മാരുതി സുസുക്കി ക്യു 4 ഫലങ്ങൾ: അറ്റാദായം 58% ഉയർന്ന് 1,839 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 58% വർധിച്ച് 1,839 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം വർധിച്ച്25,514 കോടി രൂപയായി. നാലാം പാദത്തിൽ 4,88,830 വാഹനങ്ങളാണ് കമ്പനി വിറ്റത്. വിൽപ്പനയിൽ 0.7% വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സെയിൽ പ്രമോഷൻ ചെലവുകൾ അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയെയും ആഗോളതലത്തിലെ സെമികണ്ടക്ടർ ക്ഷാമത്തെയും തുടർന്നുണ്ടായ ആഘാതത്തെ മറികടക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

ഇൻഡസ്ഇൻഡ് ബാങ്ക് ക്യു 4 ഫലങ്ങൾ: അറ്റാദായം 55% വർധിച്ച് 1,361 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇൻഡസ്‌ഇൻഡ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 55.3 ശതമാനം വർധിച്ച് 1,361 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% ഉയർന്ന് 7,860 കോടി രൂപയായിട്ടുണ്ട്. അറ്റ ​​പലിശ വരുമാനം എന്നത് ഒരു ബാങ്ക് വായ്പകളിൽ നിന്ന് നേടുന്ന പലിശ വരുമാനവും നിക്ഷേപകർക്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ്. കൂടാതെ ബാങ്കിന്റെ പ്രൊവിഷനുകളും ആകസ്മികതകളും പ്രതിവർഷം 21.5% കുറഞ്ഞ് 1,464 കോടി രൂപയായിട്ടുണ്ട്.

അൾട്രാടെക് സിമന്റ് ക്യു 4 ഫലങ്ങൾ: അറ്റാദായം 47 ശതമാനം ഉയർന്ന് 2,614 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ അറ്റാദായം 47 ശതമാനം വർധിച്ച് 2,613.75 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.45 ശതമാനം ഉയർന്ന് 15,767.28 കോടി രൂപയായി. കൂടാതെ നാലാം പാദത്തിൽ വിൽപ്പന കമ്പനിയുടെ 0.3% കുറഞ്ഞ് 27.69 ദശലക്ഷം ടൺ ആയി മാറിയിരിക്കുകയാണ്. അതേസമയം ഓഹരി ഒന്നിന് 38 രൂപ വീതം കമ്പനിയുടെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണം പുരോ​ഗമിക്കുന്നു

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണ നടപടികൾ പുരോഗമിക്കുകയാണെന്ന് ഡിപാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ. റോഡ് ഷോ പൂർത്തിയാക്കിയ ശേഷം ഓഹരി വിൽപ്പന എത്രയായിരിക്കും എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരുപക്ഷേ സർക്കാർ അതിന്റെ മുഴുവൻ ഓഹരികളും ഒറ്റയടിക്ക് വിൽക്കാൻ തീരുമാനിച്ചേക്കാം. എന്നാൽ നിക്ഷേപകരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും തീരുമാനം. സർക്കാരിന് ബാങ്കിൽ 45.48% ഓഹരിയാണുള്ളത്. കൂടാതെ എൽഐസിക്ക് ബാങ്കിൽ 49.24% ഓഹരിയുണ്ട്.

വിപ്രോ ക്യു 4 ഫലങ്ങൾ: അറ്റാദായം 4% വർഷം വർധിച്ച് 3,092 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ വിപ്രോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 4% വർധിച്ച് 3,092 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28 ശതമാനം വർധിച്ച് 20,860 കോടി രൂപയാകുകയും ചെയ്തു. 37 വലിയ ഡീലുകൾ പൂർത്തിയാക്കിയതിനെ തുടർന്ന് 2022 സാമ്പത്തിക വർഷത്തിൽ 2.3 ബില്യൺ ഡോളറിലധികം കരാർ മൂല്യം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ഇവികളിൽ പുതിയ ആശയമായ അവിന്യ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

പുതിയ പ്യുവർ ഇവി മൂന്നാം തലമുറ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി “അവിന്യ” എന്ന പേരിൽ പുതിയ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം റേഞ്ചാണ് പുതിയ ആശയം വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം ഇത് ഉപയോ​ഗപ്പെടുത്താം. ഓരോന്നിനും ആക്‌സിൽ പവർ നൽകും കൂടാതെ നാല് ചക്രങ്ങളിലേക്കും പവർ നൽകും. 2025 ഓടെ പുതിയ ഇവി അവതരിപ്പിക്കാനാണ് ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.

SBI കാർഡ്സ് ക്യു 4 ഫലങ്ങൾ: അറ്റാദായം 231% വർധിച്ച് 581 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 231 ശതമാനം വർധിച്ച് 581 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.91 ശതമാനം ഉയർന്ന് 2,319 കോടി രൂപയായി. ക്രെഡിറ്റ് ചെലവുകൾക്ക് മുമ്പുള്ള വരുമാനം 25% വർധിച്ച് 1,172 കോടി രൂപയായിട്ടുണ്ട്. അതേസമയം കമ്പനിയുടെ മൊത്തം പ്രവർത്തനച്ചെലവ് 23% വർധിച്ച് 1,577 കോടി രൂപയാകുകയും ചെയ്തു.

ഓപ്പറ ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് തീയറ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പി.വി.ആർ

ഓപ്പറ ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് തീയറ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ഒമാ സിനിമാസുമായി പ്രത്യേക പങ്കാളിത്തത്തിൽ ഏർപ്പെട്ട് പിവിആർ സിനിമാസ്. പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് പിയറി ചിക്കൻ സൃഷ്ടിച്ച പ്രീമിയം ഓഡിറ്റോറിയം ആശയമാണ് ഓമ സിനിമാസ്. സ്‌ക്രീനിന്റെ കാഴ്‌ച ആസ്വദിക്കുമ്പോൾ തന്നെ അതിന്റെ തനതായ ടയേർഡ് ബാൽക്കണികൾ (അല്ലെങ്കിൽ പോഡുകൾ) കാഴ്ചക്കാർക്ക് മികച്ച സിനിമാ അനുഭവവും നൽകുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement