങ്ങളിലും രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ, ഭാഗിക ലോക്ക് ഡൗൺ എന്നിവ നടപ്പിലാക്കി കഴിഞ്ഞു.  ഇത് വാഹന വിൽപ്പന കുറച്ചേക്കാം. അത് മിൻഡാ ഇൻഡസ്ട്രീസിനെ പ്രതികൂലമായി വീണ്ടും ബാധിച്ചേക്കാം? ഈ സാമ്പത്തിക വർഷം കമ്പനി ശക്തമായ മുന്നേറ്റം കാഴ്ചവക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement