പ്രധാനതലക്കെട്ടുകൾ

Dixon Technologies: ഇന്ത്യയിൽ ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്നതിനായി തായ്‌വാനീസ് ഐടി ഹാർഡ്‌വെയർ സ്ഥാപനമായ ഏസർ ഡിക്സണുമായി കെെകോർത്തു. ബുധനാഴ്ച സംയുക്ത പ്രസ്താവനയിൽ ഇരു കമ്പനികളും ഇക്കാര്യം വ്യക്തമാക്കി. 

ICICI Bank: ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി 3595 കോടി രൂപ സമാഹരിച്ച് ബാങ്ക്.

Tata Steel: ഒഡീഷയിൽ 8 ദശലക്ഷം ടൺ ഇരുമ്പയിര് ക്രഷിംഗ് ആൻഡ് വാഷിംഗ് പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.

Coal India: അടുത്ത 4-5 വർഷത്തിനുള്ളിൽ മൂലധന ചെലവായി 40,000-50,000 കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി പറഞ്ഞു.

Union Bank of India: കാപ്രി ഗ്ലോബൽ ക്യാപിറ്റലുമായി സഹ-വായ്പാ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ബാങ്ക്. ഇതു വഴി  MSME-കൾക്ക് വായ്പ വിതരണം ചെയ്യും. കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡ് എന്നത് ഒരു ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനിയാണ്.

SJVN: 24 മണിക്കൂറും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം വിതരണം ചെയ്യുന്നതിനുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി PTC ഇന്ത്യയുമായി കമ്പനി കരാർ ഒപ്പുവച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17561 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17500ന് താഴേക്ക് വീണതിന് ശേഷം മുകളിലേക്ക് ശക്തമായ നീക്കം കാഴ്ചവച്ചു. ശേഷം 17600 ന് അടുത്തായി നിരവധി തവണ സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിച്ചതിനെ തുടർന്ന് 200 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് 88 പോയിന്റുകൾക്ക് താഴെയായി 17415 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37412 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബ്രേക്ക് ഔട്ടിലൂടെ ശക്തമായ മുന്നേറ്റം നടത്തി. 37900ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ സൂചിക 169 പോയിന്റുകൾ/ 0.45 ശതമാനം മുകളിലായി 37900 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ(2%) നേട്ടം കെെവരിച്ചപ്പോൾ, നിഫ്റ്റി ഓട്ടോ (-1.2%), നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി എഫ്.എം.സി.ജി (-0.99%) എന്നിവ താഴേക്ക് വീണു.

ഡൌ ജോൺസ് ഒഴികെയുള്ള യുഎസ് വിപണികൾ എല്ലാം തന്നെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തിരികെ കയറി ലാഭത്തിൽ അടച്ചു. ഡൌ ഫ്ലാറ്റായി ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. FTSE ലാഭത്തിലും CAC 40 ഫ്ലാറ്റായും  DAX നഷ്ടത്തിലും വ്യാപാരം ചെയ്യപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,430-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.17,375, 17,325, 17,215, 17,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,450, 17,550, 17,650, 17690, 17,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,350, 37,000, 36,650, 36,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37,750, 37,900, 38000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 17 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,123 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,810 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.വിപണി കഴിഞ്ഞ ദിവസം മുകളിലേക്ക് ശക്തമായ മുന്നേറ്റം നടത്താൻ ഒരുങ്ങിയെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിച്ചതിന് പിന്നാലെ സൂചിക താഴേക്ക് വീണു. ഒരുപാട് കാലത്തിന് ശേഷമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ അളവിൽ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത്. ഇത് കാളകൾക്ക് മേൽ ആശങ്ക ഉയർത്തുന്നു.

നിഫ്റ്റി താഴേക്ക് വീണപ്പോൾ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. KOTAK, ICICI Bank എന്നിവ ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകി. Reliance, Infosys എന്നീ ഓഹരികളാണ് പ്രധാനമായും നിഫ്റ്റിയെ താഴേക്ക് വലിച്ചത്.

കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ജർമ്മനി വീണ്ടും ലോൺഡൌണിന് ഒരുങ്ങുകയാണ്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ പരിഭ്രാന്ത്രി ഉണ്ടാവുകയും വിൽപ്പന വർദ്ധിക്കുകയും ചെയ്തു. DAX ഇന്നലെ 1.2 ശതമാനമാണ് ഇടിഞ്ഞത്. ഇതേതുടർന്ന് യുഎസ് വിപണി ഗ്യാപ്പ് ഡൌണിൽ തുറന്നെങ്കിലും ലോൺക്ക്ഡൌണിലൂടെ അല്ലാതെ മറ്റു മാർഗങ്ങളിലൂടെ കൊവിഡിനെ നിയന്ത്രിക്കുമെന്ന് യുഎസ് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ വിപണികൾ തിരികെ കയറി.

ന്യൂസിലൻഡ് ഇന്നലെ പലിശ നിരക്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയ ഇന്ന് നിരക്കുകൾ ഉയർത്തും. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾക്ക് ഇത് ഒരു മുന്നറിയിപ്പാണ്. അതേസമയം സമീപഭാവിയിൽ പലിശ നിരക്ക് ഉയർത്താൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു.

17325 എന്നത് നിഫ്റ്റിക്ക് ഒരു സുപ്രധാന സപ്പോർട്ടാണ്. ഇത് മറികടന്ന് സൂചിക താഴേക്ക് വീണാൽ, 17215 ശ്രദ്ധിക്കുക. 17500ൽ അനേകം കോൾ ഒഐ ഉള്ളതിനാൽ തന്നെ ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. ഈ നിലതകർക്കപ്പെട്ടാൽ ശ്രദ്ധിക്കുക. അതിന് അനുസരിച്ച് മാത്രം ഓപ്ഷൻ സെൽ ചെയ്യുക. Reliance. Infosys ഓഹരികളിൽ ശ്രദ്ധിക്കുക. മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement