ദിവസത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണ് വിപണി, മാസത്തെ ഉയർന്ന നിലയിൽ LIC - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets-fall-sharply-from-the-morning-high-lic-at-1-month-high-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ദിവസത്തെ രണ്ടാം പകുതിയിൽ താഴേക്ക് വീണ് നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

ഇന്ന് ഗ്യാപ്പ് അപ്പിൽ 15913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. സൂചിക 16000 മറികടന്നെങ്കിലും വൈകാതെ തന്നെ താഴേക്ക് വീണു. ദിവസത്തെ ഉയർന്ന് നിലയിൽ നിന്നും 240 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 24 പോയിന്റുകൾ/0.15 ശതമാനം താഴെയായി 15810 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34114 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 250 പോയിന്റുകൾ മുകളിലേക്ക് കയറിയതിന് പിന്നാലെ സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും 600ൽ ഏറെ പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 125 പോയിന്റുകൾ/ 0.37 ശതമാനം താഴെയായി 33815 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ദിവസം മുഴുവൻ എല്ലാ മേഖലാ സൂചികകളും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മീഡിയ(-0.9%) താഴെക്ക് നീങ്ങി.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

PowerGrid (+1.6%) ഓഹരി രണ്ട് ആഴ്ചത്തെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ബാങ്കിന്റെ ഡെപ്പോസിറ്റ് വളർച്ച ജൂണിൽ പ്രതീക്ഷച്ചത് പോലെ ഉയരാത്തതിനെ തുടർന്ന് RBL Bank (-6.9%) ഓഹരി കുത്തനെ താഴേക്ക് വീണു.

ITC (-1.7%) നേരിയ ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ഇന്നലെ ഞങ്ങൾ സൂചിപ്പിച്ചത് പോലെ ദിവസത്തെ ചാർട്ടിൽ 292-302 എന്നത് ഐടിസിക്ക് നിർണായക നിലയാണ്.

LIC (+1.5%) ഓഹരി മാസത്തെ ഉയർന്ന നിലയിൽ 700 രൂപക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.  

വിപണി മുന്നിലേക്ക് 

ഇന്നലെ യുഎസ് വിപണി അവധിയായതിനാൽ തന്നെ ഫ്യൂച്ചേഴ്സിനെ പിന്തുടർന്ന് കൊണ്ട് ഇന്ത്യൻ വിപണി ഇന്ന് ഗ്യാപ്പ് അപ്പിൽ തുറന്നു.

എന്നാൽ ഉച്ചയ്ക്ക് ശേഷം യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ മാർക്കറ്റ്സ് എന്നിവ താഴേക്ക് വീണു. ഇവ ഇന്ത്യൻ വിപണിയെ താഴേക്ക് വലിച്ചു.

വിപണി ഇന്ന് താഴേക്ക് വീഴാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  • മൂന്ന് ആഴ്ചയിൽ ആദ്യമായി 16000 രേഖപ്പെടുത്തിയ നിഫ്റ്റി അവിടെ നിന്നും ലാഭമെടുപ്പിന് വിധേയമായി.

  • ഡോളറിനെതിരെ രൂപ ദുർബലമായി തുടരുന്നു.

  • രാവിലെ ലാഭത്തിൽ കാണപ്പെട്ട യുഎസ് ഫ്യൂച്ചേഴ്സ് പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

  • യുഎസ് വിപണി ഇന്നലെ അവധിയായിരുന്നു. ഇവ ഇന്ന് നഷ്ടത്തിൽ തുറക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

  • സൗദി അരാംകോ ഏഷ്യൻ ഉപഭോക്താക്കൾക്കുള്ള ഓഗസ്റ്റിലെ എണ്ണവില 9.3 ഡോളറായി ഉയർത്തി.

നിഫ്റ്റിക്ക് ഇപ്പോഴും 15900ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചില്ല. സൂചികയ്ക്ക് 16000ന് മുകളിൽ നിലനിൽക്കാൻ സാധിക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ.

എക്സ്പെയറി വരെ വിപണിക്ക് വ്യക്തമായ ദിശനൽകാതെ നിലനിർത്താനുള്ള ശ്രമത്തിലാണ് നിക്ഷേപ സ്ഥാപനങ്ങളെന്ന് വേണം കാണക്കാക്കാൻ. ഇന്ന് ട്രേഡേഴ്സിനെ സംബന്ധിച്ചിടത്തോളം അനേകം അവസരങ്ങളാണ് ലഭിച്ചിരുന്നത്. അത് പോലെ തന്നെ വലിയ ചതിക്കുഴികളും സൂചിക ഒരുക്കിയിരുന്നു. 

ബാങ്ക് നിഫ്റ്റിയിൽ 34000 എന്നത് ശ്രദ്ധിക്കാവുന്ന ഒരു ലെവലാണ്. ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ 2021 ജനുവരി മുതൽ 34000-34500 എന്ന റേഞ്ചിൽ സൂചികയിൽ വിക്ക് രൂപപ്പെട്ടിട്ടുള്ളതായി കാണാം.

എച്ച്.ഡി.എഫ്.സി ബാങ്ക് പ്രധാന സപ്പോർട്ടായ 1350 എന്ന റേഞ്ചിലാണ് വ്യാപാരം നടത്തുന്നതെന്ന് കാണാം. ഐസിഐസിഐ ബാങ്കും 695-700 എന്ന സപ്പോർട്ടിലാണുള്ളത്. ആഗോള വിപണികൾ ഇടിയുമ്പോഴും ശക്തമായി ബാങ്ക് നിഫ്റ്റിക്ക് ഇവയുടെ പിന്തുണയിൽ നിൽക്കാൻ സാധിക്കുമോ എന്ന് നോക്കാം.

മെയിൽ ഇന്ത്യയുടെ സേവന പിഎംഐ 11 വർഷത്തെ ഉയർന്ന വേഗത്തിലാണ് വളർന്നതെന്ന് കാണാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023