പ്രധാനതലക്കെട്ടുകൾ

Tata Consumer Products: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂരിൽ കമ്പനി പുതിയ പ്ലാന്റ് സ്ഥാപിച്ചു. 100 കോടി രൂപ മുതൽമുടക്കിൽ 18 മാസം കൊണ്ടാണ്  പ്ലാന്റ് കമ്മീഷൻ ചെയ്തത്.

BSE: സ്റ്റീൽ ബില്ലറ്റുകളിൽ ഡെലിവറി അധിഷ്ഠിത ഫ്യൂച്ചേഴ്സ് കരാറിൽ വ്യാപാരം ആരംഭിക്കുമെന്ന്  എക്സ്ചേഞ്ച് അറിയിച്ചു.

Mahindra Lifespace Developers: ബോണസ് ഇക്വിറ്റി ഷെയറുകൾ വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ഒരുങ്ങി കമ്പനി ബോർഡ്.

Tata Power: 285.64 ഡോളറിന് ട്രസ്റ്റ് എനർജി റിസോഴ്സസിലുള്ള 100 ശതമാനം ഓഹരി ടാറ്റാ പവർ ഇന്റർനാഷണലിലേക്ക് മാറ്റാൻ ഒരുങ്ങി കമ്പനി.

Wipro: വിൽ‌പനാനന്തര സേവനങ്ങൾ‌ക്കായി ഫീൽ‌ഡ് എക്സ് വാഗ്ദാനം ചെയ്യുന്നതിനായി ഐടി കമ്പനി സർവീസ് നൗവുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

PSP Projects: നടപ്പ് സാമ്പത്തിക വർഷത്തേക്കായി കമ്പനി പുതിയ 82.79 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി.

Tanla Platforms: 515873 ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് കമ്പനി അംഗീകാരം നൽകി. ഓഹരി ഒന്നിന് 1260 രൂപ നിരക്കിൽ 65 കോടി രൂപയ്ക്കാണ് തിരികെ വാങ്ങുക.

Magma Fincorp കമ്പനിയുടെ പേര് മാറ്റി  Poonawalla Fincorp എന്നാക്കി. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ മാഗ്മ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ പേരും പൂനവല്ല ഹൗസിംഗ് ഫിനാൻസ് എന്നാക്കി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • Reliance Industries
 • JSW Steel
 • SBI Cards and Payment Services
 • Ambuja Cements
 • United Spirits
 • Yes Bank
 • Crompton Greaves
 • Consumer Electricals
 • Atul
 • Federal Bank
 • Jubilant Pharmova

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ച് 15800 വരെയെത്തിയെങ്കിലും ഇവിടെ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. 15800ൽ ഏറെ നേരം അസ്ഥിരമായി നിന്ന സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 1.23 ശതമാനം മുകളിലായി 15824 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിക്ക് നിഫ്റ്റിക്ക് സമാനമായ മുന്നേറ്റം കാഴ്ചവക്കാൻ സാധിച്ചില്ല. 35000 പരീക്ഷിക്കപ്പെട്ടതിന് പിന്നാലെ താഴേക്ക് വീണ സൂചിക 34677 ൽ വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ, ഐടി എന്നിവ ശക്തമായ പ്രകടനം കാഴ്ചവച്ചു. എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് അടച്ചത്.

യൂറോപ്യൻ, യുഎസ് വിപണികൾ
കഴിഞ്ഞ 3 ദിവസമായി തുടർച്ചയായി മുകളിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.ഏഷ്യൻ  വിപണികൾ ഫ്ലാറ്റായി കയറിയിറങ്ങി വ്യക്തമായ ദിശയില്ലാതെയാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ലാഭത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,824-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800-15,790, 15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,840, 15,900 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 247 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 948 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

16000 ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഉയർന്ന കോൾ ഒഐ.

RELIANCE-ന്റെ ഫലം ഇന്ന് വിപണി അവസാനിച്ച ശേഷം പുറത്ത് വരും. ICICIBANK ഉം തങ്ങളുടെ ഫലം നാളെ പ്രഖ്യാപിക്കും. ഇവ എല്ലാം തന്നെ വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ശ്രദ്ധിക്കുക.

നിഫ്റ്റിയേക്കാൾ കൂടുതൽ ബാങ്ക് നിഫ്റ്റിയിലേക്കാണ് വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടത്.നിഫ്റ്റി 15800 മുകളിൽ തന്നെ നിന്നാൽ വിപണി ശക്തമാണെന്ന് കരുതാം. ഒരുപക്ഷേ ഇത് തകർത്ത് കൊണ്ട് താഴേക്ക് വീണാൽ സൂചിക 15700-15800 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് വീണ്ടും എത്തപ്പെട്ടേക്കും. അങ്ങനെയെങ്കിൽ 16000 കെെവരിക്കുകയെന്ന ലക്ഷ്യത്തിന് കാലതാമസം ഉണ്ടായേക്കും.

ആഗോള, ആഭ്യന്തര സഹചര്യങ്ങൾ വിലയിരുത്തി നോക്കുമ്പോൾ  വിപണി  ഇന്ന്  അസ്ഥിരമായി നിന്നേക്കാം. 15800 സപ്പോർട്ടായും 15840 ആദ്യ റെസിസ്റ്റന്റായും 15880-15900 രണ്ടാമത്തെ റെസിസ്റ്റന്റായും പരിഗണിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement