ഇന്നത്തെ വിപണി വിശകലനം

നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി വിപണി.

16227 എന്ന നിലയിൽ 183 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 16150ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. 16141ൽ
നിന്നും തിരികെ കയറിയ സൂചിക 250 പോയിന്റുകളുടെ  മുന്നേറ്റം നടത്തി. ശേഷം 16400ൽ സൂചിക സമ്മർദ്ദം നേരിട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 109 പോയിന്റുകൾ/ 0.67 ശതമാനം താഴെയായി 16301 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34091 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33900ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം തിരികെ കയറിയ സൂചിക ഓപ്പണിംഗ് നഷ്ടം നികത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 315 പോയിന്റുകൾ/ 0.91 ശതമാനം താഴെയായി 34275 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി (+0.05%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ (-2.6%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-2.3%), നിഫ്റ്റി മെറ്റൽ (-2.3%) എന്നിവ 2 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു.

ചൈന ഒഴികെ ഉള്ള ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 1.5 ശതമാനം മുതൽ 2 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഫെബ്രുവരിയിൽ 200 ഇഎംഎയിൽ സപ്പോർട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ PowerGrid (+2.8%) ഓഹരി ബ്രേക്ക് ഔട്ട് തുടരുന്നു.

നിഫ്റ്റിയിൽ രാവിലെ വീണ്ടെടുക്കൽ നടന്നതിന് പിന്നാലെ INFY (+1.7%) ഓഹരി ഇന്ന് ലാഭത്തിൽ അടച്ചു.

സ്വിസ് കമ്പനിയായ കോൺഫിനേൽ എജി 408 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പിന്നാലെ HCL Tech (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

കഴിഞ്ഞ ആഴ്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Reliance (-3.9%) ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

Campus Activewear ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചു. ഓഹരി ഒന്നിന് 360 രൂപ നിരക്കിലാണ് എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്.

ക്യാൻഫിൻ ഹോംസിന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അന്വേഷിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Can Fin Homes (-5.1%), Canara Bank(-8.2%) എന്നീ ഓഹരികൾ താഴേക്ക് വീണു.

നാലാം പാദത്തിൽ അറ്റാദായം 1390 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ UPL (-1.1%) ഓഹരി നഷ്ടത്തിൽ അടച്ചു. ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ്.

നാലാം പാദത്തിൽ അറ്റാദായം 150 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ BASF( +8.4%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

നാലാം പാദത്തിൽ അറ്റാദായം 310 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Central Bank Of India (-1.9%) ഓഹരി നഷ്ടത്തിൽ അടച്ചു. പോയവർഷം 1349 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം.

വിപണി മുന്നിലേക്ക്

ഇൻഫി ഓഹരിയിൽ ഇന്ന് ശക്തമായ ഗ്രീൻ ക്യാൻഡിൽ കാണപ്പെട്ടു. ഇത് നിങ്ങളുടെ വാച്ച് ലിസ്റ്റിലേക്ക് ചേർക്കാവുന്നതാണ്. ഡേയിലി കാൻഡിലിൽ ശക്തമായ വോള്യം അനുഭവപ്പെട്ടാൽ കൂടുതൽ ശ്രദ്ധിക്കാവുന്നതാണ്.

റഷ്യയുടെ വിക്ടറി ഡേ പരേഡിൽ പുടിൻ നടത്തിയ പ്രസംഗം വിപണിയെ ദോഷകരമായി ബാധിക്കുകയും ഇതേതുടർന്ന് 16,400ൽ നിന്ന് സൂചിക 150 പോയിന്റുകൾ താഴേക്ക് വീഴുകയും ചെയ്തു.

റിലയൻസ് ഓഹരിയിൽ ലാഭമെടുപ്പ് തുടർന്നാൽ നിഫ്റ്റി ഐടി, ബാങ്ക് നിഫ്റ്റി എന്നിവ ശക്തമായ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണ്. 16400- 16150 എന്ന ടെക്നിക്കൽ നില നിഫ്റ്റി മാനിക്കുന്നതായി കാണാം. വാർത്തകളും കിംവദന്തികളും കുറവായത് നല്ല കാര്യമായി കാണാം.

യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം എന്നത് നിലവിൽ ഏറ്റവും താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്. ഇത് നമ്മുടെ ഫോറെക്സ് ശേഖരണത്തിന് ദോഷകരമാകും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement