ഇന്നത്തെ വിപണി വിശകലനം 

നേരിയ ശക്തിയിൽ  വീണ്ടും ഉയർന്ന നിലരേഖപ്പെടുത്തി നിഫ്റ്റി  

ഗ്യാപ്പ് അപ്പിൽ 15667 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. സാവധാനം താഴേക്ക് വന്ന സൂചിക 15600 എന്ന നിലയിൽ നിന്നും തിരികെ കയറി 95 പോയിന്റുകളുടെ നേട്ടം കെെവരിച്ചു കൊണ്ട് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 114 പോയിന്റുകൾ/ 0.73 ശതമാനം  മുകളിലായി 15,690 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

35597 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 4 മണിക്കൂറോളം 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി നിന്നു. ദിവസത്തെ താഴ്ന്ന് നിലയിൽ നിന്നും തിരികെ കയറിയ സൂചിക 300 പോയിന്റുകളുടെ നേട്ടം കെെവരിച്ചു കൊണ്ട് 35600 തകർത്തെറിഞ്ഞു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 275 പോയിന്റുകൾ / 0.78 ശതമാനം മുകളിലായി 35,649 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി 3.79 ശതമാനവും നിഫ്റ്റി മീഡിയ 1.46 ശതമാനവും നേട്ടം കെെവരിച്ചു. മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് ഒരു ശതമാനത്തിന് ഉള്ളിൽ തന്നെയാണ് അടയ്ക്കപ്പെട്ടത്.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Titan ഓഹരി ഇന്ന് 6.5 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. സ്വർണ വില ഉയരുകയും ഉപഭോക്താക്കളുടെ ആവശ്യകത സാധാരണ നിലയിലേക്ക് ഉയരുകയും ചെയ്യുന്നു. കമ്പനിയുടെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപയായി.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില വർദ്ധിച്ചതിന് പിന്നാലെ ONGC  ഇന്ന് 4 ശതമാനവും  OIL India 1.5 ശതമാനവും നേട്ടം കെെവരിച്ചു. ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.

കള്ളപ്പണം വെളുപ്പിച്ചതിനെ തുടർന്ന് കേമൻ ദ്വീപുകളിൽ ഹിന്ദുജ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ IndusInd Bank  ഓഹരിയിൽ ഉയർന്ന വിൽപ്പന അരങ്ങേറി. ഹിന്ദുജ ബാങ്ക് ഇത് നിഷേധിച്ചതിന് പിന്നാലെ ഓഹരി തിരികെ കയറി. ഇന്ന് 2.1 ശതമാനം നഷ്ടം രേഖപ്പെടുത്തിയ ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.ഡോ.റെഡ്ഡിയുമായി ചേർന്ന് സ്ഫുട്നിക് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ Snowman Logistics ഓഹരി ഇന്ന് 11 ശതമാനം നേട്ടത്തിൽ അടച്ചു.

ഇന്നലത്തെ മികച്ച ഫലത്തിന് പിന്നാലെ Muthoot Finance ഓഹരി ഇന്ന് 6.8 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഷിപ്പിംഗ് മെയിന്റനൻസ്, റിപ്പയർ, ഓപ്പറേഷൻ സപ്ലൈസ് എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ GESHIP, COCHINSHIP,SCI, GRSE എന്നീ ഓഹരികൾ രാവിലെ കത്തിക്കയറി.

സിംഗപ്പൂർ സർക്കാരിൽ നിന്ന്  830 കോടി രൂപ ലഭിക്കുമെന്ന് അറിഞ്ഞതിന് പിന്നാലെ Phoenix Mills ഓഹരി ഇന്ന് 6.7 ശതമാനം നേട്ടം കെെവരിച്ചു.

കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായി ഭാരത് ബയോടെക്, ഡോ. റെഡ്ഡി എന്നിവരുമായി കെെകോർത്ത്  Shalby Hospital. ഓഹരി ഇന്ന് 5 ശതമാനം ഉയർന്നു. നിരവധി ഹോസ്പ്പിറ്റൽ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Apollo Hospitals 4.64 ശതമാനവും MaxHealthcare  6.2 ശതമാനവും നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 119 കോടി രൂപയായതിന് പിന്നാലെ APL Apollo Tubes ഓഹരി ഇന്ന് 4.9 ശതമാനം നേട്ടം  കെെവരിച്ചു. 

എഥനോൾ മിശ്രിതമാക്കൽ പദ്ധതിയുടെ ടാർജറ്റ് ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ Eid Parry ഇന്ന് 1.67 ശതമാനവും  DCM Shriram 2 ശതമാനവും  Balramchini 3.2 ശതമാനവും നേട്ടം കെെവരിച്ചു.

ശ്വാസകോശ അർബുദ ചികിത്സ്ക്കുള്ള  ഓസിമെർട്ടിനിബ് ഗുളികകൾക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിന് പിന്നാലെ Cadila HealthCare ഓഹരി ഇന്ന് 1.1 ശതമാനം നേട്ടം കെെവരിച്ചു.

ഹോട്ട്-റോൾഡ് കോയിൽ , കോൾഡ്-റോൾഡ് കോയിൽ എന്നിവയുടെ വില 4000ൽ നിന്നും 4900 ആയി ഉയർത്തി ആഭ്യന്തര മെറ്റൽ കമ്പനികൾ. നിഫ്റ്റി മെറ്റൽ സൂചിക 0.66 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇലക്ട്രോണിക്ക് ഓഹരികളായ Voltas 7.6 ശതമാനവും  Crompton 2.2 ശതമാനവും Dixon 2 ശതമാനവും Blue Star 2.3 ശതമാനവും Havells 2.4 ശതമാനവും നേട്ടം കെെവരിച്ചു.

ഓട്ടോ ഓഹരികളായ Escorts 4.7ശതമാനവും  Eicher Motors  3 ശതമാനവും നേട്ടം കെെവരിച്ചു. ഓട്ടോ ഓഹരികൾ ഏറെയും ഫ്ലാറ്റായി കാണപ്പെട്ടു.ഇന്നലത്തെ 12 ശതമാനം നേട്ടത്തിന് പിന്നാലെ Mothersumi ഓഹരി ഇന്ന് 6.89 ശതമാനം നേട്ടം കെെവരിച്ചു.

ഇന്ത്യയിൽ വാടകയ്ക്ക് താമസിക്കുന്നതിനായി മോഡൽ ടെൻസി നിയമം നടപ്പാക്കാൻ ഒരുങ്ങുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചതിന് പിന്നാലെ റിയൽറ്റി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.Oberoi Realty 9 ശതമാനവും  Sunteck 3.7 ശതമാനവും Godrej Properties 1.1 ശതമാനവും Sobha 2.4 ശതമാനവും Indiabulls Real Estate 5.7 ശതമാനവും DLF 2.3 ശതമാനവും Prestige Estates 5.3 ശതമാനവും നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക്

വ്യാപാരികളെ ഏറെയും മടുപ്പിക്കുന്ന പെരുമാറ്റമാണ് നിഫ്റ്റി ഇന്ന് കാഴ്ചവച്ചത്. ഈ ദിവസങ്ങളിലാണ് നിക്ഷേപകർ യഥാർത്ഥത്തിൽ ചിരിക്കുകയും വ്യാപാരികൾ അസന്തുഷ്ടരാവുകയും ചെയ്യുന്നത്. ബാങ്ക് നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി അസ്ഥിരത മറികടക്കുകയും ചെയ്തു. ഇതൊരു ശുഭസൂചനയാണ്.

Indusind Bank ഒഴികെ മറ്റൊരു ഓഹരിയും ഇന്ന് 1 ശതമാനത്തിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയില്ല. വിപണി അസ്ഥിരമായി നിന്നപ്പോൾ മിഡ്ക്യാപ്പ് സൂചിക ഒരിക്കാൽ കൂടി ശക്തമായ മുന്നേറ്റം കാഴ്ചവച്ച് എക്കാലത്തെയും ഉയർന്ന നില കീഴടക്കി. നിഫ്റ്റി സ്മോൾ ക്യാപ്പ് 1.3 ശതമാനം നേട്ടം കെെവരിച്ചു.


സെബി ലിവറേജിന് മേൽ നിയന്ത്രണമേർപ്പെടുത്തിയത് പ്രാബല്യത്തിൽ വന്ന ആദ്യ ആഴ്ചയായിരുന്നു ഇത്. സെബിയുടെ ഈ നടപടി നിങ്ങളുടെ വ്യാപാരത്തെ ഏങ്ങനെ ബാധിച്ചു? കമന്റ് ചെയ്ത് അറിയിക്കുക. 

വിപണി ഇന്ന് അസ്ഥിരമായി നിന്നതിന് കാരണം India VIX കുറഞ്ഞതാണ്. വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു എന്നതിന്റെ സൂചനയാണിത് നൽകുന്നത്.

ഓട്ടോ, സ്റ്റീൽ, ടെക്സ്റ്റൈൽ മേഖലകൾക്കായുള്ള പി‌എൽ‌ഐ പദ്ധതികൾ വ്യക്തമാക്കാൻ  സർക്കാർ ഒരുങ്ങുന്നതായാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള കമ്പനികളെ തിരഞ്ഞെടുത്ത് പഠിക്കാവുന്നതാണ്.


മോഡൽ ടെനൻസി ആക്ടിനെ പറ്റി നിങ്ങൾ വിശദമായി പഠിക്കുക. വിപണിയുടെ അടുത്ത റാലിയിൽ റിയറ്റി മേഖല പ്രധാന പങ്കുവഹിച്ചേക്കാം.

വിപണിയിൽ നിങ്ങൾക്ക്  ഇന്ന് മികച്ച ദിനമായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നു. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement