ഇന്നത്തെ വിപണി വിശകലനം 

തിരുത്തലിന് ആരംഭം കുറിച്ച ദിവസമോ? 15800 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തിയ നിഫ്റ്റി പിന്നീട് താഴേക്ക് വീണു.

15769 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ഈ വീഴ്ച മറികടന്ന് തിരികെ കയറിയ സൂചിക 15800 എന്ന ഉയർന്ന നില കെെവരിച്ചു. പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് ഇവിടെ നിന്നും വിപണി താഴേക്ക് വീണു. ശേഷം15600ൽ സപ്പോർട്ട് എടുത്ത സൂചിക വീണ്ടും മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ 0.67 ശതമാനം  താഴെയായി 15,635 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

35130 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35000 എന്ന സപ്പോർട്ട് തകർത്തെറിഞ്ഞ് കൊണ്ട് താഴേക്ക് വീണു. ഇവിടെ നിന്നും 30 മിനിറ്റ് കൊണ്ട്  500 പോയിന്റുകൾ തിരികെ കയറിയ സൂചിക ഉച്ചയ്ക്ക് ശേഷം വീണ്ടും താഴേക്ക് വീണ് 34640 എന്ന താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 284 പോയിന്റുകൾ/ 0.81 ശതമാനം താഴെയായി 34800 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 2.1 ശതമാനവും നിഫ്റ്റി റിയൽറ്റി 1.66 ശതമാനവും നിഫ്റ്റി ഓട്ടോ 1.28 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഒരു ശതമാനത്തിൽ കുറവ് നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

പവർ കമ്പനികളുടെ ഓഹരി ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Adani Power 10 ശതമാനം നേട്ടം കെെവരിച്ച് ഫ്ലാറ്റായി അടയ്ക്കപ്പെട്ടു. Tata Power 6.5 ശതമാനവും REC 6 ശതമാനവും PFC 3.73 ശതമാനവും  നേട്ടം കെെവരിച്ചു.

ഒഡീഷയിലെ മൂന്ന് വൈദ്യുതി വിതരണ കമ്പനികളിലെ 51 ശതമാനം വീതം ഓഹരി മൂലധനം ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Tata Power ഓഹരി ഇന്ന് 14 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിക്കുകയും പിന്നീട് 6.5 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ വോൾട്ടേജ് സോഴ്‌സ് കൺവെർട്ടർ അധിഷ്ഠിത എച്ച്.ഡി.വി.സി വൈദ്യുതി പ്രക്ഷേപണ സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ Power Grid ഓഹരി ഇന്ന് 3.44 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. NTPC 1.46 ശതമാനം നേട്ടം കെെവരിച്ചു.

3.37 കോടി ഓഹരികൾ ബ്ലോക്ക് ഇടപാടിൽ കെെമാറിയതിന് പിന്നാലെ Crompton Greaves ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

നെക്‌സോണിന്റെ എല്ലാ ഡീസൽ വേരിയന്റുകളുടെയും ഓർഡറുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഡീലർ പങ്കാളികൾക്ക് മെമ്മോ അയച്ചതിന് പിന്നാലെ Tata Motors ഓഹരി ഇന്ന് 2.6 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ചൈനയുടെ കയറ്റുമതി നികുതി 10-15 ശതമാനം എന്ന അഭ്യൂഹത്തിൽ  ഇന്ത്യൻ സ്റ്റീൽ എക്സ്പോർട്ട്  അന്വേഷണം തുടർന്നു. SAIL ഓഹരി 2.4 ശതമാനം ഉയർന്നു. മറ്റു സ്റ്റീൽ ഓഹരികളും നേട്ടം കെെവരിച്ചു.

യൂറോപ്യൻ യൂണിയനിൽ  ബസുമതി അരിയുടെ ഏക ഉടമസ്ഥാവകാശം നൽകുന്ന ഒരു എക്സ്ക്ലൂസീവ് വ്യാപാരമുദ്രയ്ക്കായി ഇന്ത്യ അപേക്ഷ സമർപ്പിച്ചു.

നാലാം പാദഫലങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാത്തതിനെ തുടർന്ന് GAIL ഓഹരി ഇന്ന് 3 ശതമാനം നഷ്ടം രേഖപ്പെടുത്തി. നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിച്ച് 1910 കോടി രൂപയായിരുന്നു.

റെയിൽ‌വേയ്ക്ക് 700 മെഗാഹെർട്സ് ബാൻഡ് എയർവേവ് അനുവദിക്കാൻ  ഒരുങ്ങി കേന്ദ്ര സർക്കാർ. RailTel  ഓഹരി ഇന്ന് 10.6 ശതമാനം ഉയർന്നു.

നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്ന് ഗ്യാപ്പ് ഡൗണിൽ തുറന്ന Petronet ഓഹരി പിന്നീട് 8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ  അറ്റാദായം 195 ശതമാനം വർദ്ധിച്ച്  32.1 കോടി രൂപയായതിന് പിന്നാലെ Star Cement ഓഹരി ഇന്ന് 3.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ക്യു ഐ പി വഴി 300 കോടി രൂപ സമാഹരിക്കാൻ കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ INOX Leisure ഓഹരി ഇന്ന് 2 ശതമാനം ഇടിഞ്ഞു. ഓഹരി ഒന്നിന് 315.25 രൂപ വീതം ഫ്ലോർ വിലയ്ക്കാണ് വിതരണം ചെയ്യുക.

വിപണി മുന്നിലേക്ക് 

ഇന്ന് ഉച്ചയ്ക്ക് ശേഷം വിപണി വലിയ ഒരു പതനത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമായും നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റതാണ് ഇതിന് കാരണമായത്. ഈ സഹചര്യത്തിലും വിപണി 15600ന് മുകളിലായി 0.7 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ബാങ്ക് നിഫ്റ്റി 0.8 ശതമാനം നഷ്ടത്തിലാണ് അടയ്ക്കപെട്ടത്.

നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോൾ, നിഫ്റ്റി മിഡ്, സ്മോൾ ക്യാപ്പ് സൂചികകളും താഴേക്ക് വീണു. വിപണിയുടെ നിലവിലുള്ള കത്തിക്കയറ്റം അസ്ഥിരതയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു.

മെയ് മാസത്തിലെ മ്യൂച്വൽ ഫണ്ട് ഡാറ്റ പുറത്തുവന്നിട്ടുണ്ട്. ഇടിഎഫ് വരവ് 5,379.8 കോടി രൂപയി രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഇത് 2537 കോടി രൂപയായിരുന്നു. തുടർച്ചയായ മൂന്നാം മാസവും 9,235.5 കോടി രൂപയാണ് ഇക്വിറ്റികളിൽ വരവ് കാണുന്നത്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള ഔട്ട് ഫ്ലോ 44,512  കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഇത് ഒരു ലക്ഷം കോടിയായിരുന്നു.

വിപണി  സുസ്ഥിരമാകുമെന്ന് പ്രതീക്ഷിച്ച് കൂടുതൽ ഫണ്ടുകൾ ഡെറ്റ് മാർക്കറ്റുകളിൽ നിന്ന് ഇക്വിറ്റിയിലേക്ക് ഒഴുകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. India VIX 15 ആയി നിലകൊള്ളുന്നു. ഇത് വിപണിയിൽ സ്വഭാവികമായ തിരുത്തൽ നടത്തിയേക്കാം. എന്നാൽ മ്യൂച്ചൽ ഫണ്ട്, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയുള്ളതിനാൽ വലിയ പതനത്തിന് വിപണി സാക്ഷ്യം വഹിച്ചേക്കില്ല.

നാളെ എക്സ്പെയറിയായതിനാൽ തന്നെ വിപണിയിൽ നേരിയ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. 15,500ൽ ശക്തമായ സപ്പോർട്ട് ഉള്ളതായി ഒഐ കണക്കുകൾ സൂചിപ്പിക്കുന്നു. 15700 നാളെ ശക്തമായ പ്രതിരോധമായി നിലകൊള്ളും. ഇതിനാൽ വിപണി കുറച്ച് താഴേക്ക് നീങ്ങൻ സാധ്യതയുണ്ട്. 

16200ന് മുകളിൽ മാത്രമെ നിഫ്റ്റിയിൽ അടുത്ത റാലിക്ക് സാധ്യതയുള്ളു. അടുത്തിടെ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. വിപണി ഈ നിലയിൽ തന്നെ സ്ഥിരത കെെവരിച്ച് നിൽക്കാനാണ് സാധ്യത.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു.  വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ  കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 […]
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]
ഇന്ത്യയിലെ രണ്ട് സെൻ‌ട്രൽ ഡിപോസിറ്ററി സേവനങ്ങളിൽ ഒന്നാണ് സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് അഥവ സിഡിഎസ്എൽ. ഡീമാറ്റ് അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് ഇവരിൽ നിന്നും അനേകം മെയിലുകൾ വന്നിട്ടുണ്ടാകും.  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ  പ്രൊമോട്ടറായി 1999 ലാണ് സിഡിഎസ്എൽ സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായി 3 കോടി ഉപയോക്താക്കളെ സ്വന്തമാക്കിയ ഡിപോസിറ്ററിയും സിഡിഎസ്എല്ലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 272 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപത്തിലൂടെ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ഓഹരി അസ്ഥിരമായ നിലയിൽ സാവധാനമാണ് നീങ്ങിയിരുന്നത്. കമ്പനിയുടെ […]

Advertisement