ഇന്നത്തെ വിപണി വിശകലനം 

ധനനയ സമിതി യോഗത്തിന് ശേഷമുള്ള  റിസർവ് ബാങ്ക്ഗ വർണറുടെ  പ്രഖ്യാപനം ഓഹരി വിപണിയെ കെെപിടിച്ചുയർത്തി. 

നേരിയ ഗ്യാപ്പ് അപ്പിൽ 14726 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. നിമിഷങ്ങൾക്ക് അകം ഈ നഷ്ടം നികത്തി തിരികെ കയറിയ സൂചികയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പിന്നീട് 14880ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് അസ്ഥിരമായ  സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 135 പോയിന്റുകൾ/ 0.92 ശതമാനം മുകളിലായി 14819 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ ബുള്ളിഷായി കാണപ്പെട്ടു. ആദ്യ മിനിറ്റിൽ താഴേക്ക് വീണ സൂചിക ആർ.ബി.ഐ നയപ്രഖ്യാപനത്തിന് പിന്നാലെ 700 പോയിന്റുകളുടെ നേട്ടം കെെവരിച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 489.85 പോയിന്റ്/ 1.51 ശതമാനം  മുകളിലായി 32991 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് 1.9 ശതമാനവും നിഫ്റ്റി ഓട്ടോ 1.6 ശതമാനവും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി എന്നിവ 1.13 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ  വിപണികൾ എല്ലാം തന്നെ  ഇന്ന് കയറിയിറങ്ങിയാണ്  വ്യാപാരം അവസാനിപ്പിച്ചത്.  യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി നിലനിര്‍ത്തി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ.  അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം ജി.ഡി.പി വളർച്ച പ്രതീക്ഷിക്കുന്നതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

പുതിയ അംബർല എന്റിറ്റിക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി സോഹോ, റേസർപേ, സീറോഡ, ഉജ്ജിവൻ, എയർപേ എന്നിവരുമായി  പങ്കാളിയായതിന് പിന്നാലെ Cholafin ഓഹരി 7 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. അംബർല എന്റിറ്റിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

20 കോടി കൊവിഡ് വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി തങ്ങൾക്ക് ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ Shilpa Medicare ഓഹരി 9.8 ശതമാനം നേട്ടം കെെവരിച്ചു.

ഉയർന്ന സോളാർ പിവി മൊഡ്യൂളുകൾക്കായുള്ള  4,500 കോടി രൂപയുടെ പി‌എൽ‌ഐ പദ്ധതി  മന്ത്രിസഭ ഇന്ന് പരിഗണിച്ചു.

എയർ കണ്ടീഷൻ, എൽ.ഇ.ഡി ലെെറ്റ് എന്നിവയുമായി ബന്ധപ്പെട്ട പി‌എൽ‌ഐയെ പദ്ധതിയും മന്ത്രിസഭ പരിഗണിച്ചു. ഇതിന്  പിന്നാലെ Amber 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

Barbeque Nation ഓഹരി ഐ.പി.ഒ വിലയേക്കാൾ 1.6 ശതമാനം നഷ്ടത്തിൽ വിപണിയിൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ടെലികോം, നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി ലഭിക്കുന്നതിനായി Dixon Tech, Bharti Enterprises എന്നീ കമ്പനികൾ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. ഇതിന് പിന്നാലെ  ഡിക്സൺ 5 ശതമാനം നേട്ടം കെെവരിച്ചു.  Bharti Airtel 1.6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

യുഎസിൽ സാപ്രോപ്റ്റെറിൻ ഡൈഹൈഡ്രോക്ലോറൈഡ് പൗഡർ അവതരിപ്പിച്ച് Dr Reddy’s Lab. ഒപ്പം സ്പുട്നിക് വി വാക്സിന് സർക്കാർ ഉടൻ അനുമതി നൽകിയേക്കും. ഓഹരി ഇന്ന് 1.6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

JSWSteel ഇന്ന്  4.6 ശതമാനം നേട്ടം കെെവരിച്ചപ്പോൾ SAIL 1.37 ശതമാനം ഇടിവ് രേഖപ്പെടുത്തി. Tata Steel ഓഹരി മികച്ച നിലയിലേക്ക് മടങ്ങി വന്നു.

അദാനി ഓഹരികൾ ഏറെയും ഇന്ന് ഉയർന്ന ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് താഴക്ക് വീണ ഓഹരികൾ തിരികെ കയറിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Adani Enterprises  4.88 ശതമാനവും Adani Ports 2.49 ശതമാനവും  ATGL 8.5  ശതമാനവും നഷ്ടം രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

ആർ.ബി.ഐ ഗവർണറുടെ പ്രസംഗം വിപണിക്ക് ഏറെ ശുഭ പ്രതീക്ഷ നൽകി. അതിനാലാണ് ഇന്ന് നിഫ്റ്റി 50യിലെ വെറും മൂന്ന് ഓഹരികൾ മാത്രം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. അസറ്റ് പുനർനിർമാണ കമ്പനികളുടെയോ മോശം ബാങ്കുകളുടെയോ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ പറ്റിയും  ഗവർണർ പരാമർശിച്ചു. ഇക്കാരണത്താലാണ്  പി.എസ്.യു ബാങ്കിംഗ് സൂചിക ഇന്ന് കത്തിക്കയറിയത്.

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതും വിപണിക്ക് അനുകൂലമായി. ലോക്ക്ഡൗൺ, കർഫ്യു പ്രഖ്യാപനങ്ങളുടെ ഭീതി ആർ.ബി.ഐയുടെ  പ്രസ്താവനയിൽ  മുങ്ങി പോയി.അടുത്ത പ്രധാനപെട്ട പരിപാടി എന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൊവിഡ് അവലോകന യോഗമാണ്. എല്ലാം ശുഭമായാൽ നിഫ്റ്റി വെെകാതെ 14900 എന്ന പ്രതിസന്ധി മറികടന്നേക്കും.

രൂപയുടെ വില ഇടിഞ്ഞതിനെ തുടർന്ന് ഐടി, ഫാർമാ കമ്പനികൾ ഇന്ന് നേരിയ നേട്ടം കെെവരിച്ചു. കെമിക്കൽ കമ്പനികൾ ഏറെയും ഇന്ന് ലാഭത്തിലായിരുന്നു.

ആഴ്ചയിലെ എക്സ്പയറിയെ തുടർന്ന് ബാങ്ക് നിഫ്റ്റിയിൽ ഇന്നത്തെ പോലെ ശക്തമായ നീക്കം നാളെയും കാണപെട്ടേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement