ഇന്നത്തെ വിപണി വിശകലനം
17247 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ബ്രേക്ക് ഔട്ട് നടത്തി 17325 എന്ന പ്രധാന നില മറികടന്നു. ദിവസത്തെ രണ്ടാം പകുതിയിൽ 35 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്ന സൂചിക പിന്നീട് മുന്നേറ്റം തുടർന്നുവെങ്കിലും 17400ന് അടുത്ത് പ്രതിബന്ധം നേരിട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 17354 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 35134 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 30 മിനിറ്റ് കൊണ്ട് മുന്നേറ്റം നടത്തി 35500 മറികടന്നു. പിന്നീട് നിഫ്റ്റിക്ക് സമാനമായി 200 പോയിന്റുകൾക്ക് ഉള്ളിൽ സൂചിക അസ്ഥിരമായി കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 418 പോയിന്റുകൾ/ 1.19 ശതമാനം മുകളിലായി 35482 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(+0.11%) ഇന്നലെ എക്കാലത്തെയും ഉയർന്ന നില കെെവരിച്ചതിന് പിന്നാലെ ഇന്ന് ശാന്തമായി കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ(+1.94%) നേട്ടത്തിൽ വീണ്ടെടുത്തു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിൽ ലിസ്റ്റ് ചെയ്ത ചൈനീസ് ടെക് ഓഹരികളുടെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഹാംഗ് സെംഗ് 1 ശതമാനത്തിന് മുകളിൽ മുന്നേറ്റം നടത്തി. DAX ഒഴികെ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
കമ്പനിയുടെ പ്രധാന ബിസിനസ്സ് എതിരാളിയായ അൽകോവ കോർപ്പറേഷൻ പ്ലാന്റിലെ അലുമിനിയം ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ Hindalco(+5.7%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. National Aluminium(+3.4%) ഓഹരിയും മുന്നേറ്റം തുടർന്നു.
സിമന്റ് ഓഹരികൾക്ക് ആവശ്യകത വർദ്ധിച്ചതായി കാണാം. Ultra Cements(+2.6%), Shree Cem(+2.1%), Ambuja Cem(+1.7%), JK Cem(+2.7%), India Cements(+2.7%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
ഐഡിഎഫ്സി, ഐഡിഎഫ്സി ഫിനാൻഷ്യൽ എന്നിവയുമായി ലയിക്കാൻ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് അനുമതി ലഭിച്ചതിന് പിന്നാലെ IDFC(+13.1%)& IDFC First Bank(+1.7%) ഓഹരികൾ നേട്ടത്തിൽ അടച്ചു.
ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് ഓഹരിയിൽ വാങ്ങൽ കോൾ പ്രഖ്യാപിച്ചതിന് പിന്നാലെ Century Textiles (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.
CMS Info ഓഹരി ഇന്ന് നേരിയ നേട്ടത്തിൽ 220 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. 216 രൂപയായിരുന്നു ഐപിഒ വില. ഒടുവിൽ ഓഹരി 10 ശതമാനം നേട്ടത്തിൽ 238 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സിൽ 700 കോടി രൂപ വരെ നിക്ഷേപം നടത്താൻ ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ
PB Fintech(+2.2%) ഓഹരി നേട്ടം കെെവരിച്ചു.
കോവിഷീൽഡ് വാക്സിന്റെ സമ്പൂർണ വിപണി അംഗീകാരത്തിനായി ഇന്ത്യയ്ക്ക് അപേക്ഷിച്ച നൽകിയതിന് പിന്നാലെ AstraZeneca(+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.
ടെക്സ്റ്റൈൽസിന്റെ ജിഎസ്ടി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിക്കാനുള്ള തീരുമാനം മാറ്റിവയ്ക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്ത് ജിഎസ്ടി കൗൺസിൽ. ഇത് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.
എത്തനോൾ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി കരിമ്പ് സിറപ്പ് സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന് പിന്നാലെ Vishwaraj Sugar Industries(+2.3%) ഓഹരി നേട്ടത്തിൽ അടച്ചു.
സി.ബി.ഐ കമ്പനിയുടെ ഔദ്യോഗിക സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ Dilip Buildcon(+7.3%) ഓഹരി ഇടിഞ്ഞു.
Sunpharma(+1.3%) ഓഹരി ഇന്ന് 5 വർഷത്തെ ഉയർന്ന നിലയായ 851 രൂപ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇതുവരെ ഷോർട്ട് ടേം ബുള്ളിഷ് ചാനലിനും ലോങ് ടേം ബെയറിഷ് ചാനലിനുള്ളിലും ആയിരുന്നു ഉള്ളത്. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ സൂചിക ഈ ബെയറിഷ് ചാനൽ മറികടന്നു എന്നുള്ളത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഏറെ ദിവസങ്ങളായി അസ്ഥിരമായി നിന്ന ബാങ്ക് നിഫ്റ്റിയാണ് ഇപ്പോൾ നിഫ്റ്റിക്ക് പിന്തുണ നൽകിയത്. അതേസമയം 35500 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഐടിയും മുന്നേറ്റം തുടർന്നാൽ വെെകാതെ തന്നെ നിഫ്റ്റി മുന്നേറ്റം നടത്തി 18000ൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഇന്നലത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ നിഫ്റ്റി 50 ദിവസത്തെ മൂവിംഗ് ആവറേജിന് മുകളിൽ (17350) ശക്തമായി വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്. ഇത് താത്ക്കാലികമായി വിപണി ശക്തമാണെന്ന് കാണിക്കുന്നു. മുന്നേറ്റം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ മുകളിലേക്ക് 17600 ശ്രദ്ധിക്കാവുന്നതാണ്.
വർഷത്തെ അവസാന ദിവസം വിപണിയിൽ ശക്തമായ ബ്രേക്ക് ഔട്ട് കണ്ടതിൽ സന്തോഷിക്കാവുന്നതാണ്. പുതുവർഷത്തിൽ എല്ലാവർക്കും കൂടുതൽ കാര്യങ്ങൾ പഠിക്കാനും വിപണിയിൽ നിന്നും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.