ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ദിവസത്തിന് സമാനമായി ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണ് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 90 പോയിന്റുകൾക്ക് മുകളിലായി 15862 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും താഴേക്ക് വീണ് 15780ൽ സപ്പോർട്ട് എടുത്തെങ്കിലും വീണ്ടും ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം സൂചിക വീണ്ടും 100 പോയിന്റുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/ 0.54 ശതമാനം താഴെയായി 15,686 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

34870 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെ നേരം അസ്ഥിരമായി നിന്നു. ഉച്ചയോടെ ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 171 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 34574 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 0.46 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ 1.13 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ്  വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ദുർബലമായി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഇന്നലത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെ Maruti ഓഹരി ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി 4 മാസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

Titan ഓഹരി ഇന്ന് 1.45 ശതമാനം നേട്ടം കെെവരിച്ച്  എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി. യു ആകൃതിയിലുള്ള വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നതായും മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നൽകിയ 270 സ്റ്റോറുകൾ മാത്രം തുറക്കുന്നതായും  ടൈറ്റൻ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു.

ഐടി ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Wipro 2.95 ശതമാനവും TCS 1.21 ശതമാനവും നഷ്ടം രേഖപ്പെടുത്തി.മൊത്തം ഓഹരി  46.52 ശതമാനത്തിൽ നിന്ന് 61.50 ശതമാനമായി ഹൈനെകെൻ ഉയർത്തിയതായി കമ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ UBL ഓഹരി ഇന്ന് 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പ്രതീക്ഷകൾക്ക് ഒത്ത നേട്ടം ലഭിക്കാത്തതിനെ തുടർന്ന് NMDC ഓഹരി ഇന്ന് 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഹെമ്മോ ഫാർമസ്യൂട്ടിക്കൽസ് 775 കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ PEL ഓഹരി ഇന്ന് ഫ്ലാറ്റായി അടയ്ക്കപ്പെട്ടു. 

കമ്പനിയുടെ പ്രൊമോട്ടർ 6.58 ലക്ഷം ഓഹരികൾ പണയംവച്ചതിന് പിന്നാലെ Wockhardt Pharma ഓഹരി ഇന്ന് 5.6 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

155 കോടി രൂപയുടെ പുതിയ 250 ടൺ ഗോലിയാത്ത് ക്രെയിൻ അവതരിപ്പിച്ച്  GRSE. ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.ഈ വർഷം 15000 മുതൽ 17000 കോടി വരെ ഓർഡറുകൾ പ്രതീക്ഷിക്കുന്നതായി Bharat Electronics പറഞ്ഞു. ഓഹരി ഇന്ന് 11 ശതമാനം നേട്ടം കെെവരിച്ചു.

മറ്റു പ്രതിരോധ നിർമാണ കമ്പനികളായ BHEL, BEML, BDL, HAL എന്നിവയുടെ ഓഹരികളും ഇന്ന് കുതിച്ചു കയറി.

ജൂൺ 25 മുതൽ ഡിസംബർ 24 വരെ ഓപ്പൺ മാർക്കറ്റിലൂടെ ഓഹരികൾ തിരികെ വാങ്ങുമെന്ന് Infosys അറിയിച്ചു.

ഏപ്രിൽ മുതൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Hero MotoCorp ഓഹരി ഇന്ന് 0.73 ശതമാനം നേട്ടം കെെവരിച്ചു.

നോർവേയിലെ പെൻഷൻ ഫണ്ടായ കെ‌എൽ‌പി, കെ‌എൽ‌പി ഫണ്ട് എന്നിവയുടെ  നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ Adani Ports ഇന്ന് 3.26 ശതമാനം നഷ്ടം രേഖപ്പെടുത്തി.മാർച്ചിലെ നാലാം പദത്തിൽ പ്രതിവർഷ അറ്റാദായം 65 ശതമാനം ഇടിഞ്ഞ് 17.9 കോടി രൂപയായതിന് പിന്നാലെ Sobha ഓഹരി ഇന്ന് 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

2021ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 9.6 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡിസ് റേറ്റിംഗ് ഏജൻസി. 2022ൽ ഇത് 7.0 ആകുമെന്നും ഇന്ത്യയിലെ സാമ്പത്തിക നാശനഷ്ടം ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രമായി പരിമിതപ്പെടുമെന്നും അവർ  പറഞ്ഞു.

HDFC Bank ഇന്ന് ശക്തമായി നിന്നതിനാൽ ബാങ്ക് നിഫ്റ്റിയിൽ ഇന്ന് വലിയ ഇടിവ് ഉണ്ടായില്ല. SBIN ഓഹരിയും ഇന്ന് ഫ്ലാറ്റായി നിന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ നഷ്ടം മാത്രമാണ് നിഫ്റ്റി ഇന്ന് രേഖപ്പെടുത്തിയത്. എന്നാൽ രാവിലത്തെ ഗ്യാപ്പ് അപ്പ് നിലയിൽ നിന്നും നോക്കിയാൽ 1 ശതമാനത്തിന് മുകളിൽ നഷ്ടമാണ് സൂചിക കാഴ്ചവച്ചിട്ടുള്ളത്. മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ ഇന്ന് നിഫ്റ്റി 50യേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.

റിലയൻസിന്റെ വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാൻ ഇരിക്കെ വിപണിയിൽ നാളെ ചാഞ്ചാട്ടം രൂക്ഷമായേക്കും.ONGC ഓഹരി ഇന്ന് 1 ശതമാനം നേട്ടത്തിൽ വീണ്ടും ലാഭത്തിൽ അടച്ചു. OIL Indiaയും ഒരു ശതമാനം നേട്ടം കെെവരിച്ചു.

വിപണിയിൽ നിങ്ങൾക്ക് ഇന്ന് മികച്ച ദിവസമായിരുന്നു എന്ന് കരുതുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement