ഇന്നത്തെ വിപണി വിശകലനം

നിഫ്റ്റി ഇന്ന് 69 പോയിന്റുകൾക്ക് മുകളിലായി 17600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തന്നെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 17650 മറികടക്കാൻ സാധിച്ചില്ല. ശേഷം 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/ 0.31 ശതമാനം താഴെയായി 17475 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

139 പോയിന്റുകൾക്ക് താഴെയായി 37887 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 37900 എന്ന നില പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 1.5 ശതമാനം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 284 പോയിന്റുകൾ/ 0.75 ശതമാനം താഴെയായി 37463 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ(-0.84%), നിഫ്റ്റി ഫിൻസെർവ് (-0.87%), നിഫ്റ്റി മീഡിയ(-0.77%), നിഫ്റ്റി റിയൽറ്റി(-0.54%)  എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി എഫ്.എം.സി.ജി (+0.69%) വീണ്ടെടുക്കൽ നടത്തി.

ഇന്നലെ ജപ്പാൻ വിപണി 1.8 ശതമാനം താഴേക്ക് വീണപ്പോൾ ചൈന 1.4 ശതമാനം വീണ്ടെടുക്കൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് ജപ്പാൻ വിപണി 1.9 ശതമാനം ഉയർന്നപ്പോൾ ചൈന 0.82 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ നിലവിൽ ഫ്ലാറ്റായി 0.7 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

എല്ലാ മേഖലാ സൂചികകളിലുമുള്ള പ്രധാന ഓഹരികൾ എല്ലാം തന്നെ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Maruti (-1.9%), Tata Motors (-1.6%), Eicher Motors (-1.2%), HDFC (-1.9%), HDFC Bank (-1.9%), Kotak Bank (-1.2%) Dr Reddy (-1.6%), Bajaj Finserv (-1.4%) എന്നീ ഓഹരികൾ 1 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചു.

സി.എൻ.ജി വില വർദ്ധനവിനെ തുടർന്ന്  IGL (+3.3%), MGL (+1.5%), GujGas (+0.88%) ഓഹരികൾ നേട്ടത്തിൽ അടച്ചു. മറ്റു ഓയിൽ- ഗ്യാസ് അനുബന്ധ ഓഹരികളായ ONGC (+3.21%), IOC (+1.4%), OIL (+1.1%), Hind Petro (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു.

ഓഹരി വിറ്റഴിക്കൽ നടപടികൾ പ്രധാനമന്ത്രി മോദി ഉടൻ അവലോകനം ചെയ്‌തേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ BPCL (-0.42%), SCI (+6.1%), IDBI BANK (+3%) തുടങ്ങിയ ഓഹരികൾ വ്യത്യസ്ത രീതിയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം ഉണ്ടായ വീണ്ടെടുക്കലിനെ തുടർന്ന് ITC (+1.7%) ഓഹരി നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Hathway(-5.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ദുർബലമായി തന്നെ തുടരുകയും  ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് നീങ്ങി കൊണ്ട് കരടികൾക്കൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നിരുന്നാലും 17450 എന്നത് നിഫ്റ്റിക്ക് സപ്പോർട്ടായി കാണപ്പെടുന്നു. ബാങ്ക് നിഫ്റ്റി ഇപ്പോഴും ശാന്തമായി നിൽക്കുകയാണ്.

ആഗോള വിപണികളിലെ മോശം വാർത്തകളെ തുടർന്ന് നിഫ്റ്റിക്ക് രാവിലത്തെ ഗ്യാപ്പ് അപ്പ് നിലനിർത്താൻ സാധിച്ചില്ല. വിപണി അടുത്ത നാല് ദിവസങ്ങളിൽ തുറക്കാത്തതിനാൽ തന്നെ വിൽപ്പന പ്രതീക്ഷിച്ചിരുന്നു.

ആഴ്ചയിലെ എക്സ്പെയറിയിലേക്ക് നോക്കിയാൽ പോലും സൂചികയിലും പ്രധാന മിഡ്ക്യാപ്പുകളിലും വിൽപ്പന നടന്നതായി കാണാം.

ഏപ്രിൽ 11 മുതൽ മാക്‌സർ ടെക്‌നോളജീസ് എടുത്ത സാറ്റലൈറ്റ് ഇമേജറി റഷ്യൻ സൈന്യം കിഴക്കൻ ഉക്രൈനിലേക്ക് നീങ്ങുന്നത് തുടരുന്നതായി വെളിപ്പെടുത്തുന്നു. ഇത് റഷ്യ- ഉക്രൈൻ യുദ്ധ ഭീതി വീണ്ടും ഉയർത്തി. സാഹചര്യം മോശമായതിനാൽ തന്നെ മാനുഷിക ഇടനാഴിയിലൂടെ ആരെയും കടത്തിവിട്ടില്ലെന്ന് ഉക്രൈൻ പറഞ്ഞു.

തുടർച്ചയായി നാല് ദിവസം അവധി ആയതിനാൽ ഏവർക്കും വിപണിയിൽ നിന്നും വിട്ട് നിന്ന് കൊണ്ട് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ വിപണിയെ പറ്റി പഠിക്കുവാനായി അൽപ്പം സമയം മാറ്റിവയ്ക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement