ആരോപണങ്ങൾക്കും മറുപടികൾക്കും ഇടയിലായി ഭ്രാന്തമായ നീക്കം കാഴ്ചവച്ച് അദാനി ഓഹരികൾ.
നേരിയ ഗ്യാപ്പ് ഡൗണിൽ 15790 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വൻ പതനത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ 20 മിനിറ്റിൽ 15600ലേക്ക് വീണ സൂചിക ഇവിടെ സപ്പോർട്ട് എടുത്ത് കൊണ്ട് തിരികെ കയറി. സൂചികയിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 15,811 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34947 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണു. 500 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ സൂചിക പിന്നീട് തിരികെ കയറി. എങ്കിലും 35000 എന്ന ശക്തമായ നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 96 പോയിന്റുകൾ/ 0.28 ശതമാനം താഴെയായി 34950 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മിക്ക മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് അടച്ചത്. നിഫ്റ്റി റിയൽറ്റി മാത്രമാണ് 1 ശതമാനത്തിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
അദാനി ഓഹരികളിൽ നിക്ഷേപമുള്ള മുന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്. അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു.
വിശദീകരണവുമായി രംഗത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികൾ ശക്തമായി തിരികെ കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും Adani Ent 25 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു. Adani Power, ATGL, Adani Transmission എന്നിവ ഒഴികെ മറ്റെല്ലാ അദാനി ഓഹരികളും അവസാന നിമിഷം താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി.
പുതിയ ഉയരങ്ങൾ കീഴടക്കിയ Tata Motors ഓഹരി ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.
നാലാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ Coal India ഓഹരി ഇന്ന് 2 ശതമാനം നഷ്ടത്തിൽ അടച്ചു.
നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ BHEL ഓഹരി ഇന്ന് 11.55 ശതമാനം നഷ്ടം രേഖപ്പെടുത്തി.
കൊവിഡ് പോസിറ്റീവ് നിരക്ക് 11.11 ശതമാനമായിരുന്നിട്ടും
പൂനെയിൽ ഇന്ന് മുതൽ മാളുകളും ഹോട്ടലുകളും പ്രവർത്തനം ആരംഭിച്ചു.
പണയം വച്ചിരുന്ന 17 ലക്ഷം ഓഹരികൾ പ്രെമോട്ടർമാർ തിരികെയെടുത്തതിന് പിന്നാലെ Laurus Labs ഓഹരി ഇന്ന് 1.6 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ഒരു മാസമായി ഓഹരി 31 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്.
നാലാം പാദത്തിൽ അറ്റാദായം ഇരട്ടി വർദ്ധിച്ച് 350 കോടി രൂപയായതിന് പിന്നാലെ Indian Overseas Bank ഓഹരി ഇന്ന് 1.6 ശതമാനം നേട്ടം കെെവരിച്ചു.
സിഎൻബിസി ഇന്ത്യയുടെ മുൻ മാനേജിംഗ് എഡിറ്ററായിരുന്ന ഉദയൻ മുഖർജി ഇന്ത്യ ടുഡേ ഗ്രൂപ്പിൽ ചേർന്നതിന് പിന്നാലെ TV Today ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.
ഓഹരി വിഭജനത്തിനായി ജൂൺ 29ന് ബോർഡ് യോഗം ചേരാനിരിക്കെ DCM Shriram ഓഹരി ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ചു.
യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ Lupin ഓഹരി ഇന്ന് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
DHFL-ന്റെ ഓഹരികളിൽ വ്യാപാരം നടത്തുന്നത് ബി.എസ്.ഇ എൻ.എസ്.ഇ എന്നീ എക്സ്ചേഞ്ചുകൾ നിർത്തിവച്ചു. ഇതിൽ അകപ്പെട്ട റീട്ടെയിലേഴ്സിന് തങ്ങളുടെ ഓഹരി ഇന്ന് മുതൽ കാണാനാകില്ല.
വിപണി മുന്നിലേക്ക്
ആശങ്കകൾ ശമിച്ചതിന് പിന്നാലെ നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. സൂചിക 10 പോയിന്റുകളുടെ നേട്ടമാണ് ഇന്ന് കെെവരിച്ചത്. അദാനി ഓഹരികൾ ഫ്ലാറ്റായിരുന്നെങ്കിൽ 23 പോയിന്റുകളുടെ നേട്ടം നിഫ്റ്റിയിൽ കാണാമായിരുന്നു.
എന്നിരുന്നാലും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒരു ലേഖനം വെെകാതെ തന്നെ മാർക്കറ്റ്ഫീഡ് പ്രസ്ദ്ധീകരിക്കുന്നതാണ്.
ഇന്ത്യയുടെ മൊത്ത വിലക്കയറ്റം മേയിൽ എക്കലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. 12.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് പ്രതീക്ഷിച്ച 13.40 ശതമാനത്തേക്കാൾ കുറവാണ്. വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഉച്ചയ്ക്ക് 1:20 ഓടെ വിപണിയിൽ ശക്തമായ വാങ്ങൽ അനുഭവപ്പെട്ടു. നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ ഇപ്പോഴും ബുള്ളിഷാണെന്ന സൂചനയാണ് ഇത് നൽകുന്നത്. നിഫ്റ്റി 10 പോയിന്റുകൾ മുകളിൽ അടച്ചെങ്കിലും വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടക്കാൻ സാധിച്ചില്ല.
നാളെ ഗ്യാപ്പ് അപ്പിൽ തുറന്ന് കൊണ്ട് നിഫ്റ്റി പുതിയ ഉയരങ്ങൾ കീഴടക്കിയേക്കാം. വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതാണ്. അടിസ്ഥാന പരമായി അദാനി ഓഹരികളിൽ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. ഇതിനാൽ കടം നൽകിയിട്ടുള്ള ബാങ്കിംഗ് ഓഹരികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.
മ്യൂച്ചൽ ഫണ്ടുകൾ അദാനി ഓഹരികളിൽ അധികം നിക്ഷേപം നടത്തുന്നതായി കാണുന്നില്ല. നിലവിലെ സാഹചര്യം മൊത്തം വിപണിയെ ബാധിക്കാൻ സാധ്യത കുറവാണ്.
വെെകാതെ തന്നെ ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുമെന്നും ഐടി ഓഹരികൾ അസ്ഥിരമായി തുടരുമെന്നും കരുതാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.